Saturday, November 1, 2008

എന്റ്റെ ആ കള്ള കാമുകനോട് ...

ഒരു പൂന്തോട്ടം ഒരുക്കി...ഞാന്‍ നിനക്കായീ ...
കാത്തിരിക്കുന്നു ...എന്നറിഞ്ഞിട്ടും
എന്‍ മുടിയില്‍ ...
ഒരു പൂ ഇറുത്തു ചൂടിക്കാതെ...
നിന്‍ നേര്‍ക്ക്‌ ഞാന്‍ ഒരു പൂ ഇറുത്തു-

നീട്ടുന്നതും കാത്തിരിക്കുന്നുവോ നീ...??

ആര്‍ത്തിരമ്പും കടലിന്‍ തിരമാലപോലെ
എന്‍ പ്രണയം നിന്നെ...
പിന്നെയും പിന്നെയും പുല്‍കുന്നതറിഞിട്ടും...
മുഖം വീര്‍പ്പിച്ചു നില്ക്കുന്നുവോ ... നീ
കൊതി തീരാത്തോര കുസൃതിയെപോലെ ....

വരുക നീ എന്‍ അരുകില്‍ ...
തരാം ഞാന്‍ ആ നെറുകയില്‍ ..
ആരും കാണാതെ ഒരു ചുംബനം ...
പിന്നെ പറയാം ഞാന്‍ ആ കാതില്‍ ....
ആരും കേള്‍ക്കാതെ ഒരു സ്വകാര്യം ....

പോകാം നമ്മുക്ക് ഈ നിലാവില്‍ ....
ദുരെ ആ നെല്ലി മരത്തിന്‍ ചുവട്ടില്‍ ...
നമ്മെ കാത്തിരിക്കുമാ ഒരായിരം നക്ഷ്ത്രങള്‍..
ഒളികണ്ണാല്‍ എന്നെ നോക്കുമ്പോള്‍ ...
ഞാന്‍ നിറുകയില്‍ തന്നൊരാ മുത്തം
തിരികെ തന്നു ഈ രാവ്‌ മായുവോളം ....
ഒളിപ്പിക്കുക എന്നെ നീ ആ നെഞ്ചില്‍......


http://www.orkut.com/Main#CommMsgs.aspx?cmm=27013054&tid=5263692561159741685

Sunday, October 19, 2008

ഇതെന്‍ പ്രണയത്തിന്‍ സമവാക്യമോ ... ?

പ്രിയനേ....
എന്റെ പ്രണയം ..
ഇപ്പോള്‍ ഒരു അഗ്നിയായി
എന്നില്‍ ആളിക്കത്തുമ്പോള്‍ ,
എത്ര ദുരത്തായാലും
അതിറ്റെ തീജ്ജ്വാലയില്‍ നീയാണു -
രുകുന്നതെന്നു ഞാന്‍ കാണുന്നു .

എന്റെ പ്രണയം ,
അതെന്നില്‍ ചിലനേരമൊരു കൊടുങ്കാറ്റായ്
ആഞ്ഞു വീശപ്പെടുമ്പോള്‍ ...
നീയെന്ന വന്‍ മരത്തിന്റെ ഇലകള്‍ കൊഴിഞ്ഞു വീഴുന്നതും,
നിന്റെ വേരുകള്‍....പറിച്ചെറിയപ്പെടുന്നതും ,
നീ നിന്നാടിയുലയുന്നതും ഞാന്‍ കാണുന്നു...

എന്റെ പ്രണയം...
ചിലപ്പോള്‍ അതെന്നിലൊരു പെരുമഴയായി
പെയിതിറങ്ങുമ്പോള്‍ ,
നിനക്കു ചുറ്റുമാണിപ്പോള്‍ അതൊരു
പ്രളയം സൃഷ്ടിക്കുന്നതെന്നും ഞാന്‍ അറിയുന്നു ...

പ്രിയനേ....
നിന്റ്റെ മനസ്സില്‍ നീയടക്കി വെയ്ക്കുന്ന
തേങ്ങലിന്റെ കരടുകളാണോ
കാറ്റിലെന്റെ കണ്ണുകള്‍ കലക്കുന്നതെന്നും ,
നീയടക്കിവെയ്ക്കാന്‍ ശ്രമിക്കുന്ന സാഗരമാണോ
എന്റ്റെ കവിള്‍ത്തടത്തിലുടെ അപ്പോഴൊഴുകുന്നതെന്നും ,
ഞാനിപ്പോള്‍ ഭയപ്പെടുന്നു ....

എങ്കിലും ഞാനിപ്പോള്‍ ചിരിക്കാറുണ്ട് ....
കാരണമില്ലാതെ ... ഒരു ഭ്രാന്തിയെപ്പോലെ ...

ആശ്വസിക്കട്ടെ ഞാനപ്പോള്‍ ,
ദുരെയെവിടെയോ ഇരുന്നു എന്നെ -
യോര്‍ത്തു പുറത്തേയ്ക്കു വന്നൊരു
പൊട്ടിച്ചിരി ...
നീയൊരു പക്ഷേ ...
ഒരു പുഞ്ചിരിയില്‍ ഒതുക്കിയതാവാമെന്നോര്‍ത്ത് ...

http://www.orkut.com/Main#CommMsgs.aspx?cmm=27013054&tid=5258756441145794805&na=1&nst=1

Monday, October 6, 2008

**എന്റെ അജ്ഞാത കാമുകന്**

ഒരിക്കല്‍..,
അന്ന്‌, എനിക്കു മാത്രമായി പള്ളി മണികള്‍ മുഴങ്ങും ...
അന്നു വീശുന്ന കാറ്റിനെന്റെ സുഗന്ധമുണ്ടാകും ....
അന്നു‌ പക്ഷികള്‍ പാടുന്നതെനിക്കു വേണ്ടി മാത്രമാകും ....

അന്ന്...എന്റ്റെ പ്രിയപെട്ടവനെ ...നീ വരുക
ഉയര്‍ന്നു കേള്‍ക്കുന്ന വിലാപങ്ങളും...
ചുറ്റുമുള്ള ആള്‍ക്കൂട്ടവും കാര്യമാക്കാതെ ,
എന്നരികിലേക്കു നീ നടന്നു വരിക ....
വെളുത്ത വസ്ത്രത്തിനുള്ളിലന്നു -
ഞാനൊരു മണവാട്ടിയെപോലെ സുന്ദരിയായിരിക്കും

എന്റ്റെ അരുകില്‍ വന്നെന്റെ
കൈവിരലുകളില്‍ നീ മുറുകെ പിടിക്കുക ...
ഇത്തിരി നേരം...
ഇത്തിരി നേരം മാത്രം മതി ....

നിന്റ്റെ വിരലിന്‍ ചൂടെന്റെ -
നനുത്ത വിരലില്‍ പതിയുന്ന നിമിഷം...
ആ...നിമിഷം...
എന്റെ ശരീരത്തില്‍ നിന്നുമെന്നാത്മാവ്
നിന്നെ വാരി പുണരുന്നത് നീയറിയും ...

ഇനി നീ .....വരൂ ...
നമുക്കീ തിരക്കില്‍ നിന്നും ,
വിലാപങ്ങളുടെ മത്സരങ്ങളില്‍ നിന്നും മാറി നിന്ന് ,
ഇവിടെ നടക്കുന്നതൊക്കെയും കാണാം....
അല്ലെങ്കിലും ...ഇനിയും...
ഇവിടെ ഇങ്ങനെ നിന്നാല്‍ ..പല കണ്ണുകളിലും ...
നീയാരെന്ന ചോദ്യമുണ്ടാവും ....
ഉത്തരം പറയാനാവാതെ
നീ വിഷമിക്കുന്നതെനിക്ക് കാണേണ്ട....

നോക്കൂ...,
പറയാനൊരുപാടുണ്ടെനിക്ക് ....
എത്രയോ കാലമായെന്നോ ഞാനീ ദിവസം
സ്വപ്നം കണ്ടു ജീവിക്കാന്‍ തുടങ്ങിയിട്ട്...
കാണുന്നില്ലേ നീ ....
എനിക്ക് ചുറ്റും....കരഞ്ഞു വീര്‍ത്ത
കണ്ണുകളുമായിരുന്ന് വിലപിക്കുന്നവരെ ?
എന്നോടുള്ള സ്നേഹത്തിന്റെ ആഴത്തെക്കുറിച്ച്...
പറയാന്‍ മത്സരിക്കുന്നവരെ ...?
പിന്നെ എന്റെ നഷ്ടത്തെ ....
ആഘോഷമാക്കാന്‍ നോക്കുന്നവരെ... ?

എന്നെ....
കൈപിടിച്ചു പന്തലിലേക്കു ഇറക്കാന്‍ നേരം...
നിറുകയില്‍ ചുംബിചൊരുപാടുപേര്‍
എന്നെ യാത്രയാക്കാന്‍ തുടങ്ങും....
ആ തിരക്കിലേക്ക് നീ നോക്കേണ്ട....
അവരൊക്കെ ആദ്യമായിട്ടെന്നെ
ചുംബിക്കുന്നവരോ...അല്ലെങ്കില്‍ ....
എന്നെ ചുംബിക്കാന്‍ മറന്നു പോയവരോയൊക്കെയാണ് ...

ഇനി ഇവരുടെയൊപ്പം നമുക്കും പോകാം ...
ഇവരില്‍ പലരും തിടുക്കത്തിലാണ്...
എന്നെ പറഞ്ഞു വിട്ടിട്ടിവര്‍ക്ക് ....
ചെയ്യ്തു തീര്‍ക്കാന്‍
ഒരുപാടു കാര്യ ങ്ങളുണ്ട് ....

എങ്കിലും ....നിശബ്ദമായി
നിന്നോടൊപ്പം....ആ റബ്ബര്‍ തോട്ടത്തിലുടെ നടക്കുമ്പോള്‍ ....
ഞാനറിയും.....നിന്റ്റെ മൗനം....അതിന്റ്റെ ഭാഷ...
അല്ലെങ്കിലും ...നമുക്കിടയില്‍ വാക്കുകളുടെ ആവശ്യം
ഒരിക്കലുമുണ്ടായിരുന്നില്ലല്ലോ......അല്ലേ..?

നീ കണ്ടോ..
മനോഹരമായി അലങ്കരിക്കപെട്ട എന്റെ മണിയറ ..
കത്തുന്ന മെഴുകുതിരികള്‍ക്ക് നടുവില്‍ ,
വില കൂടിയ പൂക്കള്‍ക്കിടയില്‍ ,
ഇതാ എനിക്കുള്ള അവസാനത്തെ സമ്മാനങ്ങള്‍
ചുംബനത്തിലൂടെ തന്നു തീര്‍ക്കുന്നെല്ലാരും....
വേണ്ട ...
നീയതിന്റെ അരുകിലേക്ക്‌ പോലും പോകേണ്ട....
എനിക്കിഷ്ടമല്ല ....
നീയപ്പോള്‍ ....അവിടെ.....
അതിന്റെയരുകില്‍ ഉണ്ടാവുന്നത് ....

നീ മാറി നില്ക്കുക.....
നിന്റ്റെ കണ്ണുകള്‍ക്ക്‌ ദൂരെയല്ലാത്ത അകലത്തില്‍....

ഞാനെന്ന മണവാട്ടിയെ
ആ മണിയറയിലടച്ചവസാനമായി
തരാനുള്ളതും തന്ന്....
ഇതാ ഓരോരുത്തരായി പോയി തുടങ്ങുന്നു .....
ഒരാഗ്രഹമേയുള്ളു എനിക്കിപ്പോള്‍ ...
അവസാനത്തെ ആളുമിപ്പോള്‍ പോകും ....
അതുവരെ നീ പോവരുത്
എന്നരുകില്‍ നിന്നു...
അന്ന്...
അവസാനമായി പോകുന്നത്
നീയായിരിക്കണം.....

ഇത്തിരി നേരം..
ഇത്തിരി നേരം... ഇനി വരൂ...
ആ മണിയറക്കു മുന്നില്‍ ....എന്നരുകില്‍....
ഒന്നും പറയേണ്ട ....വെറുതേ....
വെറുതേ ....

നോക്കൂ..
എന്തിനേ ....നിന്‍ കണ്ണുകളിപ്പോള്‍ നിറയുന്നതും....
നീ കരയുന്നതും ....
കരയാനറിയാത്ത എന്റെ ചെറുക്കാ ....
ഇപ്പോഴെങ്കിലും.....നീ....
എനിക്ക് വേണ്ടി ഉറക്കെയൊന്നു‌ കരയുക .
ഒന്നും നഷ്ടമായിരുന്നില്ല
എന്ന തിരിച്ചറിവിന്റെ സന്തോഷത്തിലെങ്കിലും
നീയപ്പോള്‍ ഉറക്കെ കരയുക......

ഇനി നീ ......
ആ വിരലുകള്‍ കൊണ്ട്....
ആ മണിയറയില്‍.....ഒന്നു തൊടുക.....
എന്നിട്ട്.....
എന്നിട്ട്.....
ഇനി നീ ........പൊയ് കൊള്‍ക

പോകുന്നുവെന്ന് പറഞ്ഞു നടന്നു തുടങ്ങിയിട്ട് ,
പോകാതെ തിരിഞ്ഞു നോക്കുന്നുവോ....?
എന്തിനേ ...??
ഞാന്‍ തടയാത്തത് എന്തിനെന്നാണോ ??
പോവരുതെന്നു പറഞ്ഞ്...ഞാന്‍
കരയുന്നോയെന്നു അറിയാനാണോ??
ഞാന്‍ എന്തേ ഒരു കോമാളിയെപ്പോലെ....
വട്ടുകള്‍ പറഞ്ഞ് ....
കുറച്ചു നേരം കൂടി നിന്നെ പിടിച്ചു നിര്‍ത്താന്‍
നോക്കാത്തതെന്നു ഓര്‍ത്താണോ??

അറിയില്ലേ .....
ഞാന്‍ ഉറങ്ങിപ്പോയി.....
എന്റെ ഉറക്കമില്ലാത്ത രാത്രികളുടെ
അവസാനമല്ലേയിന്ന് ...
എപ്പോഴോ ...
നിന്നരുകില്‍ ഇരുന്നു ....
നിന്നോടൊപ്പം.....
ഏത് നിമിഷമാണെന്നറിയില്ല...
ഏതോ ഒരു നിമിഷം....
ഉറങ്ങിപ്പോയീ ഞാന്‍...

തിമിര്‍ത്തു പെയ്യുകയാണ് മഴ
ഇപ്പോള്‍....
നിന്നെ നനയിച്ചു ....
ഒരു കുസൃതി ചിരിയോടെ..

അറിഞ്ഞില്ല അല്ലേ....
നീ....

http://www.orkut.com/Main#CommMsgs.aspx?cmm=27013054&tid=5253988091144364277

Sunday, October 5, 2008

ചില പെണ്‍ ജീവിതങ്ങള്‍...

കണക്കിഷ്ടമായിരുന്നു അന്ന് ....
എങ്ങനെ കൂട്ടിയാലും,
ഹരിച്ചാലും,ഗുണിച്ചാലും..
കിട്ടുന്ന ഉത്തരങ്ങള്‍ ..
അക്കങ്ങള്‍ക്ക് മുന്നിലൊരിക്കലും
തോല്‍ക്കാന്‍ തയ്യാറായിരുന്നില്ല..
ഓരോ ഉത്തരവും...വിജയം മാത്രം ....

എന്നിട്ടും...
ഒരിക്കല്‍...എവിടെയോ ഒരു കണക്കു തെറ്റി.....
ഏതോ ഒരക്കം ചതിച്ചു .....
പിന്നിട്.. കൂട്ടലും കുറയ്ക്കലും
ഗുണനവും ഹരണവും എല്ലാം
ആ ഒരു ഒറ്റക്കണക്കിലെ
ഉത്തരം മാത്രം തേടി ....അവള്‍

കുടുക്കുകളഴിക്കാന്‍
എന്തായിരുന്നുവെന്നോ മിടുക്ക് അന്ന് ....
എങ്ങനെ കൂട്ടിക്കെട്ടിയാലും
ഒരു നിമിഷം കൊണ്ടേതു കുടുക്കും
അഴിച്ചെടുക്കുമ്പോള്‍ മുഖത്ത്‌ വിജയിയുടെ ഭാവം....

എന്നിട്ടും .....
കഴുത്തില്‍ വീണൊരു കുടുക്ക് മാത്രം
തോല്പിച്ചു കളഞ്ഞു...
അഴിക്കാനാവാതെ...
മുറുകി മുറുകി ....ശ്വാസം മുട്ടിച്ചു ..
ഇപ്പോള്‍ ... ആ ഒരു കുടുക്ക് മാത്രം ...
വീണ്ടും.... വീണ്ടും അഴിക്കാന്‍ ശ്രമിച്ചുകൊണ്ട്‌... മറ്റുഒരുവള്‍....

മനോഹരമായി വരക്കുമായിരുന്നു...അന്ന്..
നിഴലിനെ മാത്രം നോക്കി ...
മനകണ്ണില്‍ ജീവന്‍ നല്‍കി വരച്ചപ്പോള്‍....
ഭാവനയിലെ രൂപത്തിനു പോലും
ജീവനുണ്ടായതുപോലെ ...

എന്നിട്ടും...
ഒരിക്കല്‍... സ്വന്തം രൂപം
വരച്ചപ്പോള്‍ അറിയാതെ
കൈതട്ടി വീണുപോയീ
ഒരു തുള്ളി മഷി ....
ഇപ്പോള്‍ ആകെ വികൃതമായ
സ്വന്തം ചിത്രവുമായി മായ്ക്കാന്‍ നോക്കി...
വീണ്ടും വീണ്ടും വരയ്ക്കാന്‍ നോക്കി ...അവളും....

ഒരുപാടു സ്വപ്നങ്ങളില്‍ നിന്ന് ...ജീവിതം ...
ഒരു സ്വപ്നത്തിലേക്കു മാത്രമുള്ള
ഒരു യാത്രയായി മാറുമ്പോള്‍
അതിനെയാകും ആരോ, എന്നോ വിധിയെന്നു വിളിച്ചത്

ഓരോ ജന്മത്തിനും...ഓരോ യാത്രയ്ക്കും ...
ഓരോ നിയോഗം ...അല്ലേ ?


http://www.orkut.com/Main#CommMsgs.aspx?cmm=27013054&tid=5262903751761125621&start=1

Sunday, August 31, 2008

എന്റെ കോട്ടയം

എന്റെ പ്രിയപ്പെട്ട കോട്ടയമേ ....
ഇതെന്റെ നിന്നോടുള്ള അവസാനിക്കാത്ത
പ്രണയത്തിന്റെ ഏറ്റു പറച്ചിലാണ്
എന്നെത്തന്നെ മറന്നു നിന്നെ ഞാന്‍
പ്രണയിച്ചിരുന്നുവെന്ന സത്യം ഞാന്‍ തിരിച്ചറിയുന്നത് ......
എല്ലാ പ്രേമങ്ങളിലെയും ദുര്‍വിധി പോലെ...
നിന്നില്‍ നിന്നുമുള്ള എന്റെ വിരഹത്തിന്റെ
നാളുകളില്‍ത്തന്നെയായിരുന്നു ........

പ്രഭാതങളില്‍ എന്നെ വിളിച്ചുണര്‍ത്തിയിരുന്ന ...
നിന്റെയാ പള്ളി മണികളെ ഞാന്‍
എന്തു മാത്രം സ്നേഹിച്ചിരുന്നുവെന്നോ....??

അന്ന് , ആ റബ്ബര്‍ തോട്ടങ്ങള്‍ക്കിടയിലെ നിഴല്‍
വീണ വഴികളിലെ ഭയാനകമായ നിശബ്ദതയെ ...
ഞാന്‍ ഭയക്കുകയായിരുന്നില്ലാ ....
നിഴലുകള്‍ക്കിടയിലുടെ അരിച്ചിറങ്ങുന്ന
സൂര്യകിരണങ്ങള്‍ എനിക്കു സമ്മാനിച്ച കൌതുകത്തെ
ഞാനൊരുപാടു വിസ്മയത്തോടെ
നോക്കിക്കാണുകയായിരുന്നു‌വെന്ന് നീയറിയുക .......

നിന്നെ പിരിയുമ്പോള്‍ ഒരിക്കലും ഞാനറിഞ്ഞിരുന്നില്ല
എനിക്ക് നഷ്ട്ടപെടുന്നതെന്തെന്നു ....
അന്നു‌ ഞാനടച്ചു വെച്ചൊരു പുസ്തകത്തില്‍ മാനം കാണാതെ
ഒളിപ്പിച്ചു വെച്ചൊരു മയില്‍ പീലി ....
ഇന്നും എനിക്കായി കാത്തിരിക്കുന്നുണ്ടാകുമോ ?

അറിയില്ലാ .....
എങ്കിലും ... ഒന്നറിയാം എനിക്കിന്ന് ....
എന്റെ പ്രിയപ്പെട്ട കോട്ടയമേ ...
ഞാന്‍ തിരികെ വരും...
ഒരിക്കല്‍............
അന്ന് , എനിക്കു മാത്രമായീ പള്ളി മണികള്‍ മുഴങ്ങും ...
അന്നു‌ വീശുന്ന കാറ്റിനെന്റെ സുഗന്ധമുണ്ടാകും ....
അന്നു‌ പക്ഷികള്‍ പാടുന്നതെനിക്കു വേണ്ടി മാത്രമാകും ....

അന്നു‌ പുറത്തു തിമര്‍ത്തു പെയ്യുന്ന മഴയില്‍ ..
നിന്റെ കരവലയത്തില്‍ നിന്നും കുതറി മാറാനാകാതെ ....
നിന്റെ നെഞ്ചോടു ഞാന്‍ എന്നെന്നേക്കുമായി ചേരുന്നത് നീയറിയും
എന്റെ ഉടയാടകള്‍ ഓരോന്നായി നീ സ്വന്തമാക്കുമ്പോഴും ....
അന്നെന്റെ മുഖത്ത് പരിഭവം ഉണ്ടാകില്ല ......

അന്ന്‌ ...
അന്നു‌ നീയെന്റെ പ്രണയം അറിയും...
പിന്നീടൊരിക്കലും ...നിന്നില്‍ നിന്നു‌ വേര്‍പിരിയാനാകാത്ത വിധം
നിന്നില്‍ ഞാനലിഞ്ഞലിഞ്ഞു ചേരും ....

ആത്മാവു‌ നഷ്ടപ്പെട്ട എന്‍ ശരീരത്തില്‍ ....
അവശേഷിച്ചിരിക്കുന്ന മുഴവന്‍ പ്രണയവും
ഇനി നിനക്കു‌ മാത്രമാണ്‌ അവകാശപെട്ടതെന്നു‌
ഞാനിതാ എഴുതി വയ്ക്കുന്നു......


http://www.orkut.com/CommMsgs.aspx?cmm=27013054&tid=5240798886528475381

മാഞ്ഞു പോകും എന്‍ നിഴലെ....ഇതു എന്‍ ശൂന്യതക്ക് മുന്‍പ്പ് നിനക്കായീ


എന്റെ വിളക്കിലെ ,
അവസാനത്തെ തിരി നാളമിതാ ആളിക്കത്തുന്നു ....
എരിഞ്ഞടങ്ങുവാനിനി നിമിഷങ്ങള്‍ മാത്രം....
എന്നെ ഇരുളിന് സമ്മാനിച്ച്‌ ,
നീ പോകുമ്പോള്‍....എടുത്തു കൊള്‍കയീ ഓട്ടുവിളക്ക് ....
എന്റെ കണ്ണുനീര്‍ ഉരുക്കിയൊഴിച്ചു എത്രയോ വട്ടം
കെടാതെ സൂക്ഷിച്ചതാണ് ഞാനിതെന്നറിയുന്നുവോ ....നീ ?

എന്റെ പൂന്തോട്ടത്തിലെ ,
അവസാനത്തെ പൂവുമിതാ കൊഴിഞ്ഞു വീഴുന്നു ..
സുഗന്ധമില്ലാത്ത ... നിറം മങ്ങി …കൊഷിഞ്ഞു വീണ
ആ പൂവെടുത്തു കൊള്ളാന്‍ ഞാന്‍ പറയില്ല നിന്നോട്…
എങ്കിലും നീയറിയുക
വേരുകളില്ലാത്ത ചെടിയാണെന്നറിഞ്ഞിട്ടും,
എന്റെ കണ്ണുനീരൊഴിച്ചാണ് ഞാനതിനെ നട്ടു വളര്‍ത്തിയിരുന്നതെന്ന്.....

ഇതാ എന്റെ പേനയിലെ ,
അവസാന തുള്ളി മഷിയും
നിനക്കു വേണ്ടി അക്ഷരങ്ങളായി മാറുന്നു …..
നിനക്ക് ആശ്വസിക്കാം …
ഇനിയുമെന്റെ വിലാപങ്ങള്‍ അക്ഷരങ്ങളായി
നിന്നെ നോക്കി നിലവിളിക്കില്ല എന്നോര്‍ത്ത് …
എങ്കിലും അറിയുക നീ …. എന്റെ ഓരോ തുള്ളി കണ്ണുനീരുമാണ്
നിനക്കുള്ള ഓരോ അക്ഷരങ്ങളായി കടലാസ്സില്‍ പകര്‍ത്തപ്പെട്ടതെന്ന് ....

കരയരുതെന്നു പറഞ്ഞു…നീ പോകുമ്പൊള്‍ ,
അറിയുക ….ഇനി ഞാന്‍ കരയില്ലാ .
കണ്ണുനീര്‍ ഒഴിച്ച് കത്തിച്ച വിളക്കുമായി
കാത്തിരിക്കാന്‍ എനിക്കിനി ആരുണ്ട്‌ ...?

ജീര്‍ണിച്ച ഈ പൂന്തോട്ടത്തിന്റെ ഇരുളില്‍ …
ഇനി എന്തിനെന്റെ കണ്ണുനീര്‍ ...?
തെറ്റുകള്‍ നിറഞ്ഞൊരീ അക്ഷരങ്ങള്‍ക്കിടയില്‍
ഞാനെന്റെ മുഖം എന്നെന്നേയ്ക്കുമായി ഒളിപ്പിച്ചു കൊള്ളാം

എങ്കിലുമൊരാഗ്രഹം മാത്രം ബാക്കിയാകുന്നു ...
എന്റെ പ്രിയപെട്ടവനേ …. നിന്നെ ഇറുകെ പിടിച്ച്‌ …
അവസാനത്തെ യാത്രയ്ക്കു മുമ്പെങ്കിലും
എനിക്കൊന്നുറക്കെ കരയുവാന്‍ കഴിഞ്ഞില്ലല്ലോ ...

Saturday, July 19, 2008

"പ്രണയിക്കുകയായിരുന്നു നിന്നെ ഞാന്‍ ആരോരും അറിയാതെ"

എണ്റ്റെ സ്വപ്നങ്ങളില്‍ ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു..
നിണ്റ്റെ വിരലുകളില്‍ മുറുകെ പിടിച്ചുകൊണ്ട്‌
അസ്തമിക്കുന്ന സൂര്യനെ കാണുവാന്‍ എനിക്ക്‌
കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന്‌ ഞാന്‍ ആശിച്ചിരുന്നു.

കോരിച്ചൊരിയുന്ന മഴയെ നീ വാരിപ്പുണരുമ്പോള്‍
കൊച്ചുകുട്ടിയെപ്പോലെ നിന്നെ ശാസിച്ച്‌
എണ്റ്റെ സാരി തലപ്പുകൊണ്ട്‌ നിണ്റ്റെ
തലയും... മുഖവും തുടക്കാന്‍ ഒരുവട്ടമെങ്കിലും
എനിക്കു കഴിഞ്ഞിരുന്നുവെങ്കിലെന്നും ഞാനാശിച്ചിരുന്നു...

പിന്നെ.. കലപിലകൂട്ടി നിന്നെ ദേഷ്യം പിടിപ്പിച്ച്‌
ആ ദേഷ്യം കണ്ട്‌ നിന്നെ കൊഞ്ഞനം കുത്തിക്കാണിച്ച്‌
നിണ്റ്റെ കൈയ്യെത്താവുന്ന ദൂരത്തില്‍ നിന്നും
ഓടി ഒളിക്കുന്നതും...
എന്നും എണ്റ്റെ പകല്‍ സ്വപ്നങ്ങളില്‍
ഒരു കുസ്യതി ചിരിയോടെ ഞാന്‍ കണ്ടിരുന്നു...

നീ ഒരിക്കലും അറിഞ്ഞില്ല... നിണ്റ്റെ വാക്കുകള്‍
എനിക്ക്‌ സമ്മാനിച്ച്തതൊക്കെയും എന്താണെന്ന്‌..
എണ്റ്റെ സ്വപ്നങ്ങളില്‍ പോലും...
ഞാന്‍ നേരിട്ടുകാണാത്ത നിണ്റ്റെ കണ്ണുകളുടെ നോട്ടം
എന്നെ ലജ്ജാവതിയാക്കിയിരുന്നു...

എണ്റ്റെ ആ മുഖം നീ കാണാതെയിരിക്കാനായി
നിണ്റ്റെ നെഞ്ചില്‍ ഒരിക്കലെങ്കിലും ഒളിപ്പിച്ചുവെക്കാന്‍
എനിക്കുകഴിഞ്ഞിരുന്നെങ്കില്‍ എന്നും ഞാന്‍ ആശിച്ചിരുന്നു.

നീ കേള്‍ക്കാതെ നിന്നോടുള്ള എണ്റ്റെ പരിഭവങ്ങള്‍
നിണ്റ്റെ ഹ്യദയത്തിണ്റ്റെ സ്പന്ദനങ്ങളെ എങ്കില്‍
ഞാനപ്പോള്‍ഉറപ്പായും അറിയിക്കുമായിരുന്നു...

പിന്നെ കടല്‍ത്തീരത്തെ വീണ്ടും വീണ്ടും കൊതിയോടെ പുല്‍കുന്ന
തിരമാലകളെ നോക്കി ഒരിക്കല്‍ ഞാന്‍ നിണ്റ്റെ കാതില്‍ പറയുമായിരുന്നു..

"നോക്കൂ ആ തിരകള്‍.. നീയാകുന്ന തീരത്തെ പുല്‍കുന്ന
ഞാനാണ്‌ ആ തിരമാലകള്‍..എന്ന് "


കവിതകള്‍
http://www.orkut.com/CommMsgs.aspx?cmm=27013054&tid=൨൫൬൮൯൫൧൬൦൬൩൦൧൮൭൬൪൬൯

"ശ്രുതിലയം"
http://www.orkut.com/Main#CommMsgs?cmm=95521351&tid=5451212194807734517

Thursday, July 10, 2008

തെരുവിന്റെ പെണ്‍കുട്ടി

നഷ്ടപ്പെട്ട ആത്മാവുകളെ
തേടിയലഞ്ഞ രാത്രികളിലാണ്
നക്ഷത്രങ്ങള്‍ അവള്‍ക്കു കൂട്ടുകാരായത് ...

മനോഹരമായ ഇതളുകളും , സുഗന്ധവുമായി
പുഴയരുകില്‍ കണ്ടൊരു കാട്ടുപൂവ് ...
മുടിയില്‍ ചൂടാന്‍ വാശി പിടിച്ച രാത്രിയിലാണ്
അവളുടെ നീളന്‍ ചുരുള്‍മുടി മുറിച്ചെറിയപ്പെട്ടത്‌ ...

സ്വയം മറന്നു മഴവില്ലാസ്വദിച്ചു നിന്ന
ആ വൈകുന്നേരമാണവളുടെ ശരീരത്തില്‍
മഴവില്ലു പോലെ വിരല്‍ കൊണ്ടു
അടയാളങ്ങള്‍ സമ്മാനിക്കപ്പെട്ടത്‌ ....

ഒരു മുല്ലപ്പൂവിന്റെ സുഗന്ധം സമ്മാനിച്ച്
ഒരു പുലരിയില്‍ തഴുകി പോയ ഇളം കാറ്റിനോട്
സ്വകാര്യം പറഞ്ഞതിനാണ് ...ഒരു രാത്രി മുഴുവന്‍
അവള്‍ തനിച്ചു മുല്ലപ്പൂവ് തേടിയലഞ്ഞത്‌ ...

ഒരിക്കലും കണ്ടിട്ടില്ലാത്ത വര്‍ണ്ണ ചിറകുള്ള തുവലുകളുമായി...
അന്ന് , ആകാശത്തു കൂടെ പറന്നുപോയ
ഒരു പക്ഷിയെ നോക്കി നിന്ന രാത്രിയിലാണ്
അവളുടെ മുറിയില്‍ കഴുകന്മാര്‍ പറന്നിറങ്ങിയത് ...

ഒരു വേനല്‍ കാലത്ത് പെയ്ത പുതുമഴയില്‍
അറിയാതെ ചുണ്ടിനെ നനയിച്ച ആ മഴത്തുള്ളിയുടെ
നനവ് മായും മുന്‍പേ ആയിരുന്നു അവള്‍
സ്വന്തം രക്തത്തിന്റെ രുചിയും ആദ്യമായറിഞ്ഞതു.....

അസ്തമിക്കരുതെന്നു പറയാന്‍ കഴിയാതെ പോയ
സൂര്യനെ പ്രണയിച്ചതിനു ശേഷമാണവള്‍
അക്ഷരങളെ ഗര്‍ഭം ധരിച്ചതും
വിഷം തുപ്പുന്ന അണലിക്കുഞ്ഞുങ്ങളെ പെറ്റു പെരുകിയതും ...


http://www.orkut.co.in/CommMsgs.aspx?cmm=27013054&tid=5221261621464850677&start=1

Sunday, July 6, 2008

ആരു നീ......


ചോദിക്കുന്നു ആരു നീയെന്നു ....ആരൊക്കെയോ എന്നോടിന്നു ...
ചോദിക്കുന്നു എന്‍ മനസ്സുമെന്നോട് .. ആരായിരുന്നു എനിക്ക് നീയെന്നു ...

ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത വര്‍ണ്ണ ചിറകുള്ള തുവലുകളുമായി,
അന്ന് ആകാശത്തുകൂടെ പറന്നകന്നൊരു പക്ഷിയായിരുന്നുവോ നീ ...

മനോഹരമായ ഇതളുകളും ...സുഗന്ധവുമായി പുഴയരുകില്‍
ഞാനൊരിക്കല്‍ കണ്ടൊരു കാട്ടുപൂവ് ആയിരുന്നുവോ നീ ...

നിലാവുള്ള രാത്രികളില്‍ ഞാന്‍ നോക്കിയപ്പോഴോക്കെയും
എന്നെ കണ്ണു ചിമ്മി കാണിച്ച , എനിക്കേറ്റവുമിഷ്ട പ്പെട്ട
എന്റെ പ്രിയപ്പെട്ട നക്ഷത്രമായിരുന്നുവോ നീ .....

തനിച്ചായ ഒരു വൈകുന്നേരം ...സ്വയം മറന്നു ഞാന്‍
ആസ്വദിച്ചു നിന്ന മഴവില്ലായിരുന്നുവോ നീ...

ഒരു മുല്ലപ്പൂവിന്റെ സുഗന്ധമെനിക്കു സമ്മാനിച്ച്‌ ഒരു പുലരിയില്‍
എന്നെ താഴുകിപ്പോയൊരു ഇളംകാറ്റായിരുന്നുവോ നീ....

ഒരു വേനല്‍ കാലത്ത് ...പെയ്ത പുതുമഴയില്‍ ...
അറിയാതെ എന്റെ ചുണ്ടിനെ നനയിച്ചൊരാ മഴത്തുള്ളിയായിരുന്നുവോ നീ ...

അസ്തമിക്കരുത് എന്നെനിക്കു പറയാന്‍ കഴിയാതെ പോയ....
എനിക്ക് മുന്നില്‍ അസ്തമിക്കാതിരിയ്ക്കുവാന്‍ കഴിയാതെ പോയ....
എന്റെ പ്രിയപ്പെട്ട സൂര്യന്‍ തന്നെയായിരുന്നുവോ നീ .......

എന്റെ നെഞ്ചില്‍ ഞാനൊളിപ്പിച്ച പ്രണയത്തെ ....
ഞാനറിയാതെ എന്നില്‍ നിന്നും ...പിടിച്ചു വാങ്ങിയ നീ ....
നീയെനിക്ക് ആരായിരുന്നു .....
പറയു‌ നീയെന്നോട്‌ ...പറയട്ടെ ഞാനീ ലോകത്തോട്‌.....

Thursday, June 26, 2008

മരണം തേടിയുള്ള നിലവ്വിളികള്‍......

ഇപ്പോള്‍ വീശിയ കാറ്റിന് ...മരണത്തിന്റെ മണം ...
മരിച്ചെന്നു കരുതി പെട്ടിയിലടക്കപ്പെട്ടു
കല്ലറയ്ക്കുള്ളില്‍ പോയിക്കിടക്കാന്‍ വിധിക്കപ്പെട്ടവന്റെ...
അവസാന ശ്വാസത്തിന്നു വേണ്ടിയുള്ള വെപ്രാളം ....

അവന്റെ നെഞ്ചില്‍ കിടന്ന്‌ ഞെരിഞ്ഞമരുന്ന
പൂക്കളുടെ തീക്ഷ്ണമായ ഗന്ധം...

കുഴിവെട്ടി മൂടിയ ശരിരത്തില്‍
അവശേഷിച്ചൊരു ജീവന്‍ ....
സ്വയം മരിക്കാനറിയാതെ
അലറി വിളിച്ചു അപേഷിക്കുന്നു ....
'കൊന്നു തരു‌' എന്ന് ....

കടലിലെ ആഴങ്ങളില്‍ ....
മരിച്ചു കിടക്കുന്നവനെ തേടി ...പോയോരു ജീവന്‍
കരയില്‍ തിരിച്ചെത്താനോ ..കടലിന്റെ ആഴങ്ങളില്‍
ചെന്നു പതിക്കാനോ ആകാതലയുമ്പോള്‍ ...

ചിതയിലെരിഞ്ഞു തുടങ്ങും മുന്‍പേ
ഉയര്‍ത്തെഴുന്നേറ്റവനെ നോക്കി.....
എരിഞ്ഞു തീരാനാകാതെ ...നീറി നീറി
പുകഞ്ഞു കത്തുന്നവന്റെ നിലവിളികള്‍ ....

പൂര്‍ണ്ണമായും അടക്കം ചെയ്യപപെട്ടൊരു ശരീരം ..
തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ
ഇന്നലയുടെ ഒപ്പം മാഞ്ഞു പോകുമ്പോള്‍...

കാക്കയും കഴുകനും കൊത്തി വലിച്ചു ....
ചിതറിച്ചുപേക്ഷിച്ച ...
മറ്റൊരു മനുഷ്യ മാംസത്തിന്റെ ദുര്‍ഗന്ധവുമായി ...
രാത്രിയുടെ അവസാനത്തെ യാമത്തില്‍ കാറ്റു വീശുമ്പോള്‍
എന്റെ കാതില്‍ വന്നടിക്കുന്നതോ ,ഈ മരണം തേടിയുള്ള ....
അവസാനിക്കാത്ത നിലവ്വിളിയുടെ... സ്വരങ്ങള്‍ മാത്രം....


http://www.orkut.com/CommMsgs.aspx?cmm=27013054&tid=5216248389608071413&start=1

Monday, June 23, 2008

എന്തേ ഞാനിങ്ങനെ ?

നീ വരുമൊരാ ഇടവഴിയില്‍ ...
ഓടി നിന്നരികിലെത്തി ...
നിന്നു കിതച്ചിട്ടും ....
വഴിമാറി ഒതുങ്ങി ഞാന്‍ .....
കടന്നു പോകുവാനായി നീ.... .

കാത്തു വച്ചു ....
പറയുവാനൊരു പ്രണയകാവ്യം
പറഞ്ഞു പഠിച്ചു ...
ഞാന്‍ മനസ്സില്‍ പലവട്ടം ...
എന്നിട്ടും നിന്നടുത്തെത്തിയപ്പോള്‍
വിറച്ചു എന്നധരം ... ചതിച്ചു എന്‍ മനസ്സ് ...
പറഞ്ഞതോ , കുറെ വിഡ്ഢിത്തങ്ങളും ....

കടന്നു പോകും നിന്നെ ....
തിരിഞ്ഞു നോക്കി ഞാന്‍ നടക്കവേ
തേങ്ങുന്നു ...ഞാനുമെന്‍ ...മനസ്സും

എങ്കിലും ... വരും ഞാനിനിയും
നിനക്കായീ കാത്തുനിന്നിട്ടും...
നിന്നെ കാണുമ്പോള്‍ ....
ഓടിക്കിതച്ചെന്ന പോലെ ...
നിന്‍ മുന്നില്‍ വീണ്ടും ...

ചേര്‍ത്തു പിടിക്കേണ്ടാ ....
നിറുകയില്‍ താലോടേണ്ടാ.....
ഒന്നും പറയേണ്ടാ .....
പൊയ്ക്കൊള്ളൂ നീ......

ഒരു നിമിഷമെങ്കിലൊരു നിമിഷം...
എന്‍ കണ്ണുകളൊന്നു കണ്ടോട്ടെ നിന്നെ....

ആരുടെ മുടിയില്‍ ചൂടിയാലും
വേണമെനിയ്ക്ക് -
ഒരു മാത്രയെങ്കിലും ...
നിന്‍ മുല്ലപ്പൂവിന്‍ സുഗന്ധം...

http://www.orkut.com/CommMsgs.aspx?cmm=27013054&tid=5215046614808977653&start=1

Friday, June 20, 2008

ഇനിയും ഒന്ന് എന്നെ വിട്ടുപോകു‌‌ പ്രണയമേ നീ .....

ഓരോ വട്ടം മറക്കാന്‍ ശ്രമിക്കുംപോലും ...
ഇന്ന് ഞാന്‍ അറിയുന്നു‌
അറിയാതെ ഒരിക്കല്‍
ഞാന്‍ എടുത്തു എന്നിലേക്ക്‌ അണിഞ്ഞ
നീ എന്ന ഉടയാടയുടെ ഓരോ ഇഴയും
എത്ര മാത്രം ശക്തിയായി ആണ്‌ എന്നിലേക്ക്‌
ബെന്തിക്കപെട്ടിരിക്കുന്നത് എന്ന്...

പെട്ടന്നു വലിച്ചു പറിച്ചു കളയാന്‍ ആകാത്ത വിതം
എന്റെ ശരിരത്തോടും മനസ്സിനോടും
അലിഞ്ഞു ചേര്‍ന്നിരിക്കുന്ന നിന്നെ
ഓരോ വട്ടം എല്ലാവിധ സകതിയോടും
വലിച്ചു പറിച്ചു ദുരെ കളഞ്ഞു എന്നു ഓര്‍ത്തു
ഞാന്‍ ആശ്വസിക്കുമ്പോഴും.. അടുത്ത നിമിഷം
ഞാന്‍ തിരിച്ചു അറിയുന്നു .....
നീ എന്നില്‍ തന്നെ ഉണ്ടെന്ന്

ഇന്ന്....
ഓരോ രാത്രിയുടെയും അവസാന യാമങ്ങളില്‍ ...
എന്റ്റെ കണ്ണുകള്‍ അടയുന്നതിനു മുന്‍പ്‌. ..
എന്നും ഞാന്‍ എന്റെ പ്രണയത്തെ
എന്റെ അവസാന ചുംബനം കൊടുത്തു സംസ്കരിക്കുന്നു ...

എന്നിട്ടും......
ഉദയതിന്റെ ആദ്യ നിമിഷങ്ങളില്‍ ...
എന്റെ മുഖത്ത് അടിക്കുന്ന ആദ്യത്തെ സൂര്യ രെശ്മിയില്‍ ..
എന്നെ തോല്‍‌പിച്ച് ....
എനിക്ക് ആ ചുംബനം തിരികെ തന്ന് .....
നീ എന്നില്‍ വീണ്ടും ഉയര്‍ത്തു എഴുന്നേല്‍ക്കുന്നു ...

പിന്നെ ....
ഒരു നിഴല്‍ പോലെ .......
ഒരു ദിനം മുഴുവന്‍ .....
മോക്ഷം കിട്ടാതെ ...വായുവില്‍ അലയുന്ന ...
എന്റെ പ്രണയത്തോട്‌ ഒപ്പം .......
അഗ്നിയില്‍ വെന്തു ഉരുകുന്ന കാലുകള്‍ അമര്‍ത്തി ചവിട്ടി ...
ഞാന്‍...
എന്റെ യാത്രകള്‍
ഇനിയും ...
എത്ര കാലം ...? എത്ര ദുരം ....?

http://www.orkut.com/CommMsgs.aspx?cmm=27013054&tid=5213997431607976181&start=1

Wednesday, June 11, 2008

ഈ പ്രണയം .....എന്റ്റെത് മാത്രം ....

ഞാന്‍ പ്രണയിക്കുക ആയിരുന്നു നിന്നെ .....
നിന്നെ തഴുകി പോയ ഇളം കാറ്റിനോട് ...
ഞാന്‍ അന്ന് ആരും കേള്‍ക്കാതെ പറഞ്ഞിരുന്നു ...
എന്നെയും ഒന്ന് തഴുകി പോകു‌ എന്ന്‌ ....

നക്ഷത്രങളോട് എനിക്ക് അസൂയ തോന്നിയിരുന്നു‌ അന്ന് .....
എന്നെ ദേഷ്യംപിടിപ്പിച്ചപോള്‍ ഞാന്‍ അറിയാതെ ....
നിന്റ്റെ മുഖത്ത് നീ ഒളിപ്പിച്ച ചിരി ....
അവര്‍ക്ക് അല്ലേ അന്ന് കാണാന്‍ കഴിഞ്ഞുള്ളു ...

നിന്നെ വട്ടമിട്ടു പറന്ന കിളികളെ .....
അന്ന് ഞാന്‍ കൊതിയോടെ നോക്കി നിന്നിരുന്നു ...
നിറ്റെ സ്വരം അവര്‍ക്ക് അല്ലേ കേള്‍ക്കാന്‍ കഴിഞ്ഞുള്ളു ..

നീ ആരാധനയോടെ നോക്കി നിന്ന പൂത്തോട്ടവും വയലുകളും ...
പിന്നീട് എന്റ്റെ സ്വപ്നങളിലെ നിത്യസന്ദര്‍ശ്കര്‍ ആയപ്പോള്‍
നിറ്റെ പാദം പതിഞ്ഞ മണ്ണിനോട് പോലും ...എനിക്ക് അസുയ തോന്നി ....

ഒരു വട്ടം എന്ക്കിലും എന്റ്റെ നെഞ്ചോട് ചേര്‍ന്നിരുന്നു
എന്ക്കില്‍ എന്ന്...ഞാന്‍ ആശ്ശിച്ചിരുന്ന നിറ്റെ നിസ്വസസങള്‍
ഏറ്റു വാങ്ങുന്ന പ്രകൃതിയോട് പോലും ...
എനിക്ക് അപ്പോള്‍ പ്രണയം തോന്നിയിരുന്നു ....

പൂത്തോട്ടതില്‍ നിന്ന ആ മനോഹരമായ പനിനീര്‍ പൂവിനെ
നീ അന്ന് തഴുകുന്നത് കണ്ട്ടു എത്രയോ വട്ടം
പിന്നെ ഞാന്‍ അവയേ ചുംബിച്ചുവെന്നോ .....

നേരിട്ടു കാണാത്ത നിറ്റെ കണ്ണില്‍ നോക്കി ...
എത്രയോ വട്ടം ഞാന്‍ സ്വപ്നം കണ്ട്ടു‌വെന്നോ ...

എന്റ്റെ അരുകില്‍ ഒരിക്കല്‍ പോലും വരാത്ത നിറ്റെ കാതില്‍
എത്രയോ വട്ടം ഞാന്‍ സ്വകാരിയം പറഞ്ഞുവെന്നോ .....

എന്നെ തഴുകി പോയ ഇളം കാറ്റില്‍ ....എന്റ്റെ മുടിയിഴകള്‍ ഒതുക്കിയ
നിറ്റെ വിരലിന്റ്റെ സ്പര്‍സനം എത്രയോ വട്ടം ഞാന്‍ അറിഞ്ഞുവെന്നോ ....

എത്രയോ വട്ടം നീ അറിയാതെ പിന്നെ ആ നെച്ചില്‍ ....
ഞാന്‍ എന്റ്റെ മുഖം ഒളിപ്പിച്ചു‌വെന്നോ ....

നിറ്റെ വിരലുകള്‍ പതിഞ്ഞ അക്ഷരങളെ .....എന്റ്റെ വിരലുകള്‍
വീണ്ടും വീണ്ടും തലോടുംപോള്‍ ...അറിയുന്നു ഞാന്‍....ഇന്ന്‌....
എന്നെ തന്നെ മറന്നു നിന്നെ ഞാന്‍.....

പ്രണയിക്കുക തന്നെ ആയിരുന്നു എന്ന് ...

http://www.orkut.com/CommMsgs.aspx?cmm=27013054&tid=5210524856059879669&start=1

Monday, June 9, 2008

തുടക്കത്തില്‍ തന്നെ അവസാനിച്ചു പോകുന്ന യാത്രകള്‍

നീ എന്ന കടല്‍ തീരത്തെ തേടി ....
തിരികെ വരുവാന്‍ ആയിരുന്നില്ലാ ....
എല്ലാം ഉപേഷിച്ചു ...
കടലിന്റ്റെ ആഗതതയിലേക്ക്
മറവിയുടെ ആഴം തേടി
ഞാന്‍ യാത്ര ആയത് .....

എന്നിട്ടും ....
കടലില്‍ വീണ പാഴ്‌വസ്തുവിന്റ്റെ വിധി എന്നെ ......
തിരികെ എത്തിക്കുന്നു‌ .....
വിണ്ടും, ....
നീ എന്ന തീരത്തെക്കു‌ .......

ഭാരം ഇല്ലാത്ത ...
ശൂന്യം ആയ ....അവ്സ്ഥക്കു‌ ....
കടലിന്റ്റെ ആഗതതയിലേക്ക് ....
എത്തപ്പെടാന്‍ ആവുന്നില്ല .....എന്നത് ആണോ സത്യം .....
അറിയില്ല എനിക്ക് .....

എന്ക്കിലും ....
അടുത്ത തിരമാലക്ക് ഒപ്പം ..
വിണ്ടും ഞാന്‍
കടലിന്റ്റെ ആഴങളിലേക്ക്
പോകാന്‍ ശ്രമിക്കും മുന്പ്പ് .....

ഒന്ന് കൂടി ..
കണ്ണുകള്‍ ഇറുകി അടച്ചു ......
എന്റ്റെ പ്രിയപ്പെട്ട തീരമേ .....
ഒരിക്കല്‍ കൂടി .....
ഒന്ന് പുല്കട്ടെ നിന്നെ ഞാന്‍......


http://www.orkut.com/CommMsgs.aspx?cmm=27013054&tid=5209618587895652597&start=1

Sunday, April 6, 2008

"ഇനി ഞാന്‍ പോകട്ടേ ...."

ഞാന്‍ .....
ഒരു അസ്തമയത്തില്‍,
ഇരുള്‍ പരക്കവേ
തനിച്ചായെന്നു തോന്നിയപ്പോള്‍
ഓടിവന്നതാണീ വഴിയമ്പലത്തില്‍....

ഇവിടെ...
കത്തുന്ന മെഴുകുതിരികളെയും,
പറക്കുന്ന മിന്നാമിന്നികളെയും,
ആകാശത്തിലെ നക്ഷത്രങ്ങളെയും
നോക്കി നിന്നപ്പോള്‍ ....
ഇരുളിന്റെ ഭയവും,
രാത്രിയുടെ ഭീകരതയും,
എന്നില്‍ നിന്നകലുന്നതറിഞ്ഞൂ ഞാന്‍ .....

ഇപ്പോള്‍ ഞാന്‍ നിലാവിനെ സ്നേഹിക്കുന്നു ..
ഇരുട്ടിനെ എനിക്ക് ഇപ്പോള്‍ ഭയം ഇല്ല ....
മിന്നാമിന്നികള്‍ എന്റെ കൂട്ടുകാരായിരിക്കുന്നു ...
നക്ഷത്ത്രങള്‍ ...
എനിക്കെന്നും വഴികാട്ടിയാകുമെന്നും
എന്റെ യാത്ര അവസാനിക്കുന്നതു വരെ
മെഴുകുതിരികള്‍
എനിക്കായി എരിയുമെന്നും
ഞാനിപ്പോള്‍ അറിയുന്നു....

ഇനി ഞാന്‍ പോകട്ടേ ...
ഇനിയും ഒരുപാടു ദൂരമെനിക്കു താണ്ടേണ്ടിയിരിക്കുന്നു
ഈ യാത്രയില്‍ ....
കൈയിലിരിക്കുന്ന ഭാണ്ഡക്കെട്ടില്‍ നിന്നും
തിരികെ തരാന്‍..
ഒന്നും അവശേഷിക്കുന്നില്ലാ ...

ഈ വഴിയമ്പലം
ഓടി വരുന്നവര്‍ക്കൊക്കെ ആശ്രയമായി എന്നുമുണ്ടാകട്ടെ ...
ഇവിടെ നിന്നു‌ കിട്ടിയ വെളിച്ചവുമായീ
വീണ്ടും ....
തിരികെ വരുമെന്ന പ്രതീക്ഷയില്‍
അങ്ങനെ തന്നെ ചൊല്ലി
പോകുന്നു ഞാന്‍....
അകലെ ...അകലെയ്ക്ക് ....
(this poem is dedicated to the kavithakal community)

http://www.orkut.com/CommMsgs.aspx?cmm=27013054&tid=2593105746460336373&start=1

Saturday, March 29, 2008

അവസാനത്തെ കാത്തിരിപ്പ്

ഞാന്‍ ...
ആരോ ... എന്നോ എഴുതിത്തീര്‍ത്ത
ഒരു പുസ്തകമായിരുന്നു...
എന്നിട്ടും....
നിന്നെ കണ്ടപ്പോള്‍ നീയെനിക്കു...
എന്റെ പേനയിലെ മഷിയായി ....

നിന്റെ ഊണ്‍മേശയില്‍ നിന്ന് കൈതട്ടി
വീഴുന്ന അപ്പക്കഷണങ്ങള്‍ക്കായ് ...
ആര്‍ത്തിയോടെ ഞാന്‍ കാത്തിരുന്ന കാലം
എന്റെ ജീവന്റെ പുസ്തകത്തില്‍ ...
ഒരിക്കലും മറക്കാനാകാത്ത ....
അവസാനത്തെ അദ്ധ്യായം ....
ഞാനെഴുതിച്ചേര്‍ത്തു.. ..

കൊടും ചൂടില്‍...
തളര്‍ന്നു തനിച്ചായിപ്പോയ ഞാന്‍ ...
നിന്റെ പാനപാത്രത്തില്‍ നിന്നുമൊരുതുള്ളി
ദാഹജലമെന്റെ...
ചുണ്ടിനെ നനയ്ക്കുമെന്നോര്‍ത്ത് ....
കൊതിയോടെ ...
കാത്തിരുന്ന നിമിഷങ്ങള്‍ ...
ആ അവസാന അദ്ധ്യായത്തിന്നക്ഷരങ്ങളായി മാറി ...

ഇനി ......
വിശപ്പും ദാഹവുമില്ലെതെയായി ....
പിടഞ്ഞു വീഴുന്നൊരു നിമിഷമേ ബാക്കിയുള്ളൂ ...
അന്ന് ...
ഒരു പിടി മണ്ണു നിന്‍ കൈയ്യാല്‍ വീഴുമെന്ന ..
അവസാനത്തെ കാത്തിരിപ്പിന്‍ നിമിഷങ്ങള്‍ കൊണ്ടു ...
ഞാനീ പുസ്തകത്തിനൊരു ...പുറംചട്ട കൂടിയുണ്ടാക്കട്ടെ ....

.

Saturday, March 8, 2008

എന്നെ തോല്‍പ്പിക്കുന്നുവോ പ്രണയമേ നീ ??

എന്റെ കണ്ണുകള്‍ ..... തേടുന്നത്‌
നിന്നെയാനെന്നറിഞ്ഞപ്പോള്‍
പറഞ്ഞു മടുത്തു ഞാനവയോട് ....
ഈ കുടിലിലേയ്ക്ക് ...
നീയിനി വരില്ലെന്ന് .....
എന്നിട്ടും .......
നോക്കെത്താ ദുരത്തോളം ....
എന്നെ പറ്റിച്ചു വീണ്ടും വീണ്ടും ....
ഒളികണ്ണിട്ടു നോക്കിയെന്നെ ....
തോല്പ്പിക്കുന്നു‌ അവര്‍....

അകലെ നിന്നൊരു മാത്ര നീ വിളിച്ചെങ്കില്‍
നേര്‍ത്തതെങ്കിലുമാ സ്വരം
കേള്‍ക്കാതെ പോയെങ്കിലോയെന്ന
ഭയത്താല്‍ ....
പക്ഷികളുടെ കലപില ശബ്ദത്തിന്നിടയിലും ...
അറിയാതെ കാതു കുര്‍പ്പിച്ചു ...
വീണ്ടും .... വീണ്ടും ....
കാതുകളും തോല്‍പ്പിക്കുന്നുവെന്നെ ...

ഓരോ ശ്വാസത്തിലും ....
തേടുകയാണ്‌ ഞാന്‍ ...നിന്റെ സുഗന്ധം ....
പറഞ്ഞു മടുത്തു....
എന്നോടു തന്നെ ...
നീ നടന്നു പോയിക്കഴിഞ്ഞുവെന്നു ...
എങ്കിലും ...ശ്വസിക്കാതിരിക്കാനാവില്ലല്ലോ
എന്ന് മറു ചോദ്യം ചോദിച്ചു ...
തോല്‍പ്പിക്കുവാന്‍ നോക്കുന്നു
ഞാന്‍ ... എന്നെത്തന്നെ ....

ഇപ്പോള്‍ ...മഞ്ഞു മലകളില്‍ നിന്നും വരുന്ന കാറ്റിന്‌ ..
ശരിരത്തെ മാത്രമല്ല ... മനസ്സിനെയും ...
മരവിപ്പിക്കാന്‍ കഴിയുന്ന തണുപ്പ് ....
തിരയുകയാണ് ഞാനിന്നു ...
നഷ്ടപ്പെട്ടു പോയ ....
അല്ല...
ഇല്ലാതെ പോയ .....
എന്റെ പ്രിയപ്പെട്ട കമ്പിളി പുതപ്പിനായി

ഒരിക്കല്‍....
നീയൊരു മഴയായി പെയ്തിറങ്ങുമെന്നു
പറയുന്ന മനസ്സിനോടു ....
പലവട്ടം ഞാന്‍ പറഞ്ഞു....
''അരുത് .....
വേണ്ടാ ...
ഇനിയും സ്വപനങ്ങള്‍ വേണ്ടാ ...
ഓര്‍ക്കുക നീയിപ്പോള്‍ ...
ഒരു മഴത്തുള്ളി പോലും ....
ദാനമാണെന്ന് ...''

എങ്കിലും ...
ഇപ്പോഴറിയുന്നു ...
ഞാന്‍ തോറ്റിടത്ത് ....
എന്നെ തോല്പിച്ചു കൊണ്ടു
ജയിക്കുന്നതെന്റെ പ്രണയമാണെന്ന് ...

.

http://www.orkut.com/CommMsgs.aspx?cmm=27013054&tid=2589714371563938037&start=1

ചിലര്‍ ....

ചിലര്‍ ....
അവര്‍ വിരിഞ്ഞു നിക്കുന്ന പൂവിനെനോക്കി
ചെടിയിലെ മുള്ളുകളെ കുറിച്ചോര്‍ത്തു വിലപിച്ചു പോകുന്നവര്‍
മിന്നാമിനുങ്ങിനെ നോക്കി
സൂര്യനുമായി താരതമ്യം ചെയ്തു പരിഹസിക്കുന്നവര്‍ ...
മരുഭൂമിയിലെ ഇളംകാറ്റിനോട് ...
കൊടുങ്കാറ്റാവാന്‍ ആവശ്യപെടുന്നവര്‍ ...
കുഞ്ഞു ചിറകുകള്‍ വിരിച്ചാകാശത്തിലേയ്ക്ക് പറക്കുന്ന
കൊച്ചു പക്ഷിക്ക്‌ വേഗം പോരായെന്നു പറയുന്നവര്‍ ...
മുറിഞ്ഞ കാലുമായി ഏന്തി നടക്കുന്നവനെ കണ്ട്‌ ...
കൈപിടിച്ചു സഹായിക്കുവാന്‍ ചെല്ലുന്നവരെ പോലും
പരിഹസിച്ചു ആട്ടിയോടിക്കുവാന്‍ നോക്കുന്നവര്‍ ...

ഒറ്റക്കണ്ണന്‍മാര്‍ .....
മറ്റുള്ളവരുടെ കണ്ണിലെ കരടിനെ നോക്കി ...
മറ്റുള്ളവര്‍ക്ക്‌ കാഴ്ച കൊടുക്കാന്‍ വേവലാതിപ്പെടുന്നതിന്നിടയ്ക്കു ...
സ്വയം രണ്ടു കണ്ണും തുറന്നു നോക്കാന്‍
കഴിയാതെ പോകുന്നവരീ ഒറ്റക്കണ്ണന്‍മാര്‍ ...
ദൈവത്തിന്‍ ദാനമായ രണ്ടു കണ്ണിലൊന്നിന്‍ കാഴ്ചയെ
സ്വന്തം കൈത്തലം കൊണ്ട് മറച്ചു നടക്കുന്നവര്‍ ....

ഒറ്റക്കണ്ണന്‍മാര്‍...അറിയാതെ പോകുന്നുവോ ....
മുള്ളുകളുള്ള ചെടിയിലും പൂക്കള്‍ വിരിയുമെന്ന്
ഇരുട്ടിലെ മിന്നാമിന്നി തന്‍ വെളിച്ചം
ചിലര്‍ക്ക് ഒരാശ്വാസമാണെന്ന്
മരു ഭൂമിയിലെ ഇളംകാറ്റു ഒരനുഗ്രഹമാണെന്ന്
കല്ലുകളെത്ര എറിഞ്ഞാലും ...പക്ഷി ആകാശത്തുകുടി
പറക്കുക തന്നെ ചെയ്യുമെന്ന്
പരിഹാസമെത്ര ചൊരിഞ്ഞാലും-
ഏന്തി നടക്കുന്നവന് ഒരു കൈത്താങ്ങായി
വരുന്ന മനസ്സിന്‍ നന്മ ...അതിനെ ആട്ടിയോടിക്കുവാന്‍
ആവില്ല നിങ്ങള്‍ക്കെന്നു ...

എങ്കിലും ,ഒറ്റക്കണ്ണന്‍മാരേ... നിങ്ങളും വേണമീ ലോകത്തു ...
നിങ്ങളുടെ ജല്പനങ്ങള്‍ കേട്ടു ....
ചിലപ്പോള്‍ , ഒരു കൊച്ചു പക്ഷി
എത്രയും വേഗം ആകാശത്തിലേക്ക് ചിറകിട്ടടിച്ചു
വാശിയോടെ പറന്നെങ്കിലോ...?

.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2587858359429030133&start=1

മാപ്പ്.....

മാപ്പ്.....
പലരോടും പറയുവാന്‍ കാത്തുവച്ചൊരു വാക്ക് ....
അവസാനം പലരോടും പറയുവാന്‍ കഴിയാതെ ....
തൊണ്ടയിലിരുന്നു ശ്വ്വാസം മുട്ടിയൊരു വാക്ക്...
പലരില്‍ നിന്നും കേള്‍ക്കുവാന്‍ കൊതിച്ചൊരു വാക്ക് ......
പലര്‍ക്കും പറയുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാശിച്ച ഒരു വാക്ക്
ആര്‍ക്കൊക്കെയോ വേണ്ടി പിന്നെ
ആരൊക്കെയോ പറയേണ്ടി വന്നൊരു വാക്ക് .....

തീരത്തെഴുതിയ അക്ഷരം മായ്ക്കും തിരമാലയേക്കാള്‍ വേഗത്തില്‍...
അഗ്നിയെ കെടുത്തും ശക്തിയുള്ളതീ വാക്കു
ആരോടെങ്കിലും പറയുവാന്‍
നീ കാത്തു വച്ചിട്ടുണ്ടെങ്കില്‍ ...
അഹംഭാവം കാത്തു സൂഷിച്ചു നീ
കാത്തിരിക്കുന്നതെന്തിനു ?

ആരില്‍ നിന്നെങ്കിലും കേള്‍ക്കുവാന്‍ കൊതിക്കുന്നെങ്കില്‍ ....
എന്തിനു നീയും കാത്തിരിക്കുന്നു ?
അഹമെന്ന ഭാവം മാറ്റി വച്ചൊരു നിമിഷം
ചെവിയോന്നു ചേര്‍ക്കൂ നിന്‍ മനസ്സിന്‍ സ്വരം കേള്‍ക്കാന്‍......
കേള്‍ക്കുവാന്‍ കൊതിച്ചവനോട് നീ തന്നെ പറഞ്ഞു നോക്കു..
അറിയാമാ വാക്കിന്‍ ശക്തിയപ്പോള്‍ ........
ഒരു ജന്മം കേള്‍ക്കാന്‍ കൊതിച്ചോരാ വാക്കൊരു -
നിമിഷം നിന്നരുകില്‍ നിന്നു വിതുംബുന്നതും

മാപ്പ്......
കേള്‍ക്കുവാന്‍ കൊതിച്ചവരൊക്കെയും കേള്‍ക്കട്ടെ
പറയുവാന്‍ കാത്തിരുന്നവരൊക്കെയും പറയട്ടെ....
കാലമേ....നീ അനുവദിക്കണമേ .....
കാത്തിരിക്കണമേ ..... ക്ഷമയോടെ നീയും .......

.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2587626081155211509&start=1

Wednesday, March 5, 2008

അവള്‍ ....

അന്ന് ...
വയറു നിറഞ്ഞിട്ടും നീട്ടിയ
ചോറുരളിയില്‍ നിന്നു രക്ഷപെടാനായി
മുറ്റത്തെയ്ക്കുള്ള എന്റെ ഓട്ടത്തില്‍
കണ്ടു... നിന്നെ ഞാനാദ്യമായി ...

'വിശക്കുന്നു അമ്മേ 'എന്ന് വിളിച്ചു
നീ നീട്ടിയ പിച്ചപാത്രത്തിനോടൊപ്പം
ആദ്യമായി കണ്ടു ഞാനാ
രണ്ടു തിളങ്ങുന്ന കണ്ണുകള്‍ ...
കണ്ടാല്‍ സമപ്രായക്കാരെന്നു തോന്നിക്കിലും
നീയെന്നെ 'അമ്മേ' എന്നു‌ വിളിച്ചാണ് യാചിച്ചത് ...

വീണ്ടും ....
കണക്കു സാറില്‍ നിന്ന് രക്ഷപെടാനുള്ള സൂത്രങ്ങളാലോചിച്ചു
സ്കൂളിന്റെ പടികള്‍ കടന്നപ്പോള്‍
നീ.. അവിടെ.....
ആ സ്കൂളിന്റെ പടിക്കല്‍ ...
നിന്റെ പാത്രത്തില്‍ വീണ നാണയങ്ങള്‍ കൊണ്ട്
കണക്ക് കൂട്ടുകയായിരുന്നു ...
അന്നും നീയെന്നെ പാളിനോക്കിയിരുന്നു ...
ഞാന്‍ നിന്നെയും ...

പിന്നിട്‌ ....
നഗരത്തിലെ തിരക്കിന്നിടയില്‍ . ..
വീണ്ടും കണ്ടു‌ ഞാന്‍ ....
നീയാരെയോ കാത്തു നില്‍ക്കുകയായിരുന്നു ...
എന്നിട്ടും...
എന്റെയും നിന്റെയും തിരക്കിന്നിടയിലും ....
നമ്മുടെ നയനങ്ങള്‍ അന്നും കൂട്ടിമുട്ടിയിരുന്നു ...

വീണ്ടും നീ .... ഒരു ഇട വഴിയില്‍ ..
അന്ന് നിന്റെ കൈയിലിരുന്നു കരയുന്ന കുഞ്ഞിനു
ആകാശത്തിലെ പറവകളെ
കാണിച്ചു കൊടുക്കുകയായിരുന്നു ...
അന്നും ....
നമ്മള്‍ കണ്ടു‌ ...
നമ്മുടെ മിഴികള്‍ നമ്മെ തിരിച്ചറിഞ്ഞു ...
എന്നിട്ടും
ഞാന്‍ നിന്നോടോ ...
നീയെന്നോടോ എന്തേ ഒന്നും ചോദിച്ചില്ലാ ?
ഞാന്‍ നിന്നെയോ ...നീയെന്നെയോ നോക്കിയൊന്നു
ചിരിക്കുക പോലും ചെയ്തില്ലാ ...... ?

വീണ്ടും ....
അവസാനത്തെ കാഴ്ച ...
ആള്‍ക്കൂട്ടത്തിന്നു നടുവില്‍ . ..
ഒരു പഴന്തുണിയില്‍ പൊതിഞ്ഞു നീ കിടന്നപ്പോള്‍ ...
അന്ന്....പക്ഷേ ... നീയെന്നെ കണ്ടില്ലെങ്കിലും ...
എന്റെ കണ്ണുകള്‍ അപ്പോഴും നിന്നെ കണ്ടു‌‌

നീ കാണുന്നില്ല എന്നെ എന്നാശ്വസിച്ച്‌
ഞാനന്നു തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോള്‍ ...
വീണ്ടും ..കണ്ടു ഞാന്‍...

നിന്റെ തണുത്ത ശരീരത്തോടു ചേര്‍ന്നിരുന്ന് ...
നിസ്സംഗമായി എന്നെ നോക്കുന്ന
രണ്ടു കൊച്ചു കണ്ണുകള്‍..
നിന്റെ മകള്‍ ...

വീണ്ടും പുതിയ കഥ ...
പുതിയ രണ്ടു കണ്ണുകളുടെ നിസ്സംഗത ...
ആ കണ്ണുകളെയും കണ്ടില്ലെന്നു നടിച്ച് ...
ആള്‍ക്കൂട്ടത്തിന്നിടയില്‍ കൂടി ...
മുന്നോട്ടിനിയും എന്റെ തിടുക്കത്തിലുള്ള യാത്രകള്‍ . ...

എന്തുകൊണ്ടെനിക്കാ കുഞ്ഞിനെ ഒന്നു വാരിയെടുക്കാന്‍ തോന്നിയില്ലാ ...?
ഉത്തരം കിട്ടാത്ത ചോദ്യങള്‍ ....
സ്വയം ചോദിച്ചു ....ചോദിച്ചു ... വെറുതെ ....
അകലെയ്ക്കു മിഴികള്‍ പായിച്ചു ...ഞാനും..

വാച്ചില്‍ നോക്കി...
സമയം പോയെന്നു പഴിച്ച് ...
പോകട്ടെ ഞാന്‍ തിടുക്കത്തില്‍...
ഈ ലോകം , എന്റെ തലയില്‍ കൂടി കറങ്ങുന്നു
എന്ന ഭാവത്തോടെ ...

.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2586936451141394677

Thursday, February 28, 2008

ഒരു ഏറ്റുപറച്ചില്‍

കവിത ...
എനിക്കത് .... ഇന്നൊരു നൊമ്പരമാണ് ....
മനസ്സില്‍ അടക്കിവച്ചൊരു തേങ്ങലാണ്‌ .....
ചിലപ്പോള്‍ പൊട്ടികരച്ചിലായോ ...
വിതുമ്പലായോ ... പുറത്തേയ്ക്കതു വരുമ്പോള്‍ ...
എനിക്ക് എത്ര ശ്രമിച്ചിട്ടുമത് നിയന്ത്രിക്കാന്‍ കഴിയുന്നില്ല ..

അലമുറയിട്ടു കരയുമ്പോള്‍ ...
പറയുന്ന വാക്കുകള്‍ക്ക് അര്‍ത്ഥമുണ്ടോയെന്നോര്‍ത്തു
വ്യാകുലപെടാനും എനിക്കാവുന്നില്ലാ ...
എങ്കിലും ..
ഓരോ വട്ടം ...കണ്ണുനീര്‍ തോര്‍ന്നു
മനസ്സു ശാന്തമാകുമ്പോള്‍
ചിന്തിക്കാറുണ്ട് ഞാന്‍ .......
പറഞ്ഞു പോയ വാക്കുകളുടെ അര്‍ത്ഥമില്ലായ്മയെ കുറിച്ച്‌ ...

ഒരിക്കല്‍.....എന്റ്റെ പൊട്ടിക്കരച്ചിലുകള്‍
ഇല്ലാതെയാകുമെന്നും .....
അന്ന്.. നൊമ്പരത്തെ ഒരു നോട്ടത്തിലും
പിന്നെയൊരു കണ്ണുനീര്‍ തുള്ളിയിലും ഒതുക്കാന്‍ കഴിയുമെന്ന് ...
വെറുതെ ഞാന്‍ .........
അപ്പോഴൊക്കെയും സ്വപ്നം കാണാറുണ്ട്‌ ....
( ഇന്നു കവിത എന്നാല്‍ എനിക്ക് എന്റ്റെ പ്രണയം തന്നെയാണ്... )
.

http://www.orkut.com/CommMsgs.aspx?cmm=27013054&tid=2585962341821243637

Monday, February 25, 2008

വെറുതെ ഒരു വിലാപം..

അറിയില്ല എനിക്ക് .....
ഇനിയും ഞാന്‍ എന്തു ചെയ്യണം എന്ന് ...
എന്റെ ഹൃദയത്തില്‍ ....
പ്രണയത്തില്‍ മുക്കി സ്നേഹത്താല്‍
നീ എഴുതിയ അക്ഷരങളെ ഞാന്‍ എങ്ങനെ
ഇനി മായിച്ചു കളയും എന്ന്‌ ......

കാതില്‍ വന്ന് എപ്പോഴും അടിക്കുമാ സ്വരം
കേള്‍ക്കാതെ ഇരിക്കുവാന്‍ ....
ആരുമില്ലാത്ത ഒരു ആഴിയുടെ
അഗാധതയില്‍ ഒളിക്കുവാന്‍ എങ്കിലും
എനിക്കിന്നു കഴിഞ്ഞിരുന്നുവെങ്കില്‍ ...

എന്നെ തേടുന്നു എന്ന് ഞാന്‍ വെറുതെ
എപ്പോഴും പകല്‍ കിനാവ് കാണുന്ന
ആ കണ്ണുകളില്‍ നിന്ന് ഒളിച്ചോടാനായി
എന്റെ കണ്ണുകളുടെ കാഴ്ച തന്നെ എനിക്ക്
ഈ നിമിഷം നഷ്ട്ടപെട്ടിരുന്നുവെങ്കില്‍ ...

കാണണ്ട എനിക്ക് ഒന്നും...അറിയേണ്ട എനിക്ക് ഒന്നും...
ഉറക്കത്തില്‍ നിന്ന് എനിക്കിനി ഉണരുക പോലും വേണ്ടാ ...

എന്‍റ്റെ കണ്‍ മുന്നില്‍ നീളുമീ പാതയില്‍ .....
ഓടി എന്‍ അരുകില്‍ വന്ന്....
എന്നെ കൊതിപ്പിച്ചു ..... നീ വീണ്ടും തിടുക്കത്തില്‍ യാത്ര
ചോതിച്ചു പോകുന്നത് എന്തിന്‌ .....

ഇനിയും ഒരിക്കലും നിന്നോട് ...
പറയുക വേണ്ടാ യാത്ര എനിക്ക്‌
നെഞ്ചു തകുരുമീ വേദനയോടെ ...
പറയുന്നു ഞാന്‍ ....
അവസാനമായീ ....

പോയ്‌ക്കോള്ളു നീ ....
ഇനിയും യാത്ര ചോദിക്കാനായി മാത്രം
നാം ഒരിക്കലും കാണാതിരിക്കട്ടെ ...
.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2585517415421632757&start=1

Sunday, February 17, 2008

നീ എന്തെ തന്നില്ല എനിക്കു ഇന്നു ഒരു പൂ ........

വെറുതെ ......
നാന്‍ കാത്തു ഇരിക്കട്ടെ നിന്നെ ....
അറിയാം നീ വരില്ല എന്ക്കിലും ...
വെറുതെ ഈ പൂത്തോട്ടതിന്‍ നടുവില്‍ നിന്ന് നാന്‍ ......
അകലേക്ക്‌ മിഴികള്‍ പായിക്കുന്നു .....
ഒരു കാട്ടു മുല്ല പൂവ് ഇറത്തു ....
എനിക്കു അയീ ....
എന്‍ മുടിയില്‍ ചൂടിക്കാന്‍ അയീ ...
ഇന്നു എന്‍ പകല്‍ സ്വപ്പനത്തില്‍
എന്ക്കിലും നീ വരും എന്ന്‌ ഓര്‍ത്തു .......

അറിയുന്നില്ല അല്ലേ നീ എന്‍ മനം ഇപ്പോള്‍...
കാണുന്നില്ല അല്ലേ നീ എന്‍ മിഴികള്‍ ഇപ്പോള്‍....
കേള്‍ക്കുന്നില്ല അല്ലേ നീ എന്‍ സ്വരം ഇപ്പോള്‍....
നാം അകന്നു പോകാന്‍ വിധിച്ചൊരി ലോകത്ത്‌ ...
ഇന്നു എന്‍ വിലാപത്തിനു എന്തു അര്‍ഥം അല്ലേ ....

അക്ഷരങളെ അര്‍ത്ഥമില്ലാത്ത വാക്കുകളില്‍
ഒളിപ്പിച്ചു വെച്ചൊരു നുണ കഥയും ആയി ....
വെറുതെ .....
എന്ക്കിലും നാന്‍ കാത്തു ഇരിക്കട്ടെ ഇന്നു എന്‍ സ്വപനത്തില്‍ .....
എന്‍ മുടിയില്‍ ചൂടിക്കാന്‍ ...ഒരുകാട്ടു മുല്ല പൂ ...
തേടി നിന്‍ കണ്ണുകള്‍ അലഞ്ഞു എന്ന്‌ ....
ഇറത്തു ഒരു പൂവും ആയി എന്നെ തേടി നീ ഇന്നു നടന്നു എന്ന്‌....
പിന്നെ നിന്‍ ചുണ്ടിന്‍ നനവ്‌ അറിഞ്ഞോര പൂവിനോട്
നീ എനിക്കു ആയീ ഒരു സ്വകാരിയം പറഞ്ഞു എന്ന്‌.....

വെറുതെ ....
വെറുതേ എന്ക്കിലും....ഓര്‍ക്കട്ടെ നാന്‍.....
പിന്നെ ഒളിപ്പക്കട്ടെ ....ഒരു ചെറു ചിരിയും ആയി എന്‍ പ്രണയം ...
വീണ്ടും ഒരു മയില്പീലി പോലെ എന്‍ മനസ്സില്‍ ഇന്ന്‌......
.

http://www.orkut.com/CommMsgs.aspx?cmm=27013054&tid=2583405723883593973

Saturday, February 16, 2008

ഈ മെഴുകു തിരി നിനക്കായീ കൃഷ്ണാ.....


പള്ളി മണികള്‍ മുഴങുന്നു എന്‍ കാതില്‍
കത്തി തീരുമീ മെഴുകു തിരികളോട് ഒപ്പം
നില്‍ക്കുന്നു നാന്‍ ഈ അല്താര തന്‍ മുന്നില്‍...
എന്നിട്ടും എന്‍ മനമോ നിന്‍ അരുകില്‍ കൃഷ്ണാ ....

കാതോര്‍ക്കുന്നതോ നിന്‍ ഓടാകുഴല്‍ നാദത്തിനു ആയും ...
തേടി നടന്നോരെന്‍ പ്രണയം നിന്‍ അരുകില്‍ മാത്രം എന്ന സത്യം ...
തിരിച്ചു അറിഞ്ഞു നാന്‍ വിതുമ്പുന്നു ...
ആ മെയ്യ്‌ ഒന്ന് പുല്‍കാന്‍ കൊതിക്കുന്നു

ഓടിവന്ന് ആ കഴുത്തില്‍ ഒരു കൃഷ്ണ തുളസ്സി മാല ഇടാന്‍ കൊതിച്ചരെന്നെ
തടഞ്ഞു നിര്‍ത്തും ഈ കൈയ് വിലങ്ങുകല്‍ നീ കാണുന്നില്ലേ ...
കോര്‍ത്തരീ മാലയും ആയി ..തിരിഞ്ഞു നടക്കും എന്‍ കണ്ണുകള്‍
പിന്നെയും പിന്നെയും നിന്നെ...തിരിഞ്ഞു നോക്കുന്നത് നീ അറിയുന്നു ഇല്ലേ .....

പാതി വഴിയില്‍ ഇന്നു ഉപേഷിച്ചു ഈ ...
കൃഷ്ണ തുളസ്സി മാല നാന്‍ പോകുമ്പോള്‍ ...
അറിയുക നീ എന്റ്റെ ആല്മാവിന്‍ ശ്രീ കോവിലില്‍ ...
ഇന്ന് ഉടയാത്ത ഒരു വിഗ്രഘം പോലെ എന്ന്...

കാത്തു സൂഷിക്കുന്നു നാന്‍....നിന്നെ എന്‍ ഈശ്വരന്‍ ആയീ
ആരോരും അറിയാതെ ...ആരോടും പറയാതെ ...
എന്നും നിനക്കു ആയി ഒരു മാല നാന്‍ കോര്‍ക്കുന്നു ....
ആരും അറിയാതെ നിന്‍ കഷുത്തില്‍ നാന്‍ അതു ചാര്‍ത്തുന്നു......

പറയുന്നു എന്‍ പരിഭവങള്‍ നിന്നോട്...പിന്നെ
ഒരിക്കലും ആര്‍ക്കും കെടുത്താന്‍ ആവാത്ത...
ഒരു തിരി നിന്‍ മുന്നില്‍ കത്തിച്ചു ..
അടയ്ക്കുന്നു നാന്‍ എന്‍ മനസ്സിന്‍ ശ്രീ കോവില്‍ ....

എല്ലാം ഷെമിക്കും ഈശ്വരന്‍ നീ എനിക്ക് എന്ക്കിലും ...എന്‍ കൃഷ്ണാ .....
ഒരിക്കല്‍ ആ പാദത്തില്‍ ...എനിക്ക് എന്‍ മുഖം ഒന്നു അമര്‍ത്തണം...
എന്നിട്ട് എന്‍ കണ്ണുനീരാല്‍ ...ആ പാതം എനിക്ക് ഒന്നു കഴുകണം ...

എന്‍ മനം അറിയുന്നോരി ഈശ്വരന്മാര്‍ ഒക്കെയും...
അടുത്ത ജന്മത്തില്‍ എന്ക്കിലും എന്നെ നിന്‍ രാധ ആയീ
ജനിപ്പിച്ചിടും എന്ന് വെറുതെ ഓര്‍ത്തു എന്ക്കിലും .....
ഈ ജന്മം ഒരു മെഴുകുതിരി ആയീ ഉരുകി തീരട്ടെ നാന്‍ ...


.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2583029652252188917

Thursday, February 14, 2008

ഞാന്‍ ഒന്നു കരയട്ടെ ..


കരയുവാന്‍ എനിക്ക് ഇന്ന് ആവുന്നില്ല
ഒന്ന് കരയുവാന്‍ കഴിഞ്ഞു ഇരുന്നു എന്ക്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു
ചുറ്റിലും കാണുന്നു ഞാന്‍ ചിരിക്കുന്ന മുഖങളെ
ചിരിക്കുന്നു ഞാനും അപ്പോള്‍ എന്തിനു എന്ന് അറിയാതെ

എനിക്ക് ഒന്ന് കരയണം ....പൊട്ടി കരയണം ...
അടക്കി വെച്ചോരാ മനസ്സിന്‍ വിതുംപലുകള്‍
കടലിന്‍ തിരമാല പോലെ പുറത്തേക്കു ഒഴുക്കണം
ശാന്തം ആകും കടലിനെ നോക്കി എന്നപോലെ എന്നിട്ട്
ഒരു നിമിഷം എന്ക്കില്‍ ഒരു നിമിഷം എനിക്ക് ഒന്ന് ചിരിക്കണം

ഇല്ലാ....സമ്മതികില്ലാ...ആരും എന്നെ കരയിക്കാന്‍
ചുറ്റിലും സ്നേഹം കൊട്ടു മതിലു തീര്‍ക്കുന്നവര്‍
കയ്‌നിറച്ചു കിട്ടുമി സമ്മാനങള്‍ കണ്ട്ടു ഞാന്‍ ചിരിക്കണം
ചുറ്റിലും ചിരിക്കുന്ന ഈ മുഖങള്‍ ഒക്കെയും സത്യം എന്ന് ഞാന്‍ വിശ്വസ്സിക്കണം

കാലില്‍ അണിഞ ആ സ്വരണ പതസ്വരം കൊണ്ട്ടു
കാലു മുറിയുന്നു...ചോര കിനിയുന്നു‌...
ആരും കാണാതെ അതു മറച്ചുകൊന്ട്ടു
വയ്യാ ..... എനിക്ക് ഇനി ചിരിച്ചു കൊണ്ട്ടു ഒരു അടി നടക്കുവാന്‍

എല്ലാം വലിച്ചു എറിഞ്ഞു എനിക്ക് ഒന്ന് കരയണം
ആരും കാണാതോര മലമുകളില്‍ പോയീ
അലമുറയിട്ടു ഒന്ന് കരയണം എനിക്ക് ....
ശാന്തം ആകും കടലിനെ നോക്കി എന്നപോലെ
എന്നിട്ട് ഒരു വട്ടം എനിക്ക് ഒന്ന് ചിരിക്കണം.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2575040658746826997

അച്ചാ അറിയുക....


അച്ചാ അറിയുക ഞാന്‍ അറിഞ്ഞിരുന്നു....
സുഖം ഇല്ലാതെ കിടന്നു ഉറങ്ങിയ രാവുകളില്‍ ഒക്കെയും
ഒച്ച ഉണ്ട്ടകാതെ എന്‍ അരുകില്‍ പലവട്ടം
വന്നു പോയ നിന്‍ കാലടി ശബ്തവും
എന്‍ നെറ്റി തഴുകിയ നിന്‍ വിരലിന്‍ ചുടും ...

അച്ചാ അറിയുക.. ഞാന്‍ വായിച്ചിരുന്നു ...
നിന്‍ കണ്ണുകള്‍ തെറ്റുകള്‍ കാണിച്ചപ്പോള്‍ ഒക്കെയും
എന്നോട് പറയാതെ പറഞ്ഞ നിന്‍ ശാസനകള്‍

അച്ചാ അറിയുക ഞാന്‍ കണ്ട്ടിരുന്നു
നല്ല വാക്കുകള്‍ മറ്റു ഉള്ളവര്‍ ചൊല്ലിയപോള്‍ ഒക്കെയും
നിന്‍ ചുണ്ട്ടില്‍ വിരിഞ്ഞോര പുഞ്ചിരി
വന്നത് നിന്‍ ആല്‍മാവില്‍ നിന്ന് തന്നെഎന്ന്

എന്ക്കിലും അച്ചാ... നമ്മുക്ക് അറിഞ്ഞില്ല
എന്ന് നടിച്ചു പൊട്ടി ചിരിക്കാം ഇപ്പോള്‍....
കണ്ണു കലങിയപോള്‍ ഒക്കെയും ഞാന്‍
കണ്‍മഷിയെ കുറിച്ചു പറഞ്ഞോര പരാതികളും ....

പിന്നെ കണ്ണില്‍ പോയ ഒരു കരടിനെ കുറ്റം പറഞ്ഞു നീ ...
ചേര്‍ത്തു പിടിച്ചപ്പോള്‍ ഒക്കെയും ഞാന്‍ കേട്ട ...
നിന്‍ നെഞ്ചിന്‍ തേങ്ങലും ....

കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ചെയ്ത സുകൃതമോ
അതോ ഈ ജന്മം എനിക്കായീ ഈശ്വരന്‍ തന്ന ദാനമോ നീ

http://www.orkut.com/CommMsgs.aspx?cmm=27013054&tid=2581201306149118197

Saturday, February 2, 2008

അമ്മക്കു വേണ്ടി


പറയുവാനേറെ ഉണ്ടായിരുന്നിട്ടും,
ഒന്നും പറയാതെ പോയരമ്മ
ഉറക്കം വഴിയൊഴിഞ്ഞൊരാ രാത്രികളില്‍,
മുത്തശ്ശി പാടിയൊരാ താരാട്ടിലൊക്കെയും
പറയാതെ പോയൊരാ അമ്മ തന്‍ സ്വപ്നങ്ങള്‍

കുസൃതികാട്ടി കളിച്ചൊരാ പ്രായത്തില്‍നോവിച്ചില്ലോരാളും
പക്ഷെ പരിതപിച്ചു,അയ്യോ പാവം അമ്മയില്ലാ കുഞ്ഞെന്ന്.
കാലത്തിനോപ്പം ചൊവ്വേ വളര്‍ന്നപ്പോളും
അമ്മയില്ലാ കുഞ്ഞെന്ന വായ്മൊഴി വീണ്ടും

വാല്‍സല്യമെന്നാല്‍ 'അമ്മ'യെന്നറിഞ്ഞപ്പോള്‍
യാചിച്ചുവച്ഛനോടൊരു അമ്മക്കു വേണ്ടി..
അമ്മയെന്ന ഭാരം പേറി വന്നൊരു പോറ്റമ്മ
കാണിച്ചു കൊതിപ്പിച്ചു പിന്നെ അമ്മയെന്ന സ്നേഹം

പറയാതെയാണ്‍ നീ അന്നുപോയതെങ്കിലും
അറിയുകയമ്മേ പറയാനുണ്ടേറെയിന്ന്
ചോതിച്ചൊതൊക്കെയുംവാങ്ങിത്തന്നൊരച്ഛന്
വാങ്ങാന്‍ കഴിയാതെ പോയതു നിന്നെ മാത്രം...
"ശ്രുതിലയം"
http://www.orkut.com/Main#CommMsgs?cmm=95521351&tid=5452830426815717621

കവിതകള്‍