
മരിച്ചെന്നു കരുതി പെട്ടിയിലടക്കപ്പെട്ടു
കല്ലറയ്ക്കുള്ളില്‍ പോയിക്കിടക്കാന്‍ വിധിക്കപ്പെട്ടവന്റെ...
അവസാന ശ്വാസത്തിന്നു വേണ്ടിയുള്ള വെപ്രാളം ....
അവന്റെ നെഞ്ചില്‍ കിടന്ന് ഞെരിഞ്ഞമരുന്ന
പൂക്കളുടെ തീക്ഷ്ണമായ ഗന്ധം...
കുഴിവെട്ടി മൂടിയ ശരിരത്തില്‍
അവശേഷിച്ചൊരു ജീവന് ....
സ്വയം മരിക്കാനറിയാതെ
അലറി വിളിച്ചു അപേഷിക്കുന്നു ....
'കൊന്നു തരു' എന്ന് ....
കടലിലെ ആഴങ്ങളില്‍ ....
മരിച്ചു കിടക്കുന്നവനെ തേടി ...പോയോരു ജീവന്
കരയില്‍ തിരിച്ചെത്താനോ ..കടലിന്റെ ആഴങ്ങളില്‍
ചെന്നു പതിക്കാനോ ആകാതലയുമ്പോള് ...
ചിതയിലെരിഞ്ഞു തുടങ്ങും മുന്‍പേ
ഉയര്ത്തെഴുന്നേറ്റവനെ നോക്കി.....
എരിഞ്ഞു തീരാനാകാതെ ...നീറി നീറി
പുകഞ്ഞു കത്തുന്നവന്റെ നിലവിളികള്‍ ....
പൂര്‍ണ്ണമായും അടക്കം ചെയ്യപപെട്ടൊരു ശരീരം ..
തെളിവുകള്‍ പോലും അവശേഷിപ്പിക്കാതെ
ഇന്നലയുടെ ഒപ്പം മാഞ്ഞു പോകുമ്പോള്‍...
കാക്കയും കഴുകനും കൊത്തി വലിച്ചു ....
ചിതറിച്ചുപേക്ഷിച്ച ...
മറ്റൊരു മനുഷ്യ മാംസത്തിന്റെ ദുര്‍ഗന്ധവുമായി ...
രാത്രിയുടെ അവസാനത്തെ യാമത്തില്‍ കാറ്റു വീശുമ്പോള്‍
എന്റെ കാതില്‍ വന്നടിക്കുന്നതോ ,ഈ മരണം തേടിയുള്ള ....
അവസാനിക്കാത്ത നിലവ്വിളിയുടെ... സ്വരങ്ങള്‍ മാത്രം....
http://www.orkut.com/CommMsgs.aspx?cmm=27013054&tid=5216248389608071413&start=1
3 comments:
കൊള്ളാം.
ഈ വ്യാകുലതകളില്‍ ഞാനും പങ്കു ചേര്‍ന്നോട്ടെ.
സസ്നേഹം,
ശിവ
കൊള്ളാം മാഷെ നല്ല വരികള്‍
Post a Comment