Sunday, September 20, 2009

നീ എന്നെ പ്രണയിക്കുക....പ്രണയിച്ചു കൊണ്ടേയിരിക്കുക....

നിന്റ്റെ പ്രണയത്തിനു മുല്ല പൂവിന്റ്റെ സുഗന്തമാണ് ...
എനിക്കത് പാല പൂവിന്റ്റെ ലഹരിയാണ്...

നീ എന്നെ പ്രണയിക്കുക....
പ്രണയിച്ചു കൊണ്ടേയിരിക്കുക....

എന്റ്റെ മനസ്സ് തേങ്ങുംപോളൊക്കെയും...
എന്നെ നിന്റ്റെ നെച്ചോട് ചേര്‍ത്ത് ഇറുകി പിടിക്കുക..
എന്റ്റെ നിറുകയില്‍ നീ നിര്‍ത്താതെ ച്ചുംബിച്ചുകൊണ്ടേയിരിക്കുക..

നിന്റ്റെ കരവലയ്ത്തിനുള്ളില്‍
കളി പാട്ടം നഴ്ട്ടപ്പെട്ട കുട്ടിയെപ്പോലെ
എനിക്ക് വാവിട്ടു കരയണം..

നിന്റ്റെ കരവലയത്തില്‍ നിന്നും
കൌസലകാരിയായ കാമുകിയെപ്പോലെ
എനിക്ക് കുതറി മാറണം...

നിനക്ക് മായിക്കാനായി...
നെറ്റിയില്‍ എനിക്കൊരു വലിയ ചുമന്ന കുക്കുമ പൊട്ടു തൊടണം
നിനക്ക് പൊട്ടിക്കാനായി..
കയ് നിറയെ എനിക്ക് കുപ്പിവളകള്‍ ഇടണം....

എനിക്ക് നിന്റ്റെ പ്രണയിനിയാവണം ...നിന്റ്റെ മാത്രം പ്രണയിനിയാവണം ..

നിനക്ക് അല്ലാതെ മറ്റാര്‍ക്കും
എന്നെ ഇങ്ങനെ പ്രണയിക്കാനാവില്ലന്നറിഞ്ഞിട്ടും ...
കാര്‍മേഘങള്‍ക്ക് ഇടയില്‍ മറഞ്ഞു നിന്ന്
എന്നെ ഒളിഞ്ഞു മാത്രം നോക്കുന്നുവോ നീ ...??

http://www.orkut.com/Main#CommMsgs?cmm=27013054&tid=5381631783287316725

Thursday, September 10, 2009

കവിത ഓണക്കോടിയായി തന്ന കൂട്ടുകാരന്..

പ്രിയപ്പെട്ട കൂട്ടുകാരാ
അക്ഷരങ്ങളാല്‍ നീ തന്ന ഈ ഓണകോടി കൊണ്ട്
ഞാന്‍ എന്റ്റെ ഹ്രദയത്തെ പുതപ്പിക്കുന്നു

ഇതിലെ ഓരോ അക്ഷരത്തെയും
പൂത്തോട്ടത്തിലെ ഓരോ പൂവിന്റ്റെയും
പേരിട്ടു ഞാന്‍ വിളിക്കും

ഈ കവിതകൊണ്ട്‌
എന്റ്റെ ഹ്രദയത്തില്‍ ഞാന്‍ അങ്ങനെ
ഒരിക്കലും മായാത്ത ഒരു പൂക്കളം തീര്‍ക്കും..

ഇനിയുള്ള ഓരോ ഓണത്തിലും
നിലാവിനോടും നക്ഷത്രങ്ങളോടും
ഞാന്‍ പറഞ്ഞുകൊന്ടെയിരിക്കും
നീ തന്ന ഈ ഓണകൊടിയുടെ കഥ


http://www.orkut.com/Main#CommMsgs?cmm=27013054&tid=5375377597916971963

ഇങനെയും ഒരു ഓണം...?? (ഒരു നുണ കഥയും ??)


എല്ലാവരും ഓണത്തെ കുറിച്ചു പറയുന്നു ...
കേട്ട് കേട്ട് എന്റ്റെ തലയ്ക്കു ഭ്രാന്ത് പിടിക്കുന്നു..

ഓണത്തെക്കുറിച്ച് പറയുമ്പോള്‍ നുറു നാവുകള്‍ ഉള്ള
നാട്ടിലെ കൂട്ടുകാരിയെ എന്തിനോ മനപൂര്‍വ്വം
ഞാന്‍ ഒഴിവാക്കുന്നിപ്പോള്‍...

നീല കണ്ണുകളും ..സ്വര്‍ണ്ണ മുടിയും ഉള്ള കൂട്ടുകാരിയോട്
ഞാന്‍ എന്തോ ഓണത്തെക്കുറിച്ച് ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല ...

എന്ക്കിലും വീഞ്ഞിനെക്കാള്‍ മധുരം പായസത്തിനു ഉണ്ടെന്നു
ഓണത്തിന്റ്റെ അന്ന് അവളോട്‌ വെറുതെ തര്‍ക്കിക്കാനായി
എനിക്ക് ഇത്തിരി സമയം കണ്ടെത്തണം....

ഓണം ആഘോഷിക്കുന്ന
എല്ലാവരോടും ഉള്ള വാശി തീര്‍ക്കാന്‍ എന്നപ്പോലെ
പിന്നെ ആ മഞ്ഞുമലകളില്‍
ഇത്തിരിനേരം ആരും കാണാതെ എനിക്ക് ഒളിക്കണം...

പിന്നെ എല്ലാവരെയും അസുയപ്പെടുത്താന്‍.....
ഒരുപാടു വര്‍ണ്ണങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ ഒരു കഥ ഉണ്ടാക്കനമെനിക്ക് ...
അതുകേട്ട് ....നാട്ടില്‍ ഉള്ള കൂട്ടുകാരി അസ്സുയപെട്ടു പറയണം ...
ഞാന്‍ എന്ത് ഭാഗ്യവതി എന്ന്....

അവള്‍ മാത്രമോ....
എല്ലാവരെയുംകൊണ്ടും ..പറയിക്കും ഞാന്‍ ....
ഞാന്‍ എന്ത് ഭാഗ്യവതി എന്ന്....

അങ്ങനെ... നോക്കു...എനിക്കും ഒരു ഓണകഥ ഉണ്ടായതു....
അവസാനിച്ചിട്ടില്ല..
തുടര്‍ന്ന് കൊണ്ടേയിരിക്കും ഈ കഥ ..ഇങ്ങനെ...


http://www.orkut.com/Main#CommMsgs?cmm=27013054&tid=5375867353060532469

Friday, September 4, 2009

.....പ്രണയം.....വെറുതെ ചില കുറിപ്പുകള്‍


''പിരിയുമ്പോള്‍ ഈറന്‍ അണിയാത്ത
എന്റ്റെ കണ്ണുകളില്‍ ഞാന്‍ ഒളിപ്പിച്ചത്
ഒരു സാഗരമെന്നു നീ തിരിച്ചറിയുമായിരുന്നു
ഒരിക്കല്‍ എന്ക്കിലും....
നീ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു എന്ക്കില്‍''
...........................
''ഞാന്‍ നിന്റ്റെ രാധ ആയിരുന്നില്ല..
നിന്റ്റെ ഗോപികമാരില്‍ ഒരാള്‍ പോലും
ആകുവാനുള്ള യോഗ്യതപ്പോലും
എനിക്ക് ഉണ്ടായിരുന്നില്ല....
രാമനെ എപ്പോളോ
അറിയാതെ പ്രണയിച്ചുപ്പോയ
ആ ശൂര്‍പ്പണക മാത്രമായിരുന്നു ഞാന്‍....
ആ ഞാന്‍ എന്ത് പ്രിതിക്ഷയായിരുന്നു
നിനക്ക് ബാക്കി താരേട്ടിയിരുന്നത്...??? ''
.........................
"പ്രണയം ഹൃദ്യമായമണ്ടത്തരമാണെന്ന് ..
എന്തിനാണ് നീ ആവര്‍ത്തിച്ച്
നിന്റ്റെ ഹ്രദയത്തെ പറഞ്ഞു പഠിപ്പിക്കുന്നത്‌...
പ്രണയത്തിനു നിന്നെ തോല്പ്പിക്കാനായില്ലന്നു
നിനക്ക് സ്വയം വിശ്വസ്സിച്ച്‌ ആശ്വസിക്കാനോ...???"
......................
''ഒരിക്കലും കാണാത്ത നി്റ്റെ
കണ്ണുകളുടെ ആഴങ്ങളില്‍
നോക്കി ഞാന്‍ കണ്ട സ്വപനങളിലോ ...
നീ എന്നോട് പറയാതെ പറഞ്ഞ വാക്കുകളിലോ എവിടെയായിരുന്നു ...
എനിക്കും നിനക്കുമിടയിലെ സത്യം
നാമറിയാതെ നമ്മള്‍ ഒളിപ്പിച്ചത് ....??'' .
.......................
''അല്ലയോ വഴി യാത്രക്കാര.. ...
നിനക്ക് എന്റ്റെ പ്രണയത്തെക്കുറിച്ച് എന്തറിയാം..??
എന്റ്റെ പ്രിയന്‍ ഇല്ലാത്ത ഈ താഴ്വരയില്‍
ഞാന്‍ ഒരു വാടിയ ചെമ്പകംപോലെ എന്ക്കിലും
അവന്റ്റെ ഒരു നോട്ടം മതി ചുവന്ന റോസയുടെ ഇതളുകള്‍പ്പോലെഎന്റ്റെ മുഖം ചുവക്കാന്‍..
അവന്റ്റെ ഒരു വാക്ക് മതി ...എന്റ്റെ കണ്ണുകള്‍
നക്ഷത്രങ്ങളെപ്പോലെ തിളങ്ങാന്‍...
അവന്റ്റെ ഒരു നിശ്വസം മതി ....
എനിക്ക് ചുറ്റും മുല്ല പു‌വിന്റ്റെ
സുഗന്തം പരക്കാന്‍...................."
.........................
അല്ലയോ വഴി യാത്രക്കാര..
നീ അറിയുക......
"മുടിയഴിച്ച്, മുലപറിച്ച്
അഗ്നിനിര്‍ത്തമാടുന്നകണ്ണകിയെക്കുറിച്ച്
എഴുതുന്നതിനെക്കാള്‍ എനിക്കിഷ്ട്ടം
പുറത്തേക്കു വന്ന തേങലിനെ
നിശബ്ദമായി നെച്ചിലൊതുക്കി
പ്രിയനേ പുഞ്ചിരിച്ചു യാത്രയാക്കിയ
ഉര്‍മ്മിലയെ കുറിച്ച് എഴുതാനാണ് ..."
"എനിക്കിഷ്ട്ടം ...
സ്വത്തമാക്കുവാനാവില്ല എന്നറിഞിട്ടും
ഒരു ആയുസ്സ്‌ മുഴുവന്‍
കണ്ണന് വേണ്ടി നോമ്പ് നോറ്റ
ആ മീരയെ കുറിച്ച് എഴുതാനാണ് ... ".
........................
''പ്രണയം എന്ന ദെവിക സക്കല്‍പ്പത്തെ വ്യഭിച്ചരിച്ചവനെചാട്ടവാര്‍കൊണ്ട് അടിച്ചു
നെറ്റിയില്‍ ആണിയടിക്കാന്‍ നീ
അറച്ചുനില്‍ക്കുന്നിത്തോളം കാലം
നിനക്ക് എഴുതി തീര്‍ക്കാന്‍
ഒരു കവിതക്കുംഅത് വായിച്ചു
എനിക്ക് കരയാനും മാത്രമായി
മലാഘമാര്‍ ഇനിയും ഇവിടെ ഇങ്ങനെ...
ജനിച്ചു മരിച്ചുകൊണ്ടെയിരിക്കും....''.
............................
''പട്ടു മെത്തയിലേക്ക്
നിന്നെ അനയിച്ചതിനെ
നീ ഒരിക്കലും പ്രണയമെന്നു
വിളിക്കരുതേ.........
പ്രണയം ശരിരം തമ്മില്‍ ഉള്ള
കൂടി ചേരല്‍ അല്ല....അത്
അല്മാവുകള്‍ തമ്മില്‍ ഉള്ള
കൂടി ചേരലാണ്ന്നു ഞാന്‍ ഇനി
എങനെ നിനക്ക് പറഞ്ഞു തരും...??''
......................
''പ്രിയനേ....
നീ അത്ഭുതങ്ങള്‍ക്ക് കാതോര്‍ക്കുംപ്പോള്‍
ഞാന്‍ നിശ്ശബ്ദതയുടെ കന്യാവനങ്ങളില്‍
നിന്റ്റെ കല്പെരുമാറ്റത്തിനായി
കാതോര്‍ക്കുകയാണ്......
കിരാത കരുത്തിന്റെ വനാന്തരഗര്‍ഭത്തില്‍,
എന്റ്റെ കണ്ണുകള്‍ നിന്നെ മാത്രം തേടുകയാണ് ..
മരുപരപ്പിന്റെ സാന്ദ്രമൗനത്തില്‍....
ഞാന്‍ നിന്നില്‍ ലയിച്ചു ഇല്ലാതെയാവുകയാണ്...
................

Sunday, August 9, 2009

.....പ്രണയം.... എന്റ്റെ ഭ്രാന്തന്‍ ചിന്തകളിലൂടെ...

.....പ്രണയം.....

അര്‍ബുദംപ്പോലെ
അതിപ്പോള്‍ എന്റ്റെ മനസ്സിനെ കാര്‍ന്നു തിന്നുന്നു.....

കൊടിയ വിഷം പ്പോലെ
അത് എന്റ്റെ രെക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു....''


*********************************
നന്ദിതയോട്....

''നന്ദിത.....
ഈ ഇരുളില്‍

നിന്റ്റെ അക്ഷരങള്‍ എന്നില്‍ കത്തുകയാണ്‌
എനിക്ക് പറയുവാന്‍ ഉള്ളതൊക്കെയും

നിന്റ്റെ അക്ഷരങള്‍ പറയുന്നു

കൂട്ടുകാരി.....
നീ ഇപ്പോള്‍

എന്റ്റെ അരുകിലേക്ക്‌ വരുക..
ആ നനുത്ത വിരലുകളാല്‍

എന്നെ സ്പര്‍സ്സിക്കുക...

ഈ നിലാവ് മായും മുന്‍പേ
സൂര്യന്‍ ഉദിക്കും മുന്‍പേ
എന്നെയും...
നീ നിന്റ്റെ ആ ആകാശത്തിലെ
ഒരു നക്ഷത്രം മാത്രമാക്കുക.... "

**********************************
നിന്നോട്...

നിന്റ്റെ നിഴലായി...നിന്നോടൊപ്പം...
നീ അറിയാതെ...നിന്നെ പിന്തുടര്‍ന്നവള്‍
രാവിന്റ്റെ അവസാനത്തെ യാമത്തിലും...
നിന്റ്റെ കാല്‍പെരുമാറ്റത്തിനായിമാത്രം
കാതോര്‍ത്തിരുന്നവള്‍....

ഓരോ നിശ്വാസത്തിലും
നിന്നെ മാത്രം തേടിയിരുന്നവള്‍ ...
നീ അറിഞ്ഞില്ല....നീ അറിയില്ല....
ഒരിക്കലും സ്വന്തമാക്കുവാനവില്ലെന്നു
അറിഞ്ഞിട്ടും...കണ്ണന് വേണ്ടി
നോമ്പു നോറ്റ ആ മീരയെ...

************************************

....എന്നെ ശിക്ഷിക്കുക ....

പ്രണയമേ...,
നീ എന്റ്റെ കണ്ണുകളുടെ കാഴ്ച ഇല്ലാതെയാക്കി
എന്നെ എന്തിനു നീ സ്വാര്‍ത്തയാക്കി..?

കുറ്റബോധം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു..


എന്റ്റെ ആകാശത്തെ
ശുന്യമാക്കി ഇനി നിങള്‍
എന്നെ ഇരുളിലേക്ക് വലിച്ചെറിയുക ...

എന്റ്റെ കാലുകളെ ചങലകള്‍ കൊണ്ട് ബെന്തിപ്പിക്കുക
കാഴ്ച നഷ്ട്ടപെട്ട എന്റ്റെ കണ്ണുകളെ ചൂഴ്ന്നെടുക്കുക
എന്നെ കല്ലുകള്‍ പെറുക്കി നിര്‍ത്താതെ എറിയുക

വേദന കൊണ്ട് ഞാന്‍ കരയാതിരിക്കാന്‍
എന്റ്റെ വായ് മൂടി കെട്ടുക...

എന്നെ ശിക്ഷിക്കുക....എന്നെ ശിക്ഷിക്കുക....


**************************************

...........................................
നീ ഇല്ലാത്ത ഈ താഴ്വരകള്‍ എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു...
ഞാന്‍ നിന്നോട് യാചിക്കുന്നു ...
എന്റ്റെ ആല്മാവ് നിന്നോട് ഉറക്കെ ഉറക്കെ വിളിച്ചപേഷിക്കുന്നു
നീ തിരികെ വരുക....
എനിക്ക് എന്റ്റെ പ്രാണനെ തിരിച്ചു തരുക ...

******************************

''ഞാന്‍........
നിഴലിനെ പ്രണയിച്ച്‌..
നിഴലിനെ ഇറുകി പിടിക്കാന്‍ നോക്കി
നിഴലിനോട്‌ തോറ്റ് ...
നിഴലിനുമുന്നില്‍ എന്നേക്കുമായി വീണു പോയവള്‍...''

''പുലരുവോളം കാത്തിരുന്നിട്ടും
സൂര്യന്റെ ആദ്യത്തെ തലോടലില്‍
ഇല്ലാതെയാവാന്‍ വിധിക്കപെട്ട മഞ്ഞുതുള്ളി
പിന്നെയും .. പുനര്‍ജ്ജനിച്ചുകൊണ്ടേയിരുന്നു..
എന്നോടൊപ്പം...''

''ജീവനുള്ള ശരീരത്തില്‍
കൊന്ന് അടക്കം ചെയ്ത ആത്മാവ്‌
ഓരോ രാത്രിയിലും....
ഉയര്‍ത്തെഴുന്നേറ്റ്..., അലഞ്ഞുകൊണ്ടിരുന്നത്
ആ പാലപ്പൂവിന്റെ ഗന്ധം തേടിയായിരുന്നുപ്പോലും..."

**************************************

http://www.orkut.com/Main#CommMsgs.aspx?cmm=27013054&tid=5368076209559660442


Saturday, January 24, 2009

എന്‍റെ അജ്ഞാത ശത്രുവിന്...

എവിടെയാണു നീ ...?
നീ അറിയുന്നില്ലേ...
എന്‍റെ കണ്ണുകള്‍ നിന്നെ തിരയുന്നത്...

തിരക്കു പിടിച്ച നഗരത്തിലെ ,
ചീറിപ്പാഞ്ഞു വരുന്നൊരു വാഹനത്തില്‍ നിന്നും
പുറത്തേക്കു നീളുന്ന നിന്‍റെ കൈ‌കളില്‍
എന്‍റെ നെഞ്ചു തുളച്ചു കയറാനായി
നീ കാത്തു സൂക്ഷിക്കുന്ന നിന്റ്റെ സമ്മാനത്തെ...

വിജനമായ നാട്ടു വഴികളിലെ
കരിയിലകള്‍ക്കിടയില്‍ നിന്നും ,
ഞാനറിയാതെ എന്നെ പിന്തുടരുന്ന നീ
എന്റ്റെ കാല്‍പാദത്തിലേക്കായ്
സൂഷിക്കുന്ന നിന്റ്റെ വിഷ ചുംബനത്തെ...

സ്നേഹത്തിന്റ്റെ മധുരം കൂട്ടിക്കുഴച്ച്
നീയെനിക്കായി കരുതി വച്ചിരിക്കുന്ന
എന്‍റെ അവസാനത്തെ അത്തഴാത്തെ ...

നിലാവിനും രാവിനുമിടയില്‍...
തലയിണയില്‍ മുഖമമര്‍ത്തി ..
സ്വപ്നത്തില്‍ നിന്നും നിദ്രയിലേക്കു-
വഴുതിമാറുന്ന നിമിഷങ്ങളിലെവിടെയോ
നീയുണ്ട് .....എനിക്കറിയാം ...

എനിക്കറിയാം....

http://www.orkut.com/Main#CommMsgs.aspx?cmm=27013054&tid=5294993127466787061&start=1

Sunday, January 11, 2009

വെറുതെ ഒരു ഓര്‍മ്മപ്പെടുത്തലിനു മാത്രമോ.... ഈ ഓര്‍മ്മ ദിനങ്ങള്‍ ?

എനിക്കറിയാം ...
നീ ഇന്നു‌ വരും....
എന്റെ ജനനം ഓര്‍മ്മിപ്പിക്കാനായ് ..മരണവും
ഈ ശവകല്ലറയില്‍ ഒരു മെഴുകുതിരി നീ കത്തിക്കും ..
അടുത്തു കാണുന്ന കുഴിമാടത്തില്‍ നിന്നൊരു പൂവെടുത്ത് ,
ഈ മണ്‍കൂനയ്ക്ക് മുകളിലേയ്ക്ക് അലക്ഷ്യമായ് നീയിടും ...
പിന്നെ ...തിടുക്കത്തില്‍...തിരിഞ്ഞു നോക്കാതെ നീ നടന്നകലും...

നീ അറിയില്ല...
നീ കത്തിച്ച മെഴുകുതിരി അപ്പോഴും ഉരുകി..
എന്റെ കുഴിമാടത്തില്‍ നിന്നും ..
മണ്ണോടു ചേര്‍ന്ന എന്റെ ശരീരത്തില്‍ നിന്നും...
മോചിക്കപ്പെടാത്ത എന്റെ ആത്മാവിലേക്കെന്ന് ....

നീ അറിയില്ല...മോക്ഷത്തിനായെന്ന പോലെ അപ്പോഴു-
മെന്റെ ആത്മാവ് തിരയുന്നത് ,
ആ കുഴിമാടത്തില്‍ നീയെറിഞ്ഞ പൂവില്‍ നിന്നും
നിന്റെ സുഗന്ധം മാത്രമെന്ന് ...

മോക്ഷം കാത്തുകിടക്കുന്ന ആത്മാവിനു-
കൂട്ടിരിക്കാന്‍വിധിക്കപെട്ടവളുടെ ....
അവസാനത്തെ അപേക്ഷയാണ് ...

നീ ,വരരുത് ..
മരിച്ചു പോയ ശരിരത്തില്‍ നിന്നും ..
അവശേഷിക്കുന്ന അത്മാവിനെ..
വെറുമൊരു നേര്‍ച്ചയ്ക്കായ് വിളിച്ചുണര്‍ത്താനായ് മാത്രം ..
ഇനിയും നീ വരരുത് ....

http://www.orkut.com/Main#CommMsgs.aspx?cmm=27013054&tid=5290150234012967157&start=1