
''പിരിയുമ്പോള്‍ ഈറന്‍ അണിയാത്ത
എന്റ്റെ കണ്ണുകളില്‍ ഞാന്‍ ഒളിപ്പിച്ചത്
ഒരു സാഗരമെന്നു നീ തിരിച്ചറിയുമായിരുന്നു
ഒരിക്കല്‍ എന്ക്കിലും....
നീ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു എന്ക്കില്‍''
...........................
എന്റ്റെ കണ്ണുകളില്‍ ഞാന്‍ ഒളിപ്പിച്ചത്
ഒരു സാഗരമെന്നു നീ തിരിച്ചറിയുമായിരുന്നു
ഒരിക്കല്‍ എന്ക്കിലും....
നീ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയിരുന്നു എന്ക്കില്‍''
...........................
''ഞാന്‍ നിന്റ്റെ രാധ ആയിരുന്നില്ല..
നിന്റ്റെ ഗോപികമാരില്‍ ഒരാള്‍ പോലും
ആകുവാനുള്ള യോഗ്യതപ്പോലും
എനിക്ക് ഉണ്ടായിരുന്നില്ല....
രാമനെ എപ്പോളോ
അറിയാതെ പ്രണയിച്ചുപ്പോയ
ആ ശൂര്‍പ്പണക മാത്രമായിരുന്നു ഞാന്‍....
ആ ഞാന്‍ എന്ത് പ്രിതിക്ഷയായിരുന്നു
നിനക്ക് ബാക്കി താരേട്ടിയിരുന്നത്...??? ''
.........................
"പ്രണയം ഹൃദ്യമായമണ്ടത്തരമാണെന്ന് ..
എന്തിനാണ് നീ ആവര്‍ത്തിച്ച്
നിന്റ്റെ ഹ്രദയത്തെ പറഞ്ഞു പഠിപ്പിക്കുന്നത്...
പ്രണയത്തിനു നിന്നെ തോല്പ്പിക്കാനായില്ലന്നു
നിനക്ക് സ്വയം വിശ്വസ്സിച്ച് ആശ്വസിക്കാനോ...???"
......................
''ഒരിക്കലും കാണാത്ത നി്റ്റെ
കണ്ണുകളുടെ ആഴങ്ങളില്‍
നോക്കി ഞാന്‍ കണ്ട സ്വപനങളിലോ ...
നീ എന്നോട് പറയാതെ പറഞ്ഞ വാക്കുകളിലോ എവിടെയായിരുന്നു ...
എനിക്കും നിനക്കുമിടയിലെ സത്യം
നാമറിയാതെ നമ്മള്‍ ഒളിപ്പിച്ചത് ....??'' .
.......................
''അല്ലയോ വഴി യാത്രക്കാര.. ...
നിനക്ക് എന്റ്റെ പ്രണയത്തെക്കുറിച്ച് എന്തറിയാം..??
എന്റ്റെ പ്രിയന്‍ ഇല്ലാത്ത ഈ താഴ്വരയില്‍
ഞാന്‍ ഒരു വാടിയ ചെമ്പകംപോലെ എന്ക്കിലും
അവന്റ്റെ ഒരു നോട്ടം മതി ചുവന്ന റോസയുടെ ഇതളുകള്‍പ്പോലെഎന്റ്റെ മുഖം ചുവക്കാന്‍..
അവന്റ്റെ ഒരു വാക്ക് മതി ...എന്റ്റെ കണ്ണുകള്‍
നക്ഷത്രങ്ങളെപ്പോലെ തിളങ്ങാന്‍...
അവന്റ്റെ ഒരു നിശ്വസം മതി ....
എനിക്ക് ചുറ്റും മുല്ല പുവിന്റ്റെ
സുഗന്തം പരക്കാന്‍...................."
.........................
അല്ലയോ വഴി യാത്രക്കാര..
നീ അറിയുക......
"മുടിയഴിച്ച്, മുലപറിച്ച്
അഗ്നിനിര്‍ത്തമാടുന്നകണ്ണകിയെക്കുറിച്ച്
എഴുതുന്നതിനെക്കാള്‍ എനിക്കിഷ്ട്ടം
പുറത്തേക്കു വന്ന തേങലിനെ
നിശബ്ദമായി നെച്ചിലൊതുക്കി
പ്രിയനേ പുഞ്ചിരിച്ചു യാത്രയാക്കിയ
ഉര്‍മ്മിലയെ കുറിച്ച് എഴുതാനാണ് ..."
"എനിക്കിഷ്ട്ടം ...
സ്വത്തമാക്കുവാനാവില്ല എന്നറിഞിട്ടും
ഒരു ആയുസ്സ് മുഴുവന്‍
കണ്ണന് വേണ്ടി നോമ്പ് നോറ്റ
ആ മീരയെ കുറിച്ച് എഴുതാനാണ് ... ".
........................
''പ്രണയം എന്ന ദെവിക സക്കല്‍പ്പത്തെ വ്യഭിച്ചരിച്ചവനെചാട്ടവാര്‍കൊണ്ട് അടിച്ചു
നെറ്റിയില്‍ ആണിയടിക്കാന്‍ നീ
അറച്ചുനില്‍ക്കുന്നിത്തോളം കാലം
നിനക്ക് എഴുതി തീര്‍ക്കാന്‍
ഒരു കവിതക്കുംഅത് വായിച്ചു
എനിക്ക് കരയാനും മാത്രമായി
മലാഘമാര്‍ ഇനിയും ഇവിടെ ഇങ്ങനെ...
ജനിച്ചു മരിച്ചുകൊണ്ടെയിരിക്കും....''.
............................
''പട്ടു മെത്തയിലേക്ക്
നിന്നെ അനയിച്ചതിനെ
നീ ഒരിക്കലും പ്രണയമെന്നു
വിളിക്കരുതേ.........
പ്രണയം ശരിരം തമ്മില്‍ ഉള്ള
കൂടി ചേരല്‍ അല്ല....അത്
അല്മാവുകള്‍ തമ്മില്‍ ഉള്ള
കൂടി ചേരലാണ്ന്നു ഞാന്‍ ഇനി
എങനെ നിനക്ക് പറഞ്ഞു തരും...??''
......................
''പ്രിയനേ....
നീ അത്ഭുതങ്ങള്‍ക്ക് കാതോര്‍ക്കുംപ്പോള്‍
ഞാന്‍ നിശ്ശബ്ദതയുടെ കന്യാവനങ്ങളില്‍
നിന്റ്റെ കല്പെരുമാറ്റത്തിനായി
കാതോര്‍ക്കുകയാണ്......
കിരാത കരുത്തിന്റെ വനാന്തരഗര്‍ഭത്തില്‍,
എന്റ്റെ കണ്ണുകള്‍ നിന്നെ മാത്രം തേടുകയാണ് ..
മരുപരപ്പിന്റെ സാന്ദ്രമൗനത്തില്‍....
ഞാന്‍ നിന്നില്‍ ലയിച്ചു ഇല്ലാതെയാവുകയാണ്...
''പ്രിയനേ....
നീ അത്ഭുതങ്ങള്‍ക്ക് കാതോര്‍ക്കുംപ്പോള്‍
ഞാന്‍ നിശ്ശബ്ദതയുടെ കന്യാവനങ്ങളില്‍
നിന്റ്റെ കല്പെരുമാറ്റത്തിനായി
കാതോര്‍ക്കുകയാണ്......
കിരാത കരുത്തിന്റെ വനാന്തരഗര്‍ഭത്തില്‍,
എന്റ്റെ കണ്ണുകള്‍ നിന്നെ മാത്രം തേടുകയാണ് ..
മരുപരപ്പിന്റെ സാന്ദ്രമൗനത്തില്‍....
ഞാന്‍ നിന്നില്‍ ലയിച്ചു ഇല്ലാതെയാവുകയാണ്...
................
4 comments:
Your poems are not just words but they are words with lots of meaning
Yes the love is painful when it is lost.it makes you..a devil in a prison... you may write a better poem, you may paint a better picture or you may create a better sculpture when you start to love ....
but you will make the best when you loose it.
enthinu nee sagarangalku ana ketti.....
atho sagarangale avan kandillennu nadicho??
And it feels that u are in a prison ....and everything u wrote are B..E...A...U...t...Y...F,,,U.>>LL
കണ്ണുകള്‍ മുറുക്കിയടച്ചു ഞാന്‍
ചെവികളില്‍ മെഴുക് ഉരുക്കിയൊഴിച്ചു ഞാന്‍
മൂക്കില്‍ പഞ്ഞി നിറച്ചു ഞാന്‍
വായില്‍ തുണികള്‍ തിരുകി ഞാന്‍...
എന്നിടും മനസെ എന്തിനുനീ
കൊതികുന്നു അവളെ കാണാന്‍,
കേള്‍ക്കാന്‍,നുകരാന്‍.......
ഇനിയെന്തു ചെയ്‌വു ഞാന്‍....
മറന്നെന്നുകരുതി,
മരിചെന്നുകരുതി
മയങ്ങാന്‍ ശ്രമികുമ്പോള്‍
മയങ്ങാതെ, മരികാതെ
മമ മനസ്സിനെ മഥികുന്നതെന്തേ നീ
Post a Comment