Saturday, July 19, 2008

"പ്രണയിക്കുകയായിരുന്നു നിന്നെ ഞാന്‍ ആരോരും അറിയാതെ"

എണ്റ്റെ സ്വപ്നങ്ങളില്‍ ഞാന്‍ നിന്നെ പ്രണയിച്ചിരുന്നു..
നിണ്റ്റെ വിരലുകളില്‍ മുറുകെ പിടിച്ചുകൊണ്ട്‌
അസ്തമിക്കുന്ന സൂര്യനെ കാണുവാന്‍ എനിക്ക്‌
കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന്‌ ഞാന്‍ ആശിച്ചിരുന്നു.

കോരിച്ചൊരിയുന്ന മഴയെ നീ വാരിപ്പുണരുമ്പോള്‍
കൊച്ചുകുട്ടിയെപ്പോലെ നിന്നെ ശാസിച്ച്‌
എണ്റ്റെ സാരി തലപ്പുകൊണ്ട്‌ നിണ്റ്റെ
തലയും... മുഖവും തുടക്കാന്‍ ഒരുവട്ടമെങ്കിലും
എനിക്കു കഴിഞ്ഞിരുന്നുവെങ്കിലെന്നും ഞാനാശിച്ചിരുന്നു...

പിന്നെ.. കലപിലകൂട്ടി നിന്നെ ദേഷ്യം പിടിപ്പിച്ച്‌
ആ ദേഷ്യം കണ്ട്‌ നിന്നെ കൊഞ്ഞനം കുത്തിക്കാണിച്ച്‌
നിണ്റ്റെ കൈയ്യെത്താവുന്ന ദൂരത്തില്‍ നിന്നും
ഓടി ഒളിക്കുന്നതും...
എന്നും എണ്റ്റെ പകല്‍ സ്വപ്നങ്ങളില്‍
ഒരു കുസ്യതി ചിരിയോടെ ഞാന്‍ കണ്ടിരുന്നു...

നീ ഒരിക്കലും അറിഞ്ഞില്ല... നിണ്റ്റെ വാക്കുകള്‍
എനിക്ക്‌ സമ്മാനിച്ച്തതൊക്കെയും എന്താണെന്ന്‌..
എണ്റ്റെ സ്വപ്നങ്ങളില്‍ പോലും...
ഞാന്‍ നേരിട്ടുകാണാത്ത നിണ്റ്റെ കണ്ണുകളുടെ നോട്ടം
എന്നെ ലജ്ജാവതിയാക്കിയിരുന്നു...

എണ്റ്റെ ആ മുഖം നീ കാണാതെയിരിക്കാനായി
നിണ്റ്റെ നെഞ്ചില്‍ ഒരിക്കലെങ്കിലും ഒളിപ്പിച്ചുവെക്കാന്‍
എനിക്കുകഴിഞ്ഞിരുന്നെങ്കില്‍ എന്നും ഞാന്‍ ആശിച്ചിരുന്നു.

നീ കേള്‍ക്കാതെ നിന്നോടുള്ള എണ്റ്റെ പരിഭവങ്ങള്‍
നിണ്റ്റെ ഹ്യദയത്തിണ്റ്റെ സ്പന്ദനങ്ങളെ എങ്കില്‍
ഞാനപ്പോള്‍ഉറപ്പായും അറിയിക്കുമായിരുന്നു...

പിന്നെ കടല്‍ത്തീരത്തെ വീണ്ടും വീണ്ടും കൊതിയോടെ പുല്‍കുന്ന
തിരമാലകളെ നോക്കി ഒരിക്കല്‍ ഞാന്‍ നിണ്റ്റെ കാതില്‍ പറയുമായിരുന്നു..

"നോക്കൂ ആ തിരകള്‍.. നീയാകുന്ന തീരത്തെ പുല്‍കുന്ന
ഞാനാണ്‌ ആ തിരമാലകള്‍..എന്ന് "


കവിതകള്‍
http://www.orkut.com/CommMsgs.aspx?cmm=27013054&tid=൨൫൬൮൯൫൧൬൦൬൩൦൧൮൭൬൪൬൯

"ശ്രുതിലയം"
http://www.orkut.com/Main#CommMsgs?cmm=95521351&tid=5451212194807734517

Thursday, July 10, 2008

തെരുവിന്റെ പെണ്‍കുട്ടി

നഷ്ടപ്പെട്ട ആത്മാവുകളെ
തേടിയലഞ്ഞ രാത്രികളിലാണ്
നക്ഷത്രങ്ങള്‍ അവള്‍ക്കു കൂട്ടുകാരായത് ...

മനോഹരമായ ഇതളുകളും , സുഗന്ധവുമായി
പുഴയരുകില്‍ കണ്ടൊരു കാട്ടുപൂവ് ...
മുടിയില്‍ ചൂടാന്‍ വാശി പിടിച്ച രാത്രിയിലാണ്
അവളുടെ നീളന്‍ ചുരുള്‍മുടി മുറിച്ചെറിയപ്പെട്ടത്‌ ...

സ്വയം മറന്നു മഴവില്ലാസ്വദിച്ചു നിന്ന
ആ വൈകുന്നേരമാണവളുടെ ശരീരത്തില്‍
മഴവില്ലു പോലെ വിരല്‍ കൊണ്ടു
അടയാളങ്ങള്‍ സമ്മാനിക്കപ്പെട്ടത്‌ ....

ഒരു മുല്ലപ്പൂവിന്റെ സുഗന്ധം സമ്മാനിച്ച്
ഒരു പുലരിയില്‍ തഴുകി പോയ ഇളം കാറ്റിനോട്
സ്വകാര്യം പറഞ്ഞതിനാണ് ...ഒരു രാത്രി മുഴുവന്‍
അവള്‍ തനിച്ചു മുല്ലപ്പൂവ് തേടിയലഞ്ഞത്‌ ...

ഒരിക്കലും കണ്ടിട്ടില്ലാത്ത വര്‍ണ്ണ ചിറകുള്ള തുവലുകളുമായി...
അന്ന് , ആകാശത്തു കൂടെ പറന്നുപോയ
ഒരു പക്ഷിയെ നോക്കി നിന്ന രാത്രിയിലാണ്
അവളുടെ മുറിയില്‍ കഴുകന്മാര്‍ പറന്നിറങ്ങിയത് ...

ഒരു വേനല്‍ കാലത്ത് പെയ്ത പുതുമഴയില്‍
അറിയാതെ ചുണ്ടിനെ നനയിച്ച ആ മഴത്തുള്ളിയുടെ
നനവ് മായും മുന്‍പേ ആയിരുന്നു അവള്‍
സ്വന്തം രക്തത്തിന്റെ രുചിയും ആദ്യമായറിഞ്ഞതു.....

അസ്തമിക്കരുതെന്നു പറയാന്‍ കഴിയാതെ പോയ
സൂര്യനെ പ്രണയിച്ചതിനു ശേഷമാണവള്‍
അക്ഷരങളെ ഗര്‍ഭം ധരിച്ചതും
വിഷം തുപ്പുന്ന അണലിക്കുഞ്ഞുങ്ങളെ പെറ്റു പെരുകിയതും ...


http://www.orkut.co.in/CommMsgs.aspx?cmm=27013054&tid=5221261621464850677&start=1

Sunday, July 6, 2008

ആരു നീ......


ചോദിക്കുന്നു ആരു നീയെന്നു ....ആരൊക്കെയോ എന്നോടിന്നു ...
ചോദിക്കുന്നു എന്‍ മനസ്സുമെന്നോട് .. ആരായിരുന്നു എനിക്ക് നീയെന്നു ...

ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത വര്‍ണ്ണ ചിറകുള്ള തുവലുകളുമായി,
അന്ന് ആകാശത്തുകൂടെ പറന്നകന്നൊരു പക്ഷിയായിരുന്നുവോ നീ ...

മനോഹരമായ ഇതളുകളും ...സുഗന്ധവുമായി പുഴയരുകില്‍
ഞാനൊരിക്കല്‍ കണ്ടൊരു കാട്ടുപൂവ് ആയിരുന്നുവോ നീ ...

നിലാവുള്ള രാത്രികളില്‍ ഞാന്‍ നോക്കിയപ്പോഴോക്കെയും
എന്നെ കണ്ണു ചിമ്മി കാണിച്ച , എനിക്കേറ്റവുമിഷ്ട പ്പെട്ട
എന്റെ പ്രിയപ്പെട്ട നക്ഷത്രമായിരുന്നുവോ നീ .....

തനിച്ചായ ഒരു വൈകുന്നേരം ...സ്വയം മറന്നു ഞാന്‍
ആസ്വദിച്ചു നിന്ന മഴവില്ലായിരുന്നുവോ നീ...

ഒരു മുല്ലപ്പൂവിന്റെ സുഗന്ധമെനിക്കു സമ്മാനിച്ച്‌ ഒരു പുലരിയില്‍
എന്നെ താഴുകിപ്പോയൊരു ഇളംകാറ്റായിരുന്നുവോ നീ....

ഒരു വേനല്‍ കാലത്ത് ...പെയ്ത പുതുമഴയില്‍ ...
അറിയാതെ എന്റെ ചുണ്ടിനെ നനയിച്ചൊരാ മഴത്തുള്ളിയായിരുന്നുവോ നീ ...

അസ്തമിക്കരുത് എന്നെനിക്കു പറയാന്‍ കഴിയാതെ പോയ....
എനിക്ക് മുന്നില്‍ അസ്തമിക്കാതിരിയ്ക്കുവാന്‍ കഴിയാതെ പോയ....
എന്റെ പ്രിയപ്പെട്ട സൂര്യന്‍ തന്നെയായിരുന്നുവോ നീ .......

എന്റെ നെഞ്ചില്‍ ഞാനൊളിപ്പിച്ച പ്രണയത്തെ ....
ഞാനറിയാതെ എന്നില്‍ നിന്നും ...പിടിച്ചു വാങ്ങിയ നീ ....
നീയെനിക്ക് ആരായിരുന്നു .....
പറയു‌ നീയെന്നോട്‌ ...പറയട്ടെ ഞാനീ ലോകത്തോട്‌.....