
നീ അറിയുന്നില്ലേ...
എന്‍റെ കണ്ണുകള്‍ നിന്നെ തിരയുന്നത്...
തിരക്കു പിടിച്ച നഗരത്തിലെ ,
ചീറിപ്പാഞ്ഞു വരുന്നൊരു വാഹനത്തില്‍ നിന്നും
പുറത്തേക്കു നീളുന്ന നിന്‍റെ കൈകളില്‍
എന്‍റെ നെഞ്ചു തുളച്ചു കയറാനായി
നീ കാത്തു സൂക്ഷിക്കുന്ന നിന്റ്റെ സമ്മാനത്തെ...
വിജനമായ നാട്ടു വഴികളിലെ
കരിയിലകള്‍ക്കിടയില്‍ നിന്നും ,
ഞാനറിയാതെ എന്നെ പിന്തുടരുന്ന നീ
എന്റ്റെ കാല്‍പാദത്തിലേക്കായ്
സൂഷിക്കുന്ന നിന്റ്റെ വിഷ ചുംബനത്തെ...
സ്നേഹത്തിന്റ്റെ മധുരം കൂട്ടിക്കുഴച്ച്
നീയെനിക്കായി കരുതി വച്ചിരിക്കുന്ന
എന്‍റെ അവസാനത്തെ അത്തഴാത്തെ ...
നിലാവിനും രാവിനുമിടയില്‍...
തലയിണയില്‍ മുഖമമര്‍ത്തി ..
സ്വപ്നത്തില്‍ നിന്നും നിദ്രയിലേക്കു-
വഴുതിമാറുന്ന നിമിഷങ്ങളിലെവിടെയോ
നീയുണ്ട് .....എനിക്കറിയാം ...
എനിക്കറിയാം....
http://www.orkut.com/Main#CommMsgs.aspx?cmm=27013054&tid=5294993127466787061&start=1
9 comments:
"നിലാവിനും രാവിനുമിടയില്‍...
തലയിണയില്‍ മുഖമമര്‍ത്തി ..
സ്വപ്നത്തില്‍ നിന്നും നിദ്രയിലേക്കു-
വഴുതിമാറുന്ന നിമിഷങ്ങളിലെവിടെയോ
നീയുണ്ട്"
മനോഹരം .
ഇഷ്ടപ്പെട്ടു.
ആശംസകള്‍
നന്നായി,ട്ടോ.
നന്നായിട്ടുണ്ട്
ഇഷ്ടപ്പെട്ടു.
ആശംസകള്‍
പലരും എഴുതി പിടിപ്പിക്കുന്ന സാധനങ്ങളുടെ അര്‍ത്ഥമെന്താണെന്ന് മനസ്സിലാകാതെ പകച്ചു പോകാറുണ്ട്. ഇതിന് അങ്ങനത്തെ ഒരു കുഴപ്പവുമില്ല... ലളിതം, എന്നാല്‍ ശക്തം, സുന്ദരം.
ഇതു പോലെ ഇനിയും എഴുതാന്‍ കഴിയട്ടെ.
നന്നായി,ട്ടോ
തിരക്കു പിടിച്ച നഗരത്തിലെ ,
ചീറിപ്പാഞ്ഞു വരുന്നൊരു വാഹനത്തില്‍ നിന്നും
പുറത്തേക്കു നീളുന്ന നിന്‍റെ കൈകളില്‍
എന്‍റെ നെഞ്ചു തുളച്ചു കയറാനായി
നീ കാത്തു സൂക്ഷിക്കുന്ന നിന്റ്റെ സമ്മാനത്തെ...
ഞാനും തേടിക്കൊണ്ടിരിക്കുന്നു, എന്റെ അജ്ഞാതശത്രുവിനെ!
നല്ല വരികൾ
നന്നായിട്ടുണ്ട്
Post a Comment