
ഓടി നിന്നരികിലെത്തി ...
നിന്നു കിതച്ചിട്ടും ....
വഴിമാറി ഒതുങ്ങി ഞാന്‍ .....
കടന്നു പോകുവാനായി നീ.... .
കാത്തു വച്ചു ....
പറയുവാനൊരു പ്രണയകാവ്യം
പറഞ്ഞു പഠിച്ചു ...
ഞാന്‍ മനസ്സില്‍ പലവട്ടം ...
എന്നിട്ടും നിന്നടുത്തെത്തിയപ്പോള്‍
വിറച്ചു എന്നധരം ... ചതിച്ചു എന്‍ മനസ്സ് ...
പറഞ്ഞതോ , കുറെ വിഡ്ഢിത്തങ്ങളും ....
കടന്നു പോകും നിന്നെ ....
തിരിഞ്ഞു നോക്കി ഞാന്‍ നടക്കവേ
തേങ്ങുന്നു ...ഞാനുമെന്‍ ...മനസ്സും
എങ്കിലും ... വരും ഞാനിനിയും
നിനക്കായീ കാത്തുനിന്നിട്ടും...
നിന്നെ കാണുമ്പോള്‍ ....
ഓടിക്കിതച്ചെന്ന പോലെ ...
നിന് മുന്നില്‍ വീണ്ടും ...
ചേര്‍ത്തു പിടിക്കേണ്ടാ ....
നിറുകയില്‍ താലോടേണ്ടാ.....
ഒന്നും പറയേണ്ടാ .....
പൊയ്ക്കൊള്ളൂ നീ......
ഒരു നിമിഷമെങ്കിലൊരു നിമിഷം...
എന്‍ കണ്ണുകളൊന്നു കണ്ടോട്ടെ നിന്നെ....
ആരുടെ മുടിയില്‍ ചൂടിയാലും
വേണമെനിയ്ക്ക് -
ഒരു മാത്രയെങ്കിലും ...
നിന് മുല്ലപ്പൂവിന് സുഗന്ധം...
http://www.orkut.com/CommMsgs.aspx?cmm=27013054&tid=5215046614808977653&start=1
2 comments:
പ്രണയം പറയാതെ അറിയം
യ്യൊ യ്യോ.. നിന്റെ അമ്മായീന്റെ മോളെ നീ ഇതുവരേയും കെട്ടിച്ചുവിട്ടില്ലെ..?
ഗൊള്ളാം ഗൊള്ളാം..
നെറുകയില്‍ തലോടിയെന്‍ പ്രണയപുഷ്പമേ...
[അല്ലെ ഞാനല്ല കെട്ടാ] ഡോണ്ടൂ ഡോണ്ടൂ..
സ്നേഹിക്കുന്നവര്‍ക്ക് ഒരേയൊരു ആജീവനാന്ത ലക്ഷ്യമേ ഉണ്ടാകുള്ളൂ
എത്രയൊക്കെ പ്രതിക്കൂല സാഹചര്യങ്ങള്‍ ഉണ്ടായാലും തമ്മില്‍ ഒന്നിക്കണം എന്ന ലക്ഷ്യം
അത് ഒരു നിമിഷമാണേല് ഒരു നിമിഷം....
ആ നിമിഷങ്ങള്‍ക്ക് യുഗ്ഗങ്ങളുടെ ദൈര്‍ഖ്യം ഉണ്ടാകും.
Post a Comment