
ഇന്ന് ഞാന്‍ അറിയുന്നു
അറിയാതെ ഒരിക്കല്‍
ഞാന്‍ എടുത്തു എന്നിലേക്ക് അണിഞ്ഞ
നീ എന്ന ഉടയാടയുടെ ഓരോ ഇഴയും
എത്ര മാത്രം ശക്തിയായി ആണ് എന്നിലേക്ക്
ബെന്തിക്കപെട്ടിരിക്കുന്നത് എന്ന്...
പെട്ടന്നു വലിച്ചു പറിച്ചു കളയാന്‍ ആകാത്ത വിതം
എന്റെ ശരിരത്തോടും മനസ്സിനോടും
അലിഞ്ഞു ചേര്‍ന്നിരിക്കുന്ന നിന്നെ
ഓരോ വട്ടം എല്ലാവിധ സകതിയോടും
വലിച്ചു പറിച്ചു ദുരെ കളഞ്ഞു എന്നു ഓര്‍ത്തു
ഞാന്‍ ആശ്വസിക്കുമ്പോഴും.. അടുത്ത നിമിഷം
ഞാന്‍ തിരിച്ചു അറിയുന്നു .....
നീ എന്നില്‍ തന്നെ ഉണ്ടെന്ന്
ഇന്ന്....
ഓരോ രാത്രിയുടെയും അവസാന യാമങ്ങളില്‍ ...
എന്റ്റെ കണ്ണുകള്‍ അടയുന്നതിനു മുന്‍പ്. ..
എന്നും ഞാന്‍ എന്റെ പ്രണയത്തെ
എന്റെ അവസാന ചുംബനം കൊടുത്തു സംസ്കരിക്കുന്നു ...
എന്നിട്ടും......
ഉദയതിന്റെ ആദ്യ നിമിഷങ്ങളില്‍ ...
എന്റെ മുഖത്ത് അടിക്കുന്ന ആദ്യത്തെ സൂര്യ രെശ്മിയില്‍ ..
എന്നെ തോല്പിച്ച് ....
എനിക്ക് ആ ചുംബനം തിരികെ തന്ന് .....
നീ എന്നില്‍ വീണ്ടും ഉയര്ത്തു എഴുന്നേല്ക്കുന്നു ...
പിന്നെ ....
ഒരു നിഴല്‍ പോലെ .......
ഒരു ദിനം മുഴുവന്‍ .....
മോക്ഷം കിട്ടാതെ ...വായുവില്‍ അലയുന്ന ...
എന്റെ പ്രണയത്തോട് ഒപ്പം .......
അഗ്നിയില്‍ വെന്തു ഉരുകുന്ന കാലുകള്‍ അമര്‍ത്തി ചവിട്ടി ...
ഞാന്‍...
എന്റെ യാത്രകള്‍
ഇനിയും ...
എത്ര കാലം ...? എത്ര ദുരം ....?
http://www.orkut.com/CommMsgs.aspx?cmm=27013054&tid=5213997431607976181&start=1
7 comments:
ഈ വരികള്‍ ഇഷ്ടമായി പ്രത്യേകിച്ചും അവസാന വരികള്‍....അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ?
"മഴത്തുള്ളികള്‍ പാടിയ താരാട്ടുകള്‍"
ബ്ലോഗിന്റെ പേരു മലയാളത്തില്‍ ആക്കിയാല്‍ നന്നായിരുന്നു ....
അതുപോലെ തലക്കെട്ടുകളും!
ആശംസകള്‍....
അല്ല ശ്രുതീ.. മീരാജാസ്മിന് നിന്റെ അമ്മായീന്റെ മകള്‍ ആണോ...? ശ്ശൊ നിന്റെ ഒരു കാര്യം..
നിന്റെ പ്രണയം ഒരു ഒന്നൊന്നര പ്രണയാട്ടൊ.. ശ്രുതിയേയ് എന്നെ തല്ലല്ലെ കൊല്ലല്ലെ..
ശ്രുതീ നന്നായിട്ടുണ്ട്.. വാക്കുകളില്‍ പ്രണയം തുളുമ്പുന്നു..
കൂടെ വിരഹത്തിന്റേ നോവും..
വിരഹത്തിന്റെ ആഗ്നിയാണ് പ്രണയത്തിന്റെ സായൂജ്യം,
ഒരു നിഴല്‍ പോലെ .......
ഒരു ദിനം മുഴുവന്‍ .....
മോക്ഷം കിട്ടാതെ ...വായുവില്‍ അലയുന്ന ...
എന്റെ പ്രണയത്തോട് ഒപ്പം .......
അഗ്നിയില്‍ വെന്തു ഉരുകുന്ന കാലുകള്‍ അമര്‍ത്തി ചവിട്ടി ...
ഞാന്‍...
ശ്രുതീ നന്നായിട്ടുണ്ട്...
നല്ല പ്രണയം എന്നും നിലനില്ക്കും അനശ്വരപ്രണയം ജീവിതം ഒരു കവിതപോലെ മനോഹരമാക്കും.ശ്രുതി ഞാനും ഒരു പെണ്‍കുട്ടിയെ സേനഹിച്ചിരുന്നു.പക്ഷെ.?
അനൂപ് കോതനല്ലൂര്‍
നന്നായിട്ടുണ്ട്...
Post a Comment