
അവര്‍ വിരിഞ്ഞു നിക്കുന്ന പൂവിനെനോക്കി
ചെടിയിലെ മുള്ളുകളെ കുറിച്ചോര്‍ത്തു വിലപിച്ചു പോകുന്നവര്‍
മിന്നാമിനുങ്ങിനെ നോക്കി
സൂര്യനുമായി താരതമ്യം ചെയ്തു പരിഹസിക്കുന്നവര്‍ ...
മരുഭൂമിയിലെ ഇളംകാറ്റിനോട് ...
കൊടുങ്കാറ്റാവാന്‍ ആവശ്യപെടുന്നവര്‍ ...
കുഞ്ഞു ചിറകുകള് വിരിച്ചാകാശത്തിലേയ്ക്ക് പറക്കുന്ന
കൊച്ചു പക്ഷിക്ക് വേഗം പോരായെന്നു പറയുന്നവര്‍ ...
മുറിഞ്ഞ കാലുമായി ഏന്തി നടക്കുന്നവനെ കണ്ട് ...
കൈപിടിച്ചു സഹായിക്കുവാന്‍ ചെല്ലുന്നവരെ പോലും
പരിഹസിച്ചു ആട്ടിയോടിക്കുവാന്‍ നോക്കുന്നവര്‍ ...
ഒറ്റക്കണ്ണന്മാര് .....
മറ്റുള്ളവരുടെ കണ്ണിലെ കരടിനെ നോക്കി ...
മറ്റുള്ളവര്‍ക്ക് കാഴ്ച കൊടുക്കാന്‍ വേവലാതിപ്പെടുന്നതിന്നിടയ്ക്കു ...
സ്വയം രണ്ടു കണ്ണും തുറന്നു നോക്കാന്‍
കഴിയാതെ പോകുന്നവരീ ഒറ്റക്കണ്ണന്മാര് ...
ദൈവത്തിന് ദാനമായ രണ്ടു കണ്ണിലൊന്നിന്‍ കാഴ്ചയെ
സ്വന്തം കൈത്തലം കൊണ്ട് മറച്ചു നടക്കുന്നവര്‍ ....
ഒറ്റക്കണ്ണന്മാര്...അറിയാതെ പോകുന്നുവോ ....
മുള്ളുകളുള്ള ചെടിയിലും പൂക്കള്‍ വിരിയുമെന്ന്
ഇരുട്ടിലെ മിന്നാമിന്നി തന് വെളിച്ചം
ചിലര്‍ക്ക് ഒരാശ്വാസമാണെന്ന്
മരു ഭൂമിയിലെ ഇളംകാറ്റു ഒരനുഗ്രഹമാണെന്ന്
കല്ലുകളെത്ര എറിഞ്ഞാലും ...പക്ഷി ആകാശത്തുകുടി
പറക്കുക തന്നെ ചെയ്യുമെന്ന്
പരിഹാസമെത്ര ചൊരിഞ്ഞാലും-
ഏന്തി നടക്കുന്നവന് ഒരു കൈത്താങ്ങായി
വരുന്ന മനസ്സിന് നന്മ ...അതിനെ ആട്ടിയോടിക്കുവാന്‍
ആവില്ല നിങ്ങള്ക്കെന്നു ...
എങ്കിലും ,ഒറ്റക്കണ്ണന്‍മാരേ... നിങ്ങളും വേണമീ ലോകത്തു ...
നിങ്ങളുടെ ജല്പനങ്ങള് കേട്ടു ....
ചിലപ്പോള്‍ , ഒരു കൊച്ചു പക്ഷി
എത്രയും വേഗം ആകാശത്തിലേക്ക് ചിറകിട്ടടിച്ചു
വാശിയോടെ പറന്നെങ്കിലോ...?
.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2587858359429030133&start=1
No comments:
Post a Comment