
പലരോടും പറയുവാന്‍ കാത്തുവച്ചൊരു വാക്ക് ....
അവസാനം പലരോടും പറയുവാന്‍ കഴിയാതെ ....
തൊണ്ടയിലിരുന്നു ശ്വ്വാസം മുട്ടിയൊരു വാക്ക്...
പലരില്‍ നിന്നും കേള്‍ക്കുവാന്‍ കൊതിച്ചൊരു വാക്ക് ......
പലര്‍ക്കും പറയുവാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നാശിച്ച ഒരു വാക്ക്
ആര്‍ക്കൊക്കെയോ വേണ്ടി പിന്നെ
ആരൊക്കെയോ പറയേണ്ടി വന്നൊരു വാക്ക് .....
തീരത്തെഴുതിയ അക്ഷരം മായ്ക്കും തിരമാലയേക്കാള്‍ വേഗത്തില്‍...
അഗ്നിയെ കെടുത്തും ശക്തിയുള്ളതീ വാക്കു
ആരോടെങ്കിലും പറയുവാന്‍
നീ കാത്തു വച്ചിട്ടുണ്ടെങ്കില്‍ ...
അഹംഭാവം കാത്തു സൂഷിച്ചു നീ
കാത്തിരിക്കുന്നതെന്തിനു ?
ആരില്‍ നിന്നെങ്കിലും കേള്‍ക്കുവാന്‍ കൊതിക്കുന്നെങ്കില്‍ ....
എന്തിനു നീയും കാത്തിരിക്കുന്നു ?
അഹമെന്ന ഭാവം മാറ്റി വച്ചൊരു നിമിഷം
ചെവിയോന്നു ചേര്‍ക്കൂ നിന്‍ മനസ്സിന്‍ സ്വരം കേള്‍ക്കാന്‍......
കേള്‍ക്കുവാന്‍ കൊതിച്ചവനോട് നീ തന്നെ പറഞ്ഞു നോക്കു..
അറിയാമാ വാക്കിന്‍ ശക്തിയപ്പോള്‍ ........
ഒരു ജന്മം കേള്‍ക്കാന്‍ കൊതിച്ചോരാ വാക്കൊരു -
നിമിഷം നിന്നരുകില്‍ നിന്നു വിതുംബുന്നതും
മാപ്പ്......
കേള്‍ക്കുവാന്‍ കൊതിച്ചവരൊക്കെയും കേള്‍ക്കട്ടെ
പറയുവാന്‍ കാത്തിരുന്നവരൊക്കെയും പറയട്ടെ....
കാലമേ....നീ അനുവദിക്കണമേ .....
കാത്തിരിക്കണമേ ..... ക്ഷമയോടെ നീയും .......
.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2587626081155211509&start=1
No comments:
Post a Comment