
നിന്നെയാനെന്നറിഞ്ഞപ്പോള്
പറഞ്ഞു മടുത്തു ഞാനവയോട് ....
ഈ കുടിലിലേയ്ക്ക് ...
നീയിനി വരില്ലെന്ന് .....
എന്നിട്ടും .......
നോക്കെത്താ ദുരത്തോളം ....
എന്നെ പറ്റിച്ചു വീണ്ടും വീണ്ടും ....
ഒളികണ്ണിട്ടു നോക്കിയെന്നെ ....
തോല്‍പ്പിക്കുന്നു അവര്‍....
അകലെ നിന്നൊരു മാത്ര നീ വിളിച്ചെങ്കില്‍
നേര്ത്തതെങ്കിലുമാ സ്വരം
കേള്‍ക്കാതെ പോയെങ്കിലോയെന്ന
ഭയത്താല്‍ ....
പക്ഷികളുടെ കലപില ശബ്ദത്തിന്നിടയിലും ...
അറിയാതെ കാതു കുര്‍പ്പിച്ചു ...
വീണ്ടും .... വീണ്ടും ....
കാതുകളും തോല്പ്പിക്കുന്നുവെന്നെ ...
ഓരോ ശ്വാസത്തിലും ....
തേടുകയാണ് ഞാന്‍ ...നിന്റെ സുഗന്ധം ....
പറഞ്ഞു മടുത്തു....
എന്നോടു തന്നെ ...
നീ നടന്നു പോയിക്കഴിഞ്ഞുവെന്നു ...
എങ്കിലും ...ശ്വസിക്കാതിരിക്കാനാവില്ലല്ലോ
എന്ന് മറു ചോദ്യം ചോദിച്ചു ...
തോല്പ്പിക്കുവാന് നോക്കുന്നു
ഞാന്‍ ... എന്നെത്തന്നെ ....
ഇപ്പോള്‍ ...മഞ്ഞു മലകളില്‍ നിന്നും വരുന്ന കാറ്റിന് ..
ശരിരത്തെ മാത്രമല്ല ... മനസ്സിനെയും ...
മരവിപ്പിക്കാന്‍ കഴിയുന്ന തണുപ്പ് ....
തിരയുകയാണ് ഞാനിന്നു ...
നഷ്ടപ്പെട്ടു പോയ ....
അല്ല...
ഇല്ലാതെ പോയ .....
എന്റെ പ്രിയപ്പെട്ട കമ്പിളി പുതപ്പിനായി
ഒരിക്കല്‍....
നീയൊരു മഴയായി പെയ്തിറങ്ങുമെന്നു
പറയുന്ന മനസ്സിനോടു ....
പലവട്ടം ഞാന്‍ പറഞ്ഞു....
''അരുത് .....
വേണ്ടാ ...
ഇനിയും സ്വപനങ്ങള്‍ വേണ്ടാ ...
ഓര്‍ക്കുക നീയിപ്പോള്‍ ...
ഒരു മഴത്തുള്ളി പോലും ....
ദാനമാണെന്ന് ...''
എങ്കിലും ...
ഇപ്പോഴറിയുന്നു ...
ഞാന്‍ തോറ്റിടത്ത് ....
എന്നെ തോല്പിച്ചു കൊണ്ടു
ജയിക്കുന്നതെന്റെ പ്രണയമാണെന്ന് ...
.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2589714371563938037&start=1
1 comment:
കൂട്ടുകാരീ...
ഈ മഴപെയ്യുന്ന രാത്രിയില്‍...
നിന്റെ വരികള്‍ക്ക് മുന്നിലിരിക്കുമ്പോള്‍...
എന്റെ മുന്നില്‍ മെഴുകുതിരിവെട്ടം പോലെ ഒരു മനസുണ്ട്...
ഒരിക്കലും വരില്ലെന്നറിയാമായിട്ടും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിനായി കാത്തിരിക്കുന്ന ഒരു കുഞ്ഞുമനസ്...
പക്ഷികളുടെ മധുരമായ ശബ്ദം പോലും എനിക്കിവിടെ അലോസരമാവുകയാണ്...അറിയാതെ മതിമറന്ന് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നിന്റെ ശബ്ദം കേള്‍ക്കുമോ എന്ന ഭയമുണ്ടെനിക്ക്....
സ്വയം...
ആ മനസെടുത്ത് പതിയെ തുറന്ന് നോക്കിയപ്പോഴാണ് തിരിച്ചറിഞ്ഞത്...വരികളുടെ പ്രളയത്തില്‍ വീര്‍പ്പുമുട്ടി വിഹ്വലതകളെ ഉള്ളിലൊതുക്കുന്ന ഒരു കവയത്രിയാണെന്ന്....
നന്മകളുടെ പൂക്കാലം നിനക്കായി ഈശ്വരന് ഒരുക്കിതരട്ടെ...
ആശംസകള്‍....
Post a Comment