
ആരോ ... എന്നോ എഴുതിത്തീര്‍ത്ത
ഒരു പുസ്തകമായിരുന്നു...
എന്നിട്ടും....
നിന്നെ കണ്ടപ്പോള്‍ നീയെനിക്കു...
എന്റെ പേനയിലെ മഷിയായി ....
നിന്റെ ഊണ്മേശയില് നിന്ന് കൈതട്ടി
വീഴുന്ന അപ്പക്കഷണങ്ങള്‍ക്കായ് ...
ആര്‍ത്തിയോടെ ഞാന്‍ കാത്തിരുന്ന കാലം
എന്റെ ജീവന്റെ പുസ്തകത്തില്‍ ...
ഒരിക്കലും മറക്കാനാകാത്ത ....
അവസാനത്തെ അദ്ധ്യായം ....
ഞാനെഴുതിച്ചേര്‍ത്തു.. ..
കൊടും ചൂടില്‍...
തളര്‍ന്നു തനിച്ചായിപ്പോയ ഞാന്‍ ...
നിന്റെ പാനപാത്രത്തില്‍ നിന്നുമൊരുതുള്ളി
ദാഹജലമെന്റെ...
ചുണ്ടിനെ നനയ്ക്കുമെന്നോര്ത്ത് ....
കൊതിയോടെ ...
കാത്തിരുന്ന നിമിഷങ്ങള്‍ ...
ആ അവസാന അദ്ധ്യായത്തിന്നക്ഷരങ്ങളായി മാറി ...
ഇനി ......
വിശപ്പും ദാഹവുമില്ലെതെയായി ....
പിടഞ്ഞു വീഴുന്നൊരു നിമിഷമേ ബാക്കിയുള്ളൂ ...
അന്ന് ...
ഒരു പിടി മണ്ണു നിന് കൈയ്യാല്‍ വീഴുമെന്ന ..
അവസാനത്തെ കാത്തിരിപ്പിന് നിമിഷങ്ങള്‍ കൊണ്ടു ...
ഞാനീ പുസ്തകത്തിനൊരു ...പുറംചട്ട കൂടിയുണ്ടാക്കട്ടെ ....
.
2 comments:
ഈ ബ്ലോഗിന്റെ തലക്കെട്ടു മലയാളത്തിലാക്കൂ.. മഴത്തുള്ളികള്‍ പാടിയ താരാട്ടുകളെന്നു മലയാളത്തില്‍ കാണാന്‍ തന്നെ എന്തു രസം.
kaathirippu thikachum artha soonnyamaayirikkillaa avasaanathea kaathirippenkilum artha poornamaakatteaa.... nannaayittundu tto. valarea nannaayittundu.
Post a Comment