
ഒരു അസ്തമയത്തില്‍,
ഇരുള്‍ പരക്കവേ
തനിച്ചായെന്നു തോന്നിയപ്പോള്‍
ഓടിവന്നതാണീ വഴിയമ്പലത്തില്‍....
ഇവിടെ...
കത്തുന്ന മെഴുകുതിരികളെയും,
പറക്കുന്ന മിന്നാമിന്നികളെയും,
ആകാശത്തിലെ നക്ഷത്രങ്ങളെയും
നോക്കി നിന്നപ്പോള്‍ ....
ഇരുളിന്റെ ഭയവും,
രാത്രിയുടെ ഭീകരതയും,
എന്നില്‍ നിന്നകലുന്നതറിഞ്ഞൂ ഞാന്‍ .....
ഇപ്പോള്‍ ഞാന്‍ നിലാവിനെ സ്നേഹിക്കുന്നു ..
ഇരുട്ടിനെ എനിക്ക് ഇപ്പോള്‍ ഭയം ഇല്ല ....
മിന്നാമിന്നികള്‍ എന്റെ കൂട്ടുകാരായിരിക്കുന്നു ...
നക്ഷത്ത്രങള്‍ ...
എനിക്കെന്നും വഴികാട്ടിയാകുമെന്നും
എന്റെ യാത്ര അവസാനിക്കുന്നതു വരെ
മെഴുകുതിരികള്‍
എനിക്കായി എരിയുമെന്നും
ഞാനിപ്പോള്‍ അറിയുന്നു....
ഇനി ഞാന്‍ പോകട്ടേ ...
ഇനിയും ഒരുപാടു ദൂരമെനിക്കു താണ്ടേണ്ടിയിരിക്കുന്നു
ഈ യാത്രയില്‍ ....
കൈയിലിരിക്കുന്ന ഭാണ്ഡക്കെട്ടില്‍ നിന്നും
തിരികെ തരാന്‍..
ഒന്നും അവശേഷിക്കുന്നില്ലാ ...
ഈ വഴിയമ്പലം
ഓടി വരുന്നവര്‍ക്കൊക്കെ ആശ്രയമായി എന്നുമുണ്ടാകട്ടെ ...
ഇവിടെ നിന്നു കിട്ടിയ വെളിച്ചവുമായീ
വീണ്ടും ....
തിരികെ വരുമെന്ന പ്രതീക്ഷയില്‍
അങ്ങനെ തന്നെ ചൊല്ലി
പോകുന്നു ഞാന്‍....
അകലെ ...അകലെയ്ക്ക് ....
(this poem is dedicated to the kavithakal community)
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2593105746460336373&start=1
6 comments:
നന്നായിട്ടുണ്ട്.. നല്ല വരികള്‍.. :)
ആശംസകള്‍..
ഇതെന്താ. ഇതു..!!!!!!!!!
ബ്ബ്ലോഗ് മുഴുവനും മീരയെ കൊണ്ടു നിരഞ്ഞിരിക്കയാണല്ലോ.. :O :O
sruthee....... enthanu prasnam.....oru yaathramozhiyokke... varikal vethanippikkunnallo..... kootukareee... enthanu thalkkalam oru avadhi edukkal....
ശ്രുതീ,
പടിവാതിലെന്നും പകുതിയേ ചാരാറുള്ളൂ...
നന്നായിരിക്കുന്നു കവിത, ആശംസകള്‍
തിരികെ വരുമെന്ന പ്രതീക്ഷയില്‍
അങ്ങനെ തന്നെ ചൊല്ലി
പോകുന്നു ഞാന്‍....
അകലെ ...അകലെയ്ക്ക് ....
എവിടെയ്ക്ക്.....
തിരിച്ചു വരു കുട്ടുക്കാരാ
aval varum .....varum......kattirikkuka.......
Post a Comment