ഇനിയും ഞാന്‍ എന്തു ചെയ്യണം എന്ന് ...
എന്റെ ഹൃദയത്തില്‍ ....
പ്രണയത്തില്‍ മുക്കി സ്നേഹത്താല്‍
നീ എഴുതിയ അക്ഷരങളെ ഞാന്‍ എങ്ങനെ
ഇനി മായിച്ചു കളയും എന്ന് ......
കാതില്‍ വന്ന് എപ്പോഴും അടിക്കുമാ സ്വരം
കേള്‍ക്കാതെ ഇരിക്കുവാന്‍ ....
ആരുമില്ലാത്ത ഒരു ആഴിയുടെ
അഗാധതയില്‍ ഒളിക്കുവാന്‍ എങ്കിലും
എനിക്കിന്നു കഴിഞ്ഞിരുന്നുവെങ്കില്‍ ...
എന്നെ തേടുന്നു എന്ന് ഞാന്‍ വെറുതെ
എപ്പോഴും പകല്‍ കിനാവ് കാണുന്ന
ആ കണ്ണുകളില്‍ നിന്ന് ഒളിച്ചോടാനായി
എന്റെ കണ്ണുകളുടെ കാഴ്ച തന്നെ എനിക്ക്
ഈ നിമിഷം നഷ്ട്ടപെട്ടിരുന്നുവെങ്കില്‍ ...
കാണണ്ട എനിക്ക് ഒന്നും...അറിയേണ്ട എനിക്ക് ഒന്നും...
ഉറക്കത്തില്‍ നിന്ന് എനിക്കിനി ഉണരുക പോലും വേണ്ടാ ...
എന്‍റ്റെ കണ്‍ മുന്നില്‍ നീളുമീ പാതയില്‍ .....
ഓടി എന്‍ അരുകില്‍ വന്ന്....
എന്നെ കൊതിപ്പിച്ചു ..... നീ വീണ്ടും തിടുക്കത്തില്‍ യാത്ര
ചോതിച്ചു പോകുന്നത് എന്തിന് .....
ഇനിയും ഒരിക്കലും നിന്നോട് ...
പറയുക വേണ്ടാ യാത്ര എനിക്ക്
നെഞ്ചു തകുരുമീ വേദനയോടെ ...
പറയുന്നു ഞാന്‍ ....
അവസാനമായീ ....
പോയ്‌ക്കോള്ളു നീ ....
ഇനിയും യാത്ര ചോദിക്കാനായി മാത്രം
നാം ഒരിക്കലും കാണാതിരിക്കട്ടെ ...
.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2585517415421632757&start=1
No comments:
Post a Comment