
എന്റെ പ്രണയം ..
ഇപ്പോള്‍ ഒരു അഗ്നിയായി
എന്നില്‍ ആളിക്കത്തുമ്പോള്‍ ,
എത്ര ദുരത്തായാലും
അതിറ്റെ തീജ്ജ്വാലയില്‍ നീയാണു -
രുകുന്നതെന്നു ഞാന്‍ കാണുന്നു .
എന്റെ പ്രണയം ,
അതെന്നില്‍ ചിലനേരമൊരു കൊടുങ്കാറ്റായ്
ആഞ്ഞു വീശപ്പെടുമ്പോള് ...
നീയെന്ന വന്‍ മരത്തിന്റെ ഇലകള്‍ കൊഴിഞ്ഞു വീഴുന്നതും,
നിന്റെ വേരുകള്‍....പറിച്ചെറിയപ്പെടുന്നതും ,
നീ നിന്നാടിയുലയുന്നതും ഞാന്‍ കാണുന്നു...
എന്റെ പ്രണയം...
ചിലപ്പോള്‍ അതെന്നിലൊരു പെരുമഴയായി
പെയിതിറങ്ങുമ്പോള്‍ ,
നിനക്കു ചുറ്റുമാണിപ്പോള്‍ അതൊരു
പ്രളയം സൃഷ്ടിക്കുന്നതെന്നും ഞാന്‍ അറിയുന്നു ...
പ്രിയനേ....
നിന്റ്റെ മനസ്സില്‍ നീയടക്കി വെയ്ക്കുന്ന
തേങ്ങലിന്റെ കരടുകളാണോ
കാറ്റിലെന്റെ കണ്ണുകള്‍ കലക്കുന്നതെന്നും ,
നീയടക്കിവെയ്ക്കാന് ശ്രമിക്കുന്ന സാഗരമാണോ
എന്റ്റെ കവിള്ത്തടത്തിലുടെ അപ്പോഴൊഴുകുന്നതെന്നും ,
ഞാനിപ്പോള്‍ ഭയപ്പെടുന്നു ....
എങ്കിലും ഞാനിപ്പോള്‍ ചിരിക്കാറുണ്ട് ....
കാരണമില്ലാതെ ... ഒരു ഭ്രാന്തിയെപ്പോലെ ...
ആശ്വസിക്കട്ടെ ഞാനപ്പോള്‍ ,
ദുരെയെവിടെയോ ഇരുന്നു എന്നെ -
യോര്‍ത്തു പുറത്തേയ്ക്കു വന്നൊരു
പൊട്ടിച്ചിരി ...
നീയൊരു പക്ഷേ ...
ഒരു പുഞ്ചിരിയില്‍ ഒതുക്കിയതാവാമെന്നോര്ത്ത് ...
http://www.orkut.com/Main#CommMsgs.aspx?cmm=27013054&tid=5258756441145794805&na=1&nst=1
4 comments:
very cool.
very cool.
കൊള്ളാം ശ്രുതീ ഈ പ്രണയം..
ആശംസകള്‍.
(എങ്കിലും ഈ പ്രണയത്തിന്റെ 'ഠ'വട്ടത്തില്‍ കിടന്നു കറങ്ങാതെ വിഷയവൈവിദ്യത്തിനായ് ശ്രമിക്കണം)
നല്ല വരികൾ ശ്രുതി
Post a Comment