
എങ്ങനെ കൂട്ടിയാലും,
ഹരിച്ചാലും,ഗുണിച്ചാലും..
കിട്ടുന്ന ഉത്തരങ്ങള്‍ ..
അക്കങ്ങള്‍ക്ക് മുന്നിലൊരിക്കലും
തോല്ക്കാന് തയ്യാറായിരുന്നില്ല..
ഓരോ ഉത്തരവും...വിജയം മാത്രം ....
എന്നിട്ടും...
ഒരിക്കല്‍...എവിടെയോ ഒരു കണക്കു തെറ്റി.....
ഏതോ ഒരക്കം ചതിച്ചു .....
പിന്നിട്.. കൂട്ടലും കുറയ്ക്കലും
ഗുണനവും ഹരണവും എല്ലാം
ആ ഒരു ഒറ്റക്കണക്കിലെ
ഉത്തരം മാത്രം തേടി ....അവള്
കുടുക്കുകളഴിക്കാന്‍
എന്തായിരുന്നുവെന്നോ മിടുക്ക് അന്ന് ....
എങ്ങനെ കൂട്ടിക്കെട്ടിയാലും
ഒരു നിമിഷം കൊണ്ടേതു കുടുക്കും
അഴിച്ചെടുക്കുമ്പോള്‍ മുഖത്ത് വിജയിയുടെ ഭാവം....
എന്നിട്ടും .....
കഴുത്തില്‍ വീണൊരു കുടുക്ക് മാത്രം
തോല്പിച്ചു കളഞ്ഞു...
അഴിക്കാനാവാതെ...
മുറുകി മുറുകി ....ശ്വാസം മുട്ടിച്ചു ..
ഇപ്പോള്‍ ... ആ ഒരു കുടുക്ക് മാത്രം ...
വീണ്ടും.... വീണ്ടും അഴിക്കാന്‍ ശ്രമിച്ചുകൊണ്ട്... മറ്റുഒരുവള്....
മനോഹരമായി വരക്കുമായിരുന്നു...അന്ന്..
നിഴലിനെ മാത്രം നോക്കി ...
മനകണ്ണില്‍ ജീവന് നല്കി വരച്ചപ്പോള്‍....
ഭാവനയിലെ രൂപത്തിനു പോലും
ജീവനുണ്ടായതുപോലെ ...
എന്നിട്ടും...
ഒരിക്കല്‍... സ്വന്തം രൂപം
വരച്ചപ്പോള്‍ അറിയാതെ
കൈതട്ടി വീണുപോയീ
ഒരു തുള്ളി മഷി ....
ഇപ്പോള്‍ ആകെ വികൃതമായ
സ്വന്തം ചിത്രവുമായി മായ്ക്കാന്‍ നോക്കി...
വീണ്ടും വീണ്ടും വരയ്ക്കാന്‍ നോക്കി ...അവളും....
ഒരുപാടു സ്വപ്നങ്ങളില്‍ നിന്ന് ...ജീവിതം ...
ഒരു സ്വപ്നത്തിലേക്കു മാത്രമുള്ള
ഒരു യാത്രയായി മാറുമ്പോള്‍
അതിനെയാകും ആരോ, എന്നോ വിധിയെന്നു വിളിച്ചത്
ഓരോ ജന്മത്തിനും...ഓരോ യാത്രയ്ക്കും ...
ഓരോ നിയോഗം ...അല്ലേ ?
http://www.orkut.com/Main#CommMsgs.aspx?cmm=27013054&tid=5262903751761125621&start=1
No comments:
Post a Comment