Sunday, August 31, 2008

മാഞ്ഞു പോകും എന്‍ നിഴലെ....ഇതു എന്‍ ശൂന്യതക്ക് മുന്‍പ്പ് നിനക്കായീ


എന്റെ വിളക്കിലെ ,
അവസാനത്തെ തിരി നാളമിതാ ആളിക്കത്തുന്നു ....
എരിഞ്ഞടങ്ങുവാനിനി നിമിഷങ്ങള്‍ മാത്രം....
എന്നെ ഇരുളിന് സമ്മാനിച്ച്‌ ,
നീ പോകുമ്പോള്‍....എടുത്തു കൊള്‍കയീ ഓട്ടുവിളക്ക് ....
എന്റെ കണ്ണുനീര്‍ ഉരുക്കിയൊഴിച്ചു എത്രയോ വട്ടം
കെടാതെ സൂക്ഷിച്ചതാണ് ഞാനിതെന്നറിയുന്നുവോ ....നീ ?

എന്റെ പൂന്തോട്ടത്തിലെ ,
അവസാനത്തെ പൂവുമിതാ കൊഴിഞ്ഞു വീഴുന്നു ..
സുഗന്ധമില്ലാത്ത ... നിറം മങ്ങി …കൊഷിഞ്ഞു വീണ
ആ പൂവെടുത്തു കൊള്ളാന്‍ ഞാന്‍ പറയില്ല നിന്നോട്…
എങ്കിലും നീയറിയുക
വേരുകളില്ലാത്ത ചെടിയാണെന്നറിഞ്ഞിട്ടും,
എന്റെ കണ്ണുനീരൊഴിച്ചാണ് ഞാനതിനെ നട്ടു വളര്‍ത്തിയിരുന്നതെന്ന്.....

ഇതാ എന്റെ പേനയിലെ ,
അവസാന തുള്ളി മഷിയും
നിനക്കു വേണ്ടി അക്ഷരങ്ങളായി മാറുന്നു …..
നിനക്ക് ആശ്വസിക്കാം …
ഇനിയുമെന്റെ വിലാപങ്ങള്‍ അക്ഷരങ്ങളായി
നിന്നെ നോക്കി നിലവിളിക്കില്ല എന്നോര്‍ത്ത് …
എങ്കിലും അറിയുക നീ …. എന്റെ ഓരോ തുള്ളി കണ്ണുനീരുമാണ്
നിനക്കുള്ള ഓരോ അക്ഷരങ്ങളായി കടലാസ്സില്‍ പകര്‍ത്തപ്പെട്ടതെന്ന് ....

കരയരുതെന്നു പറഞ്ഞു…നീ പോകുമ്പൊള്‍ ,
അറിയുക ….ഇനി ഞാന്‍ കരയില്ലാ .
കണ്ണുനീര്‍ ഒഴിച്ച് കത്തിച്ച വിളക്കുമായി
കാത്തിരിക്കാന്‍ എനിക്കിനി ആരുണ്ട്‌ ...?

ജീര്‍ണിച്ച ഈ പൂന്തോട്ടത്തിന്റെ ഇരുളില്‍ …
ഇനി എന്തിനെന്റെ കണ്ണുനീര്‍ ...?
തെറ്റുകള്‍ നിറഞ്ഞൊരീ അക്ഷരങ്ങള്‍ക്കിടയില്‍
ഞാനെന്റെ മുഖം എന്നെന്നേയ്ക്കുമായി ഒളിപ്പിച്ചു കൊള്ളാം

എങ്കിലുമൊരാഗ്രഹം മാത്രം ബാക്കിയാകുന്നു ...
എന്റെ പ്രിയപെട്ടവനേ …. നിന്നെ ഇറുകെ പിടിച്ച്‌ …
അവസാനത്തെ യാത്രയ്ക്കു മുമ്പെങ്കിലും
എനിക്കൊന്നുറക്കെ കരയുവാന്‍ കഴിഞ്ഞില്ലല്ലോ ...

6 comments:

നരിക്കുന്നൻ said...

വളരെ ശക്തമായ വരികള്‍.

ഒരു ചെറിയ നിര്‍ദ്ദേശം, ഫോണ്ട് സൈസ് വളരെ ചെറുതായിപ്പോയി. വായിക്കാന്‍ കഴിയുന്നില്ല. ഒരുപക്ഷേ ബൂലോഗത്ത് ഈ നല്ല കവിത ആ‍രും വായിക്കാതെ പോയത് ഇതിനാലാകാം.

ആശംസകള്‍

ഫസല്‍ / fazal said...

ശ്രുതീ,
നല്ല വരികള്‍, പക്ഷെ, വായിക്കാന്‍ വളരെ ബുദ്ധിമുട്ടുണ്ട്, ഫോണ്ട് ചേയ്ഞ്ച് ചെയ്യാന്‍ ശ്രമിക്കുമല്ലോ? വലിപ്പത്തിലും നിറത്തിലും

ജയകൃഷ്ണന്‍ കാവാലം said...

ശ്രുതി,

ഹൃദയത്തില്‍ തട്ടുന്ന വരികള്‍. മനസ്സില്‍ തങ്ങി നില്‍ക്കുന്ന വാക്കുകള്‍.

ടൈറ്റില്‍ എഴുതിയിരിക്കുന്നത് ഒന്നു തിരുത്തിയാല്‍ നന്നായിരുന്നു masha എന്നത് മഷ എന്നല്ലേ വാഇക്കൂ അത് മഴ mazha എന്നാക്കിയാല്‍ നന്നായിരുന്നു

ആശംസകള്‍

keralainside.net said...

ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ.
സൈറ്റ് സന്ദർശിക്കാൻ ഇവിടെ www.keralainside.net.
കൂടുതൽ വിവരങൾക്ക് ഇവിടെkeralainsideblogaggregator.blogspot.com
Thank You

ശിവ said...

എത്ര സുന്ദരമായ യാത്രാമൊഴി...ഞാനു ആഗ്രഹിക്കുന്നു ഇതുപോലൊരു യാത്ര....

splendid said...

It seems my language skills need to be strengthened, because I totally can not read your information, but I think this is a good BLOG
jordan shoes