എനിക്കത് .... ഇന്നൊരു നൊമ്പരമാണ് ....
മനസ്സില്‍ അടക്കിവച്ചൊരു തേങ്ങലാണ് .....
ചിലപ്പോള്‍ പൊട്ടികരച്ചിലായോ ...
വിതുമ്പലായോ ... പുറത്തേയ്ക്കതു വരുമ്പോള്‍ ...
എനിക്ക് എത്ര ശ്രമിച്ചിട്ടുമത് നിയന്ത്രിക്കാന്‍ കഴിയുന്നില്ല ..
അലമുറയിട്ടു കരയുമ്പോള്‍ ...
പറയുന്ന വാക്കുകള്‍ക്ക് അര്ത്ഥമുണ്ടോയെന്നോര്ത്തു
വ്യാകുലപെടാനും എനിക്കാവുന്നില്ലാ ...
എങ്കിലും ..
ഓരോ വട്ടം ...കണ്ണുനീര് തോര്‍ന്നു
മനസ്സു ശാന്തമാകുമ്പോള്‍
ചിന്തിക്കാറുണ്ട് ഞാന്‍ .......
പറഞ്ഞു പോയ വാക്കുകളുടെ അര്‍ത്ഥമില്ലായ്മയെ കുറിച്ച് ...
ഒരിക്കല്‍.....എന്റ്റെ പൊട്ടിക്കരച്ചിലുകള്‍
ഇല്ലാതെയാകുമെന്നും .....
അന്ന്.. നൊമ്പരത്തെ ഒരു നോട്ടത്തിലും
പിന്നെയൊരു കണ്ണുനീര് തുള്ളിയിലും ഒതുക്കാന്‍ കഴിയുമെന്ന് ...
വെറുതെ ഞാന്‍ .........
അപ്പോഴൊക്കെയും സ്വപ്നം കാണാറുണ്ട് ....
( ഇന്നു കവിത എന്നാല്‍ എനിക്ക് എന്റ്റെ പ്രണയം തന്നെയാണ്... )
.
http://www.orkut.com/CommMsgs.aspx?cmm=27013054&tid=2585962341821243637