Sunday, July 6, 2008

ആരു നീ......


ചോദിക്കുന്നു ആരു നീയെന്നു ....ആരൊക്കെയോ എന്നോടിന്നു ...
ചോദിക്കുന്നു എന്‍ മനസ്സുമെന്നോട് .. ആരായിരുന്നു എനിക്ക് നീയെന്നു ...

ഞാനൊരിക്കലും കണ്ടിട്ടില്ലാത്ത വര്‍ണ്ണ ചിറകുള്ള തുവലുകളുമായി,
അന്ന് ആകാശത്തുകൂടെ പറന്നകന്നൊരു പക്ഷിയായിരുന്നുവോ നീ ...

മനോഹരമായ ഇതളുകളും ...സുഗന്ധവുമായി പുഴയരുകില്‍
ഞാനൊരിക്കല്‍ കണ്ടൊരു കാട്ടുപൂവ് ആയിരുന്നുവോ നീ ...

നിലാവുള്ള രാത്രികളില്‍ ഞാന്‍ നോക്കിയപ്പോഴോക്കെയും
എന്നെ കണ്ണു ചിമ്മി കാണിച്ച , എനിക്കേറ്റവുമിഷ്ട പ്പെട്ട
എന്റെ പ്രിയപ്പെട്ട നക്ഷത്രമായിരുന്നുവോ നീ .....

തനിച്ചായ ഒരു വൈകുന്നേരം ...സ്വയം മറന്നു ഞാന്‍
ആസ്വദിച്ചു നിന്ന മഴവില്ലായിരുന്നുവോ നീ...

ഒരു മുല്ലപ്പൂവിന്റെ സുഗന്ധമെനിക്കു സമ്മാനിച്ച്‌ ഒരു പുലരിയില്‍
എന്നെ താഴുകിപ്പോയൊരു ഇളംകാറ്റായിരുന്നുവോ നീ....

ഒരു വേനല്‍ കാലത്ത് ...പെയ്ത പുതുമഴയില്‍ ...
അറിയാതെ എന്റെ ചുണ്ടിനെ നനയിച്ചൊരാ മഴത്തുള്ളിയായിരുന്നുവോ നീ ...

അസ്തമിക്കരുത് എന്നെനിക്കു പറയാന്‍ കഴിയാതെ പോയ....
എനിക്ക് മുന്നില്‍ അസ്തമിക്കാതിരിയ്ക്കുവാന്‍ കഴിയാതെ പോയ....
എന്റെ പ്രിയപ്പെട്ട സൂര്യന്‍ തന്നെയായിരുന്നുവോ നീ .......

എന്റെ നെഞ്ചില്‍ ഞാനൊളിപ്പിച്ച പ്രണയത്തെ ....
ഞാനറിയാതെ എന്നില്‍ നിന്നും ...പിടിച്ചു വാങ്ങിയ നീ ....
നീയെനിക്ക് ആരായിരുന്നു .....
പറയു‌ നീയെന്നോട്‌ ...പറയട്ടെ ഞാനീ ലോകത്തോട്‌.....

2 comments:

ഗിരീഷ്‌ എ എസ്‌ said...

സ്വയം ഉരുക്കിയെടുത്ത
ചോദ്യങ്ങള്‍ പോലെ....
അതിതീഷ്‌ണമായ
വരികള്‍....


ആശംസകള്‍...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ നെഞ്ചില്‍ ഞാനൊളിപ്പിച്ച പ്രണയത്തെ ....
ഞാനറിയാതെ എന്നില്‍ നിന്നും ...പിടിച്ചു വാങ്ങിയ നീ ....
നീയെനിക്ക് ആരായിരുന്നു .....
അല്ല ശ്രുതിയേയ് സത്യത്തില്‍ ആരായിരുന്നു ഹിഹി.. ഗൊള്ളാം ഗൊള്ളാം