
എനിക്കറിയാം...
നിഴല്‍ മാത്രം വീണ എന്റ്റെ ഈ വഴികളില്‍
ഇനി ഒരിക്കലും ...
നിന്റ്റെ നിഴല്‍ കൂടെ ഉണ്ടാവില്ലന്നു ...
എനിക്കറിയാം ..
ജീര്‍ണിച്ച ഈ പൂത്തോട്ടത്തിലെ
കാവല്ക്കാരിയുടെ ഓര്‍മ്മകള്‍ക്ക് പ്പോലും
ഇനി ദുര്ഗന്തമേ ഉണ്ടാവു എന്ന്
എനിക്കറിയാം ...
എന്റ്റെ സ്വപനങളില് വന്നു
ഇനീ നീ ഒരിക്കലും...
എന്നെ വിളിച്ചുണര്ത്തില്ലന്നു ...
എനിക്കറിയാം....
എന്റ്റെ പേനയില്‍ നിന്നും ഇനി ഒരിക്കലും...
ഒരു പ്രണയ കാവ്യവും ഉണ്ടാവില്ലന്നു ...
എനിക്കറിയാം....
നിന്റ്റെ കാല്പാദം
എന്റ്റെ മുറ്റത്തു പതിയുന്ന പാടുകളില്‍
എനിക്കിനി ഒന്ന് തലോടാന്‍ പോലുമാവില്ലാന്നു...
എന്ക്കിലും എനിക്കറിയാം...
എനിക്ക് മാത്രമറിയാം ...
ഞാന്‍ നിന്നെ പ്രണയിച്ചിരുന്നുവെന്ന് ...
എത്ര കണ്ണുകള്‍ ഇറുക്കി അടച്ചിട്ടും ..
ഞാന്‍ നിന്നെ കാണുന്നു ...
നിന്നെ മാത്രം കാണുന്നു...
എനിക്ക് കേള്‍ക്കാം ..
നിറ്റെ സ്വരം ..വളരെ അടുത്ത് ...
നീ എന്താണ് എന്റെ ഹ്രദയത്തോട് ഞാന്‍ അറിയാതെ
ഇങനെ പിറു പൊറുത്തുകൊണ്ടിരിക്കുന്നത്...??
"ശ്രുതിലയം"
http://www.orkut.com/Main#CommMsgs?cmm=9
കവിതകള്‍:
http://www.orkut.com/Main#CommMsgs?cmm=2
3 comments:
2008 മുതൽ ഇങ്ങോട്ട് പ്രണയം തന്നെ പോസ്റ്റൂകളിൽ മിക്കതും .വർഷങ്ങൾക്കഴിഞ്ഞും മാറ്റമില്ലാതെ, സമ്മതിച്ചിരിക്കുന്നു .
വിഷയം പറഞ്ഞു പഴകിയതെങ്കിലും കാഴ്ച്ചപ്പാടിലും അവതരണത്തിലും തീര്‍ച്ചയയും പുതുമയുണ്ട്....
enikkariyam ninte varikalil ini ennum pranayam mathrame pookkukaulluvennu....
Post a Comment