
ഇന്നലെ ....
നിന്നെ പിരിഞ്ഞു പോകുന്ന എന്നെ ഓര്‍ത്തു മാത്രമായിരുന്നു
നീ വിലപിച്ചിരുന്നത് ...
ഇന്ന് ....
എന്നെ എന്നന്നേക്കുമായി മറക്കാന്‍ നിന്നെ അനുവദിക്കില്ല എന്ന വാശിയോടെ
നിന്റെ വഴികളില്‍ വെറും ഒരു ദുശകുനം പോലെ ഞാന്‍.....
നാളെ .......
എനിക്കൊരു നക്ഷത്രം ആവണം ...
എവിടെ നിന്ന് നോക്കിയാലും
നീ അറിയാതെ നിന്നെ കാണാന്‍ കഴിയുന്ന ഒരു നക്ഷത്രം ..
ചീകി ഒതുക്കിയ നിന്റെ മുടിയിഴകള്‍ ....
അലസമാക്കി നിന്നെ ദേഷ്യം പിടിപ്പിക്കാനും ...
നിന്നെ ഒന്ന് ഇറുകി പുല്കാന് തോന്നുമ്പോള്‍ ...
നിന്നിലേക്ക് മാത്രമായി വീശാനും കഴിയുന്ന ഒരു തെക്കന്‍ കാറ്റ്...
രാത്രിയുടെ യാമങ്ങളില്‍ ..
നിന്റെ ഉറക്കം കളയാന്‍ മാത്രം പൂക്കാന്‍ കഴിയുന്ന ഒരു പാല പൂവ്
നിന്നോട് കിന്നാരം പറയാന്‍ തോന്നുമ്പോളൊക്കെയും ....
നിനക്ക് ചുറ്റും വട്ടം ഇട്ടു പറക്കാന്‍ കഴിയുന്ന സ്വര്‍ണ ചിറകുള്ള ഒരു പക്ഷി
റബര്‍ മരങ്ങള്‍ക്ക് ഇടയിലെ ...ശവ പറമ്പില്‍ ...
എന്റെ പേര് കൊത്തിവെക്കുന്ന ദിനം വരെ ...
ഇന്നിനും നാളെക്കും ഇടയില്‍ ....
എനിക്കും നിനക്കും ഇടയില്‍ ....
ഇന്ന് ....ഞാന്‍ വെറുതെ സ്വപനം കാണാറുണ്ട് ...ഇങ്ങനെ ഒരു നാളെ
http://www.orkut.com/Main#CommMsgs?cmm=27013054&tid=5547337703240687861
"ശ്രുതിലയം"
http://www.orkut.com/Main#CommMsgs?cmm=95521351&tid=5547335895059456245