ഒരിക്കല്‍...മഴ പെയ്യുന്നത്
എന്തിനെന്ന് അറിയാതെ
മഴത്തുള്ളികളെ വെറുതെ
നോക്കി നിന്നിരുന്നു...
പിന്നിട് എപ്പോളോ തിരിച്ചറിഞ്ഞു..
മഴതുള്ളികള്‍ക്ക്,ആരും കേള്‍ക്കാത്ത...
താരാട്ടു പാടിത്തന്നു .. ഉറക്കാന്‍ കഴിയുമെന്ന്..
പിന്നിട് എന്നോ..
മഴത്തുള്ളികളുടെ താരാട്ടു കേട്ടില്ലാന്നു
നടിച്ചു നടക്കാന്‍ ആയിരുന്നു എനിക്ക് ഇഷ്ട്ടം... എന്ക്കിലും ഞാന്‍ അറിഞ്ഞിരുന്നു..
എനിക്കായി....
ഒളിപ്പിച്ചുവെച്ച കുറെ
മഴതുള്ളികളുമായി
പെയ്യാത്ത ഒരു മഴ...
എന്നെ മാത്രം കാത്തിരിക്കുന്നുവെന്ന്...
എവിടെയാണു നീ ...? നീ അറിയുന്നില്ലേ... എന്റെ കണ്ണുകള്‍ നിന്നെ തിരയുന്നത്...
തിരക്കു പിടിച്ച നഗരത്തിലെ , ചീറിപ്പാഞ്ഞു വരുന്നൊരു വാഹനത്തില്‍ നിന്നും പുറത്തേക്കു നീളുന്ന നിന്റെ കൈകളില്‍ എന്റെ നെഞ്ചു തുളച്ചു കയറാനായി നീ കാത്തു സൂക്ഷിക്കുന്ന നിന്റ്റെ സമ്മാനത്തെ...
വിജനമായ നാട്ടു വഴികളിലെ കരിയിലകള്‍ക്കിടയില്‍ നിന്നും , ഞാനറിയാതെ എന്നെ പിന്തുടരുന്ന നീ എന്റ്റെ കാല്പാദത്തിലേക്കായ് സൂഷിക്കുന്ന നിന്റ്റെ വിഷ ചുംബനത്തെ...
സ്നേഹത്തിന്റ്റെ മധുരം കൂട്ടിക്കുഴച്ച് നീയെനിക്കായി കരുതി വച്ചിരിക്കുന്ന എന്റെ അവസാനത്തെ അത്തഴാത്തെ ...
എനിക്കറിയാം ... നീ ഇന്നു വരും.... എന്റെ ജനനം ഓര്‍മ്മിപ്പിക്കാനായ് ..മരണവും ഈ ശവകല്ലറയില്‍ ഒരു മെഴുകുതിരി നീ കത്തിക്കും .. അടുത്തു കാണുന്ന കുഴിമാടത്തില്‍ നിന്നൊരു പൂവെടുത്ത് , ഈ മണ്‍കൂനയ്ക്ക് മുകളിലേയ്ക്ക് അലക്ഷ്യമായ് നീയിടും ... പിന്നെ ...തിടുക്കത്തില്‍...തിരിഞ്ഞു നോക്കാതെ നീ നടന്നകലും...
നീ അറിയില്ല... നീ കത്തിച്ച മെഴുകുതിരി അപ്പോഴും ഉരുകി.. എന്റെ കുഴിമാടത്തില്‍ നിന്നും .. മണ്ണോടു ചേര്‍ന്ന എന്റെ ശരീരത്തില്‍ നിന്നും... മോചിക്കപ്പെടാത്ത എന്റെ ആത്മാവിലേക്കെന്ന് ....
നീ അറിയില്ല...മോക്ഷത്തിനായെന്ന പോലെ അപ്പോഴു- മെന്റെ ആത്മാവ് തിരയുന്നത് , ആ കുഴിമാടത്തില്‍ നീയെറിഞ്ഞ പൂവില്‍ നിന്നും നിന്റെ സുഗന്ധം മാത്രമെന്ന് ...
മോക്ഷം കാത്തുകിടക്കുന്ന ആത്മാവിനു- കൂട്ടിരിക്കാന്‍വിധിക്കപെട്ടവളുടെ .... അവസാനത്തെ അപേക്ഷയാണ് ...
നീ ,വരരുത് .. മരിച്ചു പോയ ശരിരത്തില്‍ നിന്നും .. അവശേഷിക്കുന്ന അത്മാവിനെ.. വെറുമൊരു നേര്‍ച്ചയ്ക്കായ് വിളിച്ചുണര്‍ത്താനായ് മാത്രം .. ഇനിയും നീ വരരുത് ....