Saturday, November 1, 2008

എന്റ്റെ ആ കള്ള കാമുകനോട് ...

ഒരു പൂന്തോട്ടം ഒരുക്കി...ഞാന്‍ നിനക്കായീ ...
കാത്തിരിക്കുന്നു ...എന്നറിഞ്ഞിട്ടും
എന്‍ മുടിയില്‍ ...
ഒരു പൂ ഇറുത്തു ചൂടിക്കാതെ...
നിന്‍ നേര്‍ക്ക്‌ ഞാന്‍ ഒരു പൂ ഇറുത്തു-

നീട്ടുന്നതും കാത്തിരിക്കുന്നുവോ നീ...??

ആര്‍ത്തിരമ്പും കടലിന്‍ തിരമാലപോലെ
എന്‍ പ്രണയം നിന്നെ...
പിന്നെയും പിന്നെയും പുല്‍കുന്നതറിഞിട്ടും...
മുഖം വീര്‍പ്പിച്ചു നില്ക്കുന്നുവോ ... നീ
കൊതി തീരാത്തോര കുസൃതിയെപോലെ ....

വരുക നീ എന്‍ അരുകില്‍ ...
തരാം ഞാന്‍ ആ നെറുകയില്‍ ..
ആരും കാണാതെ ഒരു ചുംബനം ...
പിന്നെ പറയാം ഞാന്‍ ആ കാതില്‍ ....
ആരും കേള്‍ക്കാതെ ഒരു സ്വകാര്യം ....

പോകാം നമ്മുക്ക് ഈ നിലാവില്‍ ....
ദുരെ ആ നെല്ലി മരത്തിന്‍ ചുവട്ടില്‍ ...
നമ്മെ കാത്തിരിക്കുമാ ഒരായിരം നക്ഷ്ത്രങള്‍..
ഒളികണ്ണാല്‍ എന്നെ നോക്കുമ്പോള്‍ ...
ഞാന്‍ നിറുകയില്‍ തന്നൊരാ മുത്തം
തിരികെ തന്നു ഈ രാവ്‌ മായുവോളം ....
ഒളിപ്പിക്കുക എന്നെ നീ ആ നെഞ്ചില്‍......


http://www.orkut.com/Main#CommMsgs.aspx?cmm=27013054&tid=5263692561159741685

5 comments:

smitha adharsh said...

പ്രണയം തുളുമ്പുന്ന വരികള്‍..

കുഞ്ഞിക്കിളി said...

nalal varikal....

Anil cheleri kumaran said...

കൊള്ളാം. നന്നായിരിക്കുന്നു.

Jayasree Lakshmy Kumar said...

കൊള്ളാം

ഗിരീഷ്‌ എ എസ്‌ said...

ശ്രുതീ..
കവിത ഇഷ്ടമായി
പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും
സമ്മിശ്രമായ ഭംഗി
വാക്കുകളെ കൂടുതല്‍ മനോഹരമാക്കിയിരിക്കുന്നു...

ആശംസകള്‍...

ഒടോ: അക്ഷരതെറ്റുകള്‍ വായനയുടെ ഭംഗി നശിപ്പിക്കുന്നു...
പൂന്തോട്ടം
നെറുകയില്‍
സ്വകാര്യം
നെഞ്ചില്‍...
എന്നീ വാക്കുകളെല്ലാം കവിതയില്‍ തെറ്റായിട്ടാണ്‌ എഴുതിയിട്ടുള്ളത്‌...