
നിണ്റ്റെ വിരലുകളില്‍ മുറുകെ പിടിച്ചുകൊണ്ട്
അസ്തമിക്കുന്ന സൂര്യനെ കാണുവാന്‍ എനിക്ക്
കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആശിച്ചിരുന്നു.
കോരിച്ചൊരിയുന്ന മഴയെ നീ വാരിപ്പുണരുമ്പോള്‍
കൊച്ചുകുട്ടിയെപ്പോലെ നിന്നെ ശാസിച്ച്
എണ്റ്റെ സാരി തലപ്പുകൊണ്ട് നിണ്റ്റെ
തലയും... മുഖവും തുടക്കാന്‍ ഒരുവട്ടമെങ്കിലും
എനിക്കു കഴിഞ്ഞിരുന്നുവെങ്കിലെന്നും ഞാനാശിച്ചിരുന്നു...
പിന്നെ.. കലപിലകൂട്ടി നിന്നെ ദേഷ്യം പിടിപ്പിച്ച്
ആ ദേഷ്യം കണ്ട് നിന്നെ കൊഞ്ഞനം കുത്തിക്കാണിച്ച്
നിണ്റ്റെ കൈയ്യെത്താവുന്ന ദൂരത്തില്‍ നിന്നും
ഓടി ഒളിക്കുന്നതും...
എന്നും എണ്റ്റെ പകല്‍ സ്വപ്നങ്ങളില്‍
ഒരു കുസ്യതി ചിരിയോടെ ഞാന്‍ കണ്ടിരുന്നു...
നീ ഒരിക്കലും അറിഞ്ഞില്ല... നിണ്റ്റെ വാക്കുകള്‍
എനിക്ക് സമ്മാനിച്ച്തതൊക്കെയും എന്താണെന്ന്..
എണ്റ്റെ സ്വപ്നങ്ങളില്‍ പോലും...
ഞാന്‍ നേരിട്ടുകാണാത്ത നിണ്റ്റെ കണ്ണുകളുടെ നോട്ടം
എന്നെ ലജ്ജാവതിയാക്കിയിരുന്നു...
എണ്റ്റെ ആ മുഖം നീ കാണാതെയിരിക്കാനായി
നിണ്റ്റെ നെഞ്ചില്‍ ഒരിക്കലെങ്കിലും ഒളിപ്പിച്ചുവെക്കാന്‍
എനിക്കുകഴിഞ്ഞിരുന്നെങ്കില് എന്നും ഞാന്‍ ആശിച്ചിരുന്നു.
നീ കേള്‍ക്കാതെ നിന്നോടുള്ള എണ്റ്റെ പരിഭവങ്ങള്‍
നിണ്റ്റെ ഹ്യദയത്തിണ്റ്റെ സ്പന്ദനങ്ങളെ എങ്കില്‍
ഞാനപ്പോള്ഉറപ്പായും അറിയിക്കുമായിരുന്നു...
പിന്നെ കടല്‍ത്തീരത്തെ വീണ്ടും വീണ്ടും കൊതിയോടെ പുല്കുന്ന
തിരമാലകളെ നോക്കി ഒരിക്കല്‍ ഞാന്‍ നിണ്റ്റെ കാതില്‍ പറയുമായിരുന്നു..
"നോക്കൂ ആ തിരകള്‍.. നീയാകുന്ന തീരത്തെ പുല്കുന്ന
ഞാനാണ് ആ തിരമാലകള്‍..എന്ന് "
കവിതകള്‍
http://www.orkut.com/CommMsgs.aspx?cmm=27013054&tid=൨൫൬൮൯൫൧൬൦൬൩൦൧൮൭൬൪൬൯
"ശ്രുതിലയം"
http://www.orkut.com/Main#CommMsgs?cmm=9