നിന്റ്റപ്രണയത്തിനു മുല്ല പൂവിന്റ്റെ സുഗന്തമാണ് ...
എനിക്കത് പാല പൂവിന്റ്റെ ലഹരിയാണ്...
നീ എന്നെ പ്രണയിക്കുക....
പ്രണയിച്ചു കൊണ്ടേയിരിക്കുക....
എന്റ്റെ മനസ്സ് തേങ്ങുംപോളൊക്കെയും...
എന്നെ നിന്റ്റെ നെച്ചോട് ചേര്‍ത്ത് ഇറുകി പിടിക്കുക..
എന്റ്റെ നിറുകയില്‍ നീ നിര്‍ത്താതെ ച്ചുംബിച്ചുകൊണ്ടേയിരിക്കുക..
നിന്റ്റെ കരവലയ്ത്തിനുള്ളില്
കളി പാട്ടം നഴ്ട്ടപ്പെട്ട കുട്ടിയെപ്പോലെ
എനിക്ക് വാവിട്ടു കരയണം..
നിന്റ്റെ കരവലയത്തില്‍ നിന്നും
കൌസലകാരിയായ കാമുകിയെപ്പോലെ
എനിക്ക് കുതറി മാറണം...
നിനക്ക് മായിക്കാനായി...
നെറ്റിയില്‍ എനിക്കൊരു വലിയ ചുമന്ന കുക്കുമ പൊട്ടു തൊടണം
നിനക്ക് പൊട്ടിക്കാനായി..
കയ് നിറയെ എനിക്ക് കുപ്പിവളകള്‍ ഇടണം....
എനിക്ക് നിന്റ്റെ പ്രണയിനിയാവണം ...നിന്റ്റെ മാത്രം പ്രണയിനിയാവണം ..
നിനക്ക് അല്ലാതെ മറ്റാര്‍ക്കും
എന്നെ ഇങ്ങനെ പ്രണയിക്കാനാവില്ലന്നറിഞ്ഞിട്ടും ...
കാര്മേഘങള്ക്ക് ഇടയില്‍ മറഞ്ഞു നിന്ന്
എന്നെ ഒളിഞ്ഞു മാത്രം നോക്കുന്നുവോ നീ ...??