ഞാൻ ....
ശപിക്കപെട്ടവൾ യെന്നു ഒരായിരം വട്ടം
സ്വയം അടയാളപ്പെടുത്തിയവൾ ......
എന്റെതെന്നു ഒരിടത്തും അടയാളപ്പെടുത്താൻ
എനിക്കൊരിക്കലും ആവില്ലാത്ത
ഒരുത്തനെ പ്രണയിച്ചവൾ.....
ശബ്ദമില്ലാതെ അലറി കരയാൻ വിധിക്കപെട്ടവൾ ….
……………………………….
ഒരു പെരുമഴയായി എന്നിലേക്കു
നീ പെയ്യുകയാണ് ....
അസമയത്തു
കാലം തെറ്റി വന്ന പെരുമഴയെ നോക്കി ...
സ്വയം പ്രാകി ....
കുട എടുക്കാത്ത കുട്ടിയുടെ
നിസ്സഹായ അവസ്ഥയിൽ നിന്ന് ....
തനിച്ചു നനയുകയാണ് ഞാൻ .....
കൃഷ്ണാ .....നീ എന്നെ അറിയില്ല ....
...........................................
എനിക്ക് നിന്നോട്
ഒരു കുഞ്ഞിനോട് എന്നപോലെ വാത്സല്യവും .....
കാമുകനോട് എന്നപോലെ ആസക്തിയും ....
എന്റെ ആത്‌മാവ് തൊട്ടറിഞ്ഞ സുഹൃത്തിനോട് എന്നപോലെ സൗഹ്രതവും
പിതാവിനോടും സഹോദരനാടും തോന്നുന്ന
സ്നേഹവും കരുതലും ആദരവും തോന്നുന്നു ....
നീ എന്റെ പ്രണയവും .... പ്രാണനും ...
ജീവനും മായി മാറുന്നു
നീ എന്റെ നഷ്ടമോ ...അതോ കാലം എനിക്കായി കരുതി വെച്ച പുണ്യമോ .
…………,…………….
ഒരിക്കൽ .... വർഷങ്ങൾക്കു മുൻപു ....
എന്നെ ജീവിതത്തിലേക്കു വിളിക്കാൻ കഴിയാതെ
നിശബ്ദമായി ...നിസഹയനായി നീ എന്നെ നോക്കിയിരുന്നു ....
ഞാൻ ആ നോട്ടത്തിൽ ..
വെന്തുരുകി..........
കരയാനും ചിരിക്കാനും അറിയാത്തവളെപോലെ.....
ഇന്ന് ....വർഷങ്ങൾക്കു ശേഷം .....
നിശബ്ദമായി ...നിസഹയനായി ....
എന്നെ നോക്കാതെ.....നീ അകലേക്ക് നോക്കിയിരിക്കുന്നു .....
ഞാൻ ......മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്നു....
എല്ലാം ഒരു സ്വപ്നം ആയിരുന്നു യെന്ന് ..
പാതിമയക്കത്തിൽ
കണ്ണ് തുറന്നാൽ
സ്വപ്‌നം അവസാനിക്കും
എന്നറിയുന്നവൾ...
പാതി മയക്കത്തിൽ നിന്നും
ഒരിക്കലും ഉണരാതിരുന്നിരുന്നെക്കിൽ യെന്ന്
ആഗ്രഹിച്ചു പോയവൾ .....
ശപിക്കപ്പെട്ട ജന്മം എന്ന് ....
കാലം അടയാളപ്പെടുത്തിയവൾ......
.......................................
ചില ഗന്ധർവന്മാരുണ്ട് ......
പാളിപ്പോയ ഒരു നോട്ടത്താൽ
അവർ നിങ്ങളെ കോരിയെടുക്കും ..
നിങ്ങൾ പ്പോലും അറിയാതെ
അവർ നിങ്ങളുടെ നിറുകയിൽ
നിർത്താതെ ചുംബിച്ചുകൊണ്ടേയിരിക്കും ...
കുതറി മാറാൻ ആവാത്ത വിധം
അവർ നിങ്ങളെ ഇറുകിപ്പിടിച്ചു ശ്വാസം മുട്ടിക്കും ...
അവന്റെ ഓരോ നിശ്വാസവും
പാതിമയക്കത്തിൽ നിങ്ങൾ യേറ്റു വാങ്ങും ..
കണ്ണ് തുറന്നാൽ
സ്വപ്‌നം അവസാനിക്കും
എന്നുള്ളതുകൊണ്ട്
ആ പാതി മയക്കത്തിൽ നിന്നും
ഒരിക്കലും ഉണരാതിരുന്നിരുന്നെക്കിൽ യെന്ന്
ആഗ്രഹിച്ചു പോകും വിധം
ശപിക്കപ്പെട്ട ജന്മം എന്ന് പിന്നെ
നിങ്ങൾ സ്വയം നിങ്ങളെ അടയാളപ്പെടുത്തും .....
..........................................................
നീ എന്നെ ചേർത്ത് പിടിച്ചു
പെണ്ണേ എന്ന് വിളിച്ചപ്പോളൊക്കെയും
ഞാൻ നിന്റെ മാത്രം പെണ്ണായി ....
നീ എന്നെ കൊച്ചേ
എന്ന് വിളിച്ചപ്പോൾ ഒക്കെയും
ജരാനരകൾ ബാധിച്ചവൾ ആയിട്ടും
ഒരു കൊച്ചു കുട്ടിയെപ്പോലെ
ഞാൻ നിന്നെ ഇറുക്കിപ്പിടിച്ചു നിന്നു....
നീ എന്റെ നിറുകയിൽ
നിർത്താതെ ചുംബിച്ചപ്പോളൊക്കെയും
എന്റ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകുകയും ...
ഞാൻ നിന്നോട് കൂടുതൽ
പറ്റിച്ചേർന്നു നിൽക്കുകയും ചെയ്തു ....
.....................................................................
എന്റെ ചെറുക്കാ ...
പ്രണയിക്കുന്ന പെണ്ണിന്റെ
അനുവാദത്തിനു കാത്തു നിൽക്കരുത്
അവളെ ചുംബിക്കാൻ ........
കാമുകന്റെ ചുംബനത്തെ
എതിർക്കുന്ന പെണ്ണ്
ഒരു കള്ളി ആയിരിക്കും ......
ഏറ്റവും മധുരകരമായി ചുംബിക്കു
എന്നാണവൾ അവനോടു പറയാതെ പറയുക .....
അവളെ നീ ചുംബിച്ചു ശ്വാസം മുട്ടിക്കുക ....
പിന്നെ ഒരിക്കലും
വേറെ ഒരാളെയും പ്രണയിക്കാൻ
അവൾക്കു കഴിയില്ല ........
മരണം വരെയും അവൾ നിന്റെ മാത്രമാവും ......
എന്റെ സ്വപ്നങ്ങളിൽ
നീ എന്നെ ഇതുപോലെ
ഒരുപാടു വട്ടം ചുംബിച്ചു കഴിഞ്ഞിരിക്കുന്നു .......
അതുകൊണ്ടാവും ....നിന്നെ പോലെ പ്രണയിക്കാൻ
മറ്റാരേയും എനിക്ക് കഴിയാതെ പോകുന്നത്.....
.......................... ........................
എന്റെ അക്ഷരങ്ങളെ
നീ വിഷാദത്തോടെ നോക്കരുത് ....
എന്റെ അക്ഷരങ്ങൾ
നിന്നെ നോക്കി പരിഭവിക്കുന്നുണ്ടാവാം ...
അവ നിന്നെ കണ്ണ് ഇറുക്കി കാണിച്ചു
നിന്നോട് നിര്ത്താതെ കൊഞ്ചുകയും
നിന്നെ കയ്യു പിടിച്ചു വലിച്ചു ..
സ്വപ്ന ലോകത്തേക്ക്
കൂട്ടി കൊണ്ട് പോവുകയും
നിന്നെ ശ്വാസം മുട്ടിക്കുകയും
ചെയുന്നു എന്ക്കിൽ
നീ എന്റ്റെ അക്ഷരങ്ങളുടെ
തടക്കലിൽ ആകുന്നു എന്ക്കിൽ
നീ എന്റ്റെ അക്ഷരങ്ങളെ പ്രണയിക്കുയും
എന്നെ മറക്കുകയും
ചെയ്യുക .....
പ്രണയം എന്നാൽ
എനിക്ക് കവിതയാണ്....
കവിതഎന്നാൽ നീയും..
..................,,;
നിനക്ക് എന്നെ ഇഷ്ട്ടം അല്ല
എന്ന തിരിച്ചറിവാണ്
നിന്റെ മുൻപിൽ അന്ന്
എന്നന്നേക്കുമായി എന്നെ
നിശ്ശബ്ദയാക്കിയത് ....
ഇന്നും ....
അങ്ങനെയൊരു തോന്നലിൽ
ഞാൻ വീണ്ടും നിന്റെ മുൻപിൽ
എന്നന്നേക്കുമായി നിശബ്ദമായി പോകുമോയെന്നു
എപ്പോളൊക്കേയൊ ഞാൻ
ഭയന്നു പോകുന്നു
……………….